കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിയായിരുന്നു; 63ാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരണം': നടി ലെന

Last Updated:
അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും
1/7
 പൂർവ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്ന് നടി ലെന. ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നുവെന്നും ലെന പറയുന്നു. (Image: Instagram)

advertisement
2/7
 ഒരു അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരാൾക്ക് പല ജന്മങ്ങളുണ്ടെന്നും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും ലെന പറയുന്നു.

3/7
 കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നു. അറുപത്തിമൂന്നാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും.

4/7
 പൂർവകാലത്തെ കുറിച്ചുള്ള ചോദ്യത്തെ കുറിച്ചായിരുന്നു ലെനയുടെ മറുപടി. മോഹൻലാലിനെ ആത്മീയഗുരുവായിട്ടാണ് കാണുന്നതെന്നും ലെന പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു.

5/7
 ആ ആഗ്രഹം എഴുതിവെച്ചിരുന്നു. എല്ലാ ആഗ്രഹങ്ങളും എഴുതിവെക്കുന്ന ശീലമുണ്ട്. 2008 ൽ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരമുണ്ടായി. അന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെന്നും ലെന.

6/7
 ഭഗവാൻ എന്നായിരുന്നു സിനിമയുടെ പേര്. ലൊക്കേഷനിൽ താൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. അപ്പോൾ മുന്നിലൂടെ പോകുകയായിരുന്ന മോഹൻലാൽ എന്താണ് വായിക്കുന്നതെന്ന് ചോദിച്ച് പുസ്തകമെടുത്ത് തുറന്നു നോക്കി.

7/7
 ഓഷോയെ ഒക്കെ വായിക്കുമോ എന്നായി ചോദ്യം. ഓഷോയെ കുറിച്ചുള്ള വായനകൾ സീരിയസാണെങ്കിൽ 'ദി ബുക്ക് ഓഫ് സീക്രട്ട്' വായിക്കണമെന്ന് പറഞ്ഞു. അന്ന് തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം ആ ബുക്കുമായി സമയം ചെലവഴിച്ചു. തന്റെ ജീവിതം തന്നെ മാറിയെന്നും ലെന.

Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement