Meera Vasudevan | ആദ്യ വിവാഹത്തിൽ ഗാർഹിക പീഡനം, രണ്ടാം ഭർത്താവ് നല്ലൊരു പിതാവ്; മീര വാസുദേവൻ വിവാഹബന്ധങ്ങൾ അവസാനിപ്പിക്കാൻ കാരണം

Last Updated:
ആദ്യ രണ്ടു വിവാഹമോചനത്തിന്റെയും കാരണം മീര വാസുദേവൻ തുറന്നു പറഞ്ഞിട്ടുണ്ട്
1/6
വിവാഹജീവിതം ഒരു ലോട്ടറി പോലെന്നു വിശ്വസിക്കുന്നവരുണ്ടാകും. ലോട്ടറി എടുക്കുന്നവരിൽ ചിലർക്ക് സമ്മാനം ലഭിക്കും. മറ്റു ചിലർക്ക് കൈക്കാശു നഷ്‌ടം. എങ്കിലും, ഭാഗ്യപരീക്ഷണം നടത്താത്തവർ കുറവാകും. നടി മീര വാസുദേവന്റെ (Meera Vasudevan) കാര്യത്തിൽ മൂന്നു തവണ വിവാഹബന്ധം വേർപെടുത്തിയ ആളാണ് അവർ. നന്നേ ചെറുപ്പത്തിലായിരുന്നു ആദ്യവിവാഹം എങ്കിൽ, രണ്ടാമത് വിവാഹത്തിൽ മീര ഒരു കുഞ്ഞിന്റെ അമ്മയായി. മൂന്നാം വിവാഹത്തിൽ മകന്റെ കൂടി കൈപിടിച്ചുകൊണ്ടാണ് മീര വിപിൻ പുതിയങ്കം എന്ന ഛായാഗ്രാഹകന്റെ ഭാര്യയായത്. മൂന്നാം വട്ടവും വിവാഹജീവിതത്തിൽ നിന്നും മീര പടിയിറങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മീരയുടെ മൂന്നാം വിവാഹവും വിവാഹമോചനവും

advertisement
2/6
ഈ ബന്ധം ഒരു വർഷവും ഏതാനും മാസങ്ങളും കൂടി കഴിഞ്ഞതോടു കൂടിയാണ് അവസാനിച്ചത്. ഓഗസ്റ്റ് മാസം മുതൽ താൻ സിംഗിൾ ആണെന്ന് മീര ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. വിവാഹം കഴിഞ്ഞ നാൾ മുതൽ വളരെയേറെ ട്രോളുകൾക്ക് വിധേയരായവരാണ് മീര വാസുദേവനും വിപിൻ പുതിയങ്കവും. മീരയെക്കാൾ വിപിന് പ്രായം കുറവെന്ന് പലരും ആക്ഷേപിച്ചുവെങ്കിലും, ഇതിന് കൃത്യമായ ഒരുതരം ഇനിയും എവിടെയും കണ്ടെത്താൻ കഴിയില്ല. ഈ വിഷയത്തിൽ അവർ രണ്ടുപേരും എവിടെയും പ്രതികരിച്ചില്ല (തുടർന്ന് വായിക്കുക)

3/6
വിശാൽ എന്നയാളുമായിട്ടായിരുന്നു മീര വാസുദേവന്റെ ആദ്യ വിവാഹം. അന്നാളുകളിൽ മീര അഭിനയിച്ച സിനിമകളിൽ പോലും മീര വിശാൽ എന്ന പേര് കേട്ടിരുന്നു. ഈ ബന്ധം അവസാനിച്ചതും നടൻ ജോൺ കൊക്കനുമായുള്ള വിവാഹം. ഈ ബന്ധത്തിൽ അരിഹ ജോൺ എന്ന മകൻ പിറന്നു. എന്നാൽ ജോണുമായും മീര അധികകാലം വിവാഹബന്ധത്തിൽ തുടർന്നില്ല. രണ്ടാം വിവാഹമോചന ശേഷം, മീര വാസുദേവൻ 'ചക്കരമാവിൻ കൊമ്പത്ത്' എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി

4/6
മൂന്നാം വിവാഹബന്ധം പിരിയാനുണ്ടായ കാരണം മീര എവിടെയും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. വിപിൻ പുതിയങ്കം തന്റെ മകന് അച്ഛന്റെ സ്ഥാനത്ത് നല്ലനിലയിൽ നിൽക്കുന്നയാളെന്നും, കുടുംബത്തെ ഒന്നിച്ചു കൊണ്ടുപോകുന്ന ഘടകമെന്നും മീര വാസുദേവൻ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന കാര്യം അവ്യക്തം. കുടുംബവിളക്ക് എന്ന പരമ്പരയിൽ മീര നായികയായിരുന്നു. ഇതിൽ ഛായാഗ്രാഹകനായിരുന്നത് വിപിൻ പുതിയങ്കവും. ഇവിടെ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു
മൂന്നാം വിവാഹബന്ധം പിരിയാനുണ്ടായ കാരണം മീര എവിടെയും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. വിപിൻ പുതിയങ്കം തന്റെ മകന് അച്ഛന്റെ സ്ഥാനത്ത് നല്ലനിലയിൽ നിൽക്കുന്നയാളെന്നും, കുടുംബത്തെ ഒന്നിച്ചു കൊണ്ടുപോകുന്ന ഘടകമെന്നും മീര വാസുദേവൻ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന കാര്യം അവ്യക്തം. 'കുടുംബവിളക്ക്' എന്ന പരമ്പരയിൽ മീര നായികയായിരുന്നു. ഇതിൽ ഛായാഗ്രാഹകനായിരുന്നത് വിപിൻ പുതിയങ്കവും. ഇവിടെ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു
advertisement
5/6
ആദ്യത്തെ രണ്ടു വിവാഹമോചനങ്ങളെ കുറിച്ച് മുൻപ് ഡെക്കൻ ക്രോണിക്കിളിനു നൽകിയ അഭിമുഖത്തിൽ മീര വാസുദേവൻ പറയുകയുണ്ടായി.
ആദ്യത്തെ രണ്ടു വിവാഹമോചനങ്ങളെ കുറിച്ച് മുൻപ് ഡെക്കൻ ക്രോണിക്കിളിനു നൽകിയ അഭിമുഖത്തിൽ മീര വാസുദേവൻ പറയുകയുണ്ടായി. "വ്യക്തിജീവിതവും സിനിമാജീവിതവും രണ്ടായി കൊണ്ടുപോകണമെന്ന് അമ്മയാണ് എന്നെ ഉപദേശിച്ചത്. ആദ്യബന്ധത്തിൽ ഞാൻ കൊടിയ ഗാർഹിക പീഡനം നേരിട്ടിരുന്നു. അതിൽ നിന്നും രക്ഷനേടാൻ ഞാനന്ന് പോലീസ് സഹായം തേടിയിരുന്നു. അത് പരസ്പര ബഹുമാനത്തോടെ ഞങ്ങൾ അവസാനിപ്പിച്ചു," മീര വാസുദേവൻ പറഞ്ഞു
advertisement
6/6
 "അഞ്ചു വർഷങ്ങൾക്ക് ശേഷം ഞാൻ ജോൺ കൊക്കനുമായി വിവാഹിതയായി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. മകൻ അരിഹയ്ക്കായി അദ്ദേഹം എപ്പോഴും കൂടെയുണ്ട്. പക്ഷെ ഞങ്ങൾക്കിടയിൽ പൊരുത്തക്കേടുകൾ ഉണ്ടായി. അസ്വാരസ്യങ്ങൾക്കിടെ ഒന്നിച്ചു ജീവിക്കുന്നതിലും നല്ലത്, അകന്നു ജീവിച്ചുകൊണ്ട് കുഞ്ഞിനെ വളർത്തുന്നതാണെന്ന് തോന്നി," മീര പറയുന്നു. നടൻ ജോൺ കൊക്കൻ ഒരിക്കലും മീരയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. മീര ഒരു 'ടഫ് വുമൺ' ആണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ജോൺ പിൽക്കാലത്ത് നടി പൂജ രാമചന്ദ്രനെ വിവാഹം ചെയ്തു. ദമ്പതികൾക്ക് ഒരു മകനുണ്ട്

ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?

  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement