'കണ്ണൻ ഇപ്പോൾ ഹാപ്പി; പുതിയ പങ്കാളി നല്ല സ്ത്രീയാണ്, വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യനല്ലേ': വീണ
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വീണ
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. ഭർത്താവും കുഞ്ഞുമായി നല്ലൊരു കുടുംബ ജീവിതമാണ് നടി നയിച്ചിരുന്നെങ്കിലും താരത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നത്. ആർജെ അമാൻ എന്ന് അറിയപ്പെടുന്ന സ്വാതി സുരേഷ് ഭൈമിയായിരുന്നു വീണയുടെ മുൻ ഭർത്താവ്. ഇരുവരും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹമോചിതരായത്.
advertisement
വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് വീണ. അമാന്റെയും തന്റെയും ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായപ്പോൾ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നാണ് വീണ പറയുന്നത്. അമാന് ചേർന്ന പങ്കാളി ഇപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നതെന്നും വീണ പറയുന്നുണ്ട്.
advertisement
അമാൻ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണ്. കണ്ണന്റെ പുതിയ പങ്കാളി നല്ല സ്ത്രീയാണ്. മുപ്പതുകളിൽ എത്തിയിട്ട് വിവാഹം കഴിച്ചാൽ മതിയായിരുന്നുവെന്ന് തോന്നാറുണ്ടെന്നും പക്വത വരാൻ അത്രയെങ്കിലും കാലം എടുക്കുമെന്നും പറയുകയാണിപ്പോൾ വീണ. വിവാഹമോചനമെന്ന തീരുമാനത്തിലും വിഷമമില്ലെന്നാണ് വീണയുടെ വാക്കുകൾ.
advertisement
കണ്ണൻ (അമാൻ) ഇപ്പോൾ ഹാപ്പിയാണ്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ?. ഞാൻ ഒരുപാട് മാറി. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനേയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു. കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായതെന്നും നടി വ്യക്തമാക്കുന്നു.
advertisement
സോഷ്യൽമീഡിയയിൽ മെമ്മറീസിന്റെ അപ്ഡേഷൻ വരുമ്പോൾ എല്ലാം അമ്പാടിക്കൊപ്പം ഞാനും കണ്ണനും നിൽക്കുന്ന ഫോട്ടോസും വീഡിയോകളുമായിരുന്നു കൂടുതലും. എനിക്കുള്ളതുപോലെ തന്നെ പുള്ളിയെയും ബാധിക്കും. വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യരല്ലേ... വൈരാഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല അദ്ദേഹം. പുള്ളി നല്ല മനുഷ്യനാണ്. അതുപോലെ എനിക്കും വൈരാഗ്യമോ ദേഷ്യമോ ഇല്ലെന്നും വീണ പറഞ്ഞു.
advertisement
എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു മുമ്പ് എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ട്. മുപ്പത് വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് ഇപ്പോൾ എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ പറയും. പക്വത വരാൻ ആ പ്രായമെങ്കിലും എത്തണമെന്നും നടി കൂട്ടിച്ചേർത്തു.