സൂപ്പർ ഹിറ്റ് നായിക: മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കി നടി മീന

Last Updated:
1984 ല്‍ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തിൽ ബാലതാരമായാണ് മീന മലയാള സിനിമയില്‍ തുടക്കം കുറിച്ചത്
1/8
 മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത മീന, മലയാള സിനിമ ജീവിതത്തിലെ 40 വർഷം പൂർത്തിയാക്കുകയാണ്.

advertisement
2/8
 1984 ല്‍ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് മീന ആടിത്തിമര്‍ത്ത കഥാപാത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

3/8
 മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയ നടന്മാരുടേയെല്ലാം നായികയായി അഭിനയിച്ചു. 40 വർഷമായി മകളായും സഹോദരിയായും അമ്മയായും കൂട്ടുകാരിയായുമെല്ലാം ഈ നായിക നിറഞ്ഞു നിൽക്കുകയാണ്.

4/8
 40 വർഷമായി നായികയായി തുടരുന്നതിന്റെ സന്തോഷം മീന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നായികയായി തിളങ്ങിയെങ്കിലും ഇനി ഏത് വേഷമാണ് ചെയ്യാൻ ആഗ്രഹമെന്ന ചോദ്യത്തിന് മീനയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. അൽപ്പം വില്ലത്തരമുള്ള കഥാപാത്രത്തെ അഭിനയിക്കാനാണ് മീനയുടെ ആഗ്രഹം.

5/8
 'ബ്രോ ഡാഡി'ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മീന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ശക്തമായ വേഷത്തിലാണ് പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

6/8
 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

7/8
 ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിൽ മീന അവതരിപ്പിക്കുന്നത്.

8/8
 കോളേജ് പശ്ചാത്തലത്തിൽ ക്യാമ്പസ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തീയേറ്ററിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

തല പോയിട്ടും ഒന്നരവർഷം കൂടി ജീവിച്ച കോഴിയെ അറിയാമോ?

  • മൈക്ക് എന്ന കോഴി തലയറുത്തിട്ടും 18 മാസത്തോളം ജീവിച്ചു, ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു.

  • 1945-ല്‍ മൈക്കിന്റെ തല അറുത്തെങ്കിലും, രക്തം വാര്ന്നുപോകാതെ ഐഡ്രോപ്പര്‍ വഴി ഭക്ഷണം നല്‍കി.

  • 'മൈക്ക് ദി ഹെഡ്‌ലെസ് ചിക്കന്‍' ഓര്‍മ്മയ്ക്കായി ഫ്രൂട്ടയില്‍ വാര്‍ഷിക ഫെസ്റ്റിവല്‍ നടത്തുന്നു.

View All
advertisement