'ആ അനുഭവം ഉള്ളതിനാല്‍ ഇളയ മകള്‍ ജനിച്ചപ്പോള്‍ ഞാൻ സ്ട്രാറ്റജി മാറ്റി'; അശ്വതി ശ്രീകാന്ത്
- Published by:Sarika KP
- news18-malayalam
Last Updated:
അങ്ങനെ കണ്‍വെട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കുഞ്ഞുങ്ങളില്‍ അരക്ഷിതബോധം വര്‍ധിക്കുമന്നും അശ്വതി ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
advertisement
advertisement
advertisement
advertisement
അങ്ങനെ കണ്‍വെട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കുഞ്ഞുങ്ങളില്‍ അരക്ഷിതബോധം വര്‍ധിക്കുമന്നും അശ്വതി ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി, അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി, അവരുടെ മുന്നിലൂടെ തന്നെ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തേക്ക് പോകണമെന്നും അശ്വതി കുറിപ്പില്‍ വിശദീകരിക്കുന്നു
advertisement
പോസ്റ്റിന്റെ പൂർണ രുപം: പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും.
advertisement
സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും.
advertisement