ഓട്ടോ ഡ്രൈവറായിരുന്ന നടന് ഭാര്യയായത് മലയാള നടി; 100 രൂപയിൽ തുടങ്ങിയ ജീവിതം ഇന്ന് കോടികൾക്ക് മീതെ
- Published by:meera_57
- news18-malayalam
Last Updated:
സിനിമയിൽ അവസരം ലഭിക്കുന്നത് വരെ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തിയാണ് അദ്ദേഹം ജീവിച്ചു പോന്നത്
ഓട്ടോ ഡ്രൈവറായിരുന്ന വ്യക്തി ഒരു സുപ്രഭാതത്തിൽ കോടീശ്വരനായി മാറുന്ന കഥ സിനിമകളിൽ കണ്ടുകാണും നമ്മൾ. ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുകയും, അതിനു ശേഷം അതുവരെ സ്വപ്നം കണ്ട സിനിമയിൽ വരികയും, അവിടെ നിന്നും കോടികൾ സമ്പാദിച്ച് മെച്ചപ്പെട്ട ജീവിതം പടുത്തുയർത്തുകയും ചെയ്ത ഒരു നടനുണ്ട്. ആ നടന് ഭാര്യയായത് സിനിമാ, സീരിയൽ മേഖലകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മലയാള നടിയും. ഇന്ന് ഈ ദമ്പതികൾ രണ്ടു മക്കളുടെ മാതാപിതാക്കളാണ്. പറഞ്ഞുവരുന്നത് രജനീകാന്തിന്റെ സിനിമയുടെ കഥയാണോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ, ഇത് പച്ചയായ ജീവിതയാഥാർഥ്യമാണ്
advertisement
തമിഴ് നടൻ ബോസ് വെങ്കട്ടിന്റെ (Bose Venkat) ജീവിതം സിനിമയെ വെല്ലുന്നവിധം ട്വിസ്റ്റുകൾ നിറഞ്ഞതാണ്. സിനിമാ സ്വപ്നങ്ങളുമായി ചെന്നൈക്ക് വണ്ടികയറിയ ബോസ് വെങ്കട്ടിന് അന്ന് പ്രായം 17 വയസ്. സിനിമ വരെയെത്തും വരെ, അദ്ദേഹം ഉപജീവനത്തിനായി കണ്ടെത്തിയ മാർഗമാണ് ഓട്ടോ. വിശപ്പിന്റെ വിളിക്ക് മറ്റാരും കാതോർക്കില്ല എന്ന അറിവിൽ, സിനിമയിൽ വലിയ നിലയെത്തും വരെ എന്ന് കാത്തുനിൽക്കാതെ അദ്ദേഹം കിട്ടിയ തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കി. അവിടെ നിന്നും ആദ്യമായി വിളി വരുന്നത് മിനി സ്‌ക്രീനിൽ നിന്നും (തുടർന്ന് വായിക്കുക)
advertisement
മലയാള സിനിമയിൽ ബാലതാരമായി അഭിനയജീവിതമാരംഭിച്ച നടി സോണിയ ബോസ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. 'മെട്ടി ഒലി' എന്ന പരമ്പരയിൽ കരിയർ ആരംഭിച്ച ബോസ് വെങ്കട്ട്, സിനിമയിലേക്ക് വരാനുണ്ടായ കാരണം ഒരിക്കൽ വിശദമായി പറയുകയുണ്ടായി. സിനിമ പോലെ തോന്നിയേക്കാവുന്ന സംഭവം നടക്കുന്നത് 1997ൽ. നാരായണസാമി അഥവാ ഗോപാലി എന്ന തന്റെ മെന്ററിനെ കുറിച്ചാണ് ബോസ് വെങ്കട്ട് പരാമർശിച്ചത്. "ഓട്ടോ ഡ്രൈവർ ആയിരുന്ന കാലത്ത് ലോകസിനിമകൾ കാണുന്ന പതിവുണ്ടായിരുന്നു എനിക്ക്...
advertisement
advertisement
സിനിമ കഴിഞ്ഞതും, കണ്ടത് മനസിലായോ എന്നദ്ദേഹം എന്നോട് ചോദിച്ചു. ഇല്ല എന്നായിരുന്നു എന്റെ മറുപടി. ഞാൻ താങ്കളെ കണ്ടു ചെയ്തതാണ് എന്നും. എന്റെ ആഗ്രഹം എന്താണെന്നും, എന്തിനാണ് ഞാൻ ചെന്നൈയിൽ വന്നതെന്നും അദ്ദേഹം ആരാഞ്ഞു. 'എനിക്കൊരു നടനാവണം' എന്ന് പറഞ്ഞതും അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നകന്നു. ഞാനെന്റെ ഓട്ടോ തിയേറ്ററിൽ നിന്നും അൽപ്പം അകലെയായി പാർക്ക് ചെയ്തിരുന്നു. എന്റെ കളർ ഷർട്ട് മാറ്റി, കാക്കി എടുത്തണിഞ്ഞു. ഒരോട്ടം വരാൻ കാത്തുനിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് 'ഓട്ടോ പോകുമോ' എന്നൊരു ചോദ്യം ഞാൻ കേട്ടു...
advertisement
എന്റെ അരികിൽ ഇരുന്ന് സിനിമകണ്ടയാൾ ആയിരുന്നു അത്. 'നിങ്ങൾ ഓട്ടോ ഓടിക്കുമോ' എന്നായി അടുത്ത ചോദ്യം. അതേ എന്നും പറഞ്ഞതും, അദ്ദേഹം ഓട്ടം വിളിച്ചു. ഞാൻ അദ്ദേഹവുമായി സവാരി പോയി. ഒരു വലിയ വീടിനു മുന്നിൽ ഞങ്ങൾ നിർത്തി. ഓട്ടോക്കൂലി തന്ന അദ്ദേഹം എന്നെ കാപ്പികുടിക്കാൻ ക്ഷണിച്ചു. മനസില്ലാമനസോടെ ഞാൻ പോയി. വീടിനുള്ളിൽ ഒരു പൂജാ മുറിയുടെ നടുവിൽ അദ്ദേഹം നമസ്കരിക്കാൻ ആവശ്യപ്പെട്ടു. 'നീയൊരു വലിയ നടനാണ്' എന്നദ്ദേഹം. എന്നൊക്കൊന്നും മനസിലായില്ല. ദൂരദർശൻ മുൻ ഡയറക്ടർ ആയ ഗോപാലിയാണ് തന്നെന്നും രജനികാന്ത്, ചിരഞ്ജീവി, ശ്രീനിവാസൻ എന്നിവരുടെ അധ്യാപകനാണെന്നും അദ്ദേഹം സ്വയം പരിചയപ്പെടുത്തി...
advertisement
ബാലചന്ദറിന് ആദ്യമായി രജനികാന്തിനെ പരിചയപ്പെടുത്തിക്കൊടുത്തത് അദ്ദേഹമെന്നും. തൊട്ടടുത്ത ദിവസം മുതൽ പഠിക്കാൻ വന്നുകൊള്ളാനും എന്നിക്ക് ഉപദേശം ലഭിച്ചു. തൊട്ടടുത്ത ദിവസം 100 രൂപയും ഒരു കൂട് അടയ്ക്കയുമായി ഞാൻ ദക്ഷിണ വച്ചു. അമ്മ (അദ്ദേഹത്തിന്റെ ഭാര്യ) എന്നെ ഭക്ഷണം കഴിക്കാതെ വിടില്ലായിരുന്നു. അവരെന്നെ ഒരു ജ്യോത്സ്യന്റെ അടുത്ത് കൊണ്ടുപോയി ഞാനൊരു വലിയ നടനാവുമോ എന്നന്വേഷിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാനൊരു നടനായി. വർഷങ്ങൾക്ക് ശേഷം ആ 100 രൂപ എനിക്കദ്ദേഹം സമ്മാനമായി നൽകി." അന്ന് ചെറിയ തുകയ്ക്ക് ഓട്ടോ ഓടിച്ചിരുന്ന ബോസ് വെങ്കട്ട് ഇന്ന് കോടികൾ സമ്പാദ്യമുള്ള നടനാണ്


