പതിനയ്യായിരം രൂപ ആദ്യ പ്രതിഫലം ; ഇന്ന് ഒരു ചിത്രത്തിന് 25 കോടി വരെ നേടുന്ന താരം

Last Updated:
പ്ലസ് ടു വരെ മാത്രം പഠിച്ച താരം മണിമണി പോലെ ഇംഗ്ലീഷ് സംസാരിക്കുന്നതും കേൾക്കാം
1/6
ചലച്ചിത്ര ലോകത്ത് ഒന്ന് കണ്ണോടിച്ചാൽ, ഒരു തലമുറയെ ത്രസിപ്പിച്ച പല നടന്മാരുടെയും നടിമാരുടെയും മക്കൾ നായികാ നായകന്മാരായി വിലസുന്ന കാഴ്ച കാണാം. കുടുംബ പാരമ്പര്യത്തിൽ സിനിമയിലെത്തിയാൽ, അവരെ ഉടൻ നെപ്പോ-കിഡ് എന്ന പേരിട്ട് ഒരു പ്രത്യേക വിഭാഗത്തിൽ ടാഗ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ നെപ്പോ-കിഡ് ടാഗിന് പുറത്ത് സ്വന്തം കഴിവ് കൊണ്ട് അഭിനയലോകത്തെ വാഴുന്ന താരമാണ് ഇത്. ആദ്യ ചിത്രത്തിൽ വെറും പതിനയ്യായിരം രൂപ പ്രതിഫലം പറ്റിയ നടി ഇപ്പോൾ ഒരു സിനിമയ്ക്ക് 20 മുതൽ 25 കോടി രൂപ വരെയാണ് കൈപ്പറ്റുന്നത്

advertisement
2/6
തന്റെ പിതാവ് മഹേഷ് ഭട്ട് നിർമാതാവായ സിനിമയിൽ ആദ്യമായി അഭിനയിക്കുമ്പോൾ ആലിയ ഭട്ട് (Alia Bhatt) നായികയായിരുന്നില്ല. ആ സിനിമയിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത് അക്ഷയ് കുമാർ, പ്രീതി സിന്റ എന്നിവരായിരുന്നു. ആലിയ അന്നൊരു ചെറിയ കുട്ടി മാത്രമായിരുന്നു. പ്രീതി സിന്റയുടെ കുട്ടിക്കാലം അഭിനയിക്കാനാണ് ആലിയ ഭട്ട് ഈ സിനിമയുടെ ഭാഗമായത്. കുഞ്ഞുനാളിൽ ഭക്ഷണത്തോട് ഏറെ പ്രിയമുള്ള ആലിയ, ഇന്ന് കാണുന്നതുപോലെയായിരുന്നില്ല. ചബ്ബി ലുക്കിലാണ് ആലിയ ഭട്ടിനെ കുട്ടിക്കാലത്ത് കാണാൻ കഴിഞ്ഞിരുന്നത് (തുടർന്ന് വായിക്കുക)

3/6
'സംഘർഷ്' എന്നായിരുന്നു ആലിയ ഭട്ടിന്റെ തുടക്ക ചിത്രത്തിന് പേര്. കഥാപാത്രത്തിന്റെ പേര് റീത്. മലയാളത്തിലും പല നായികമാരും അവരുടെ കുഞ്ഞുനാളുകളിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഒരുപക്ഷേ ഇത്രയും പ്രതിഫലം കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ആദ്യ സിനിമയ്ക്ക് ആലിയ ഭട്ടിന് പതിനയ്യായിരം രൂപ കയ്യിൽക്കിട്ടി. അവിടെ നിന്നും ആലിയ ഭട്ട് എന്ന നടിയെ ബിഗ് സ്‌ക്രീനിൽ കാണുന്നത് തൊട്ടടുത്ത ചിത്രമായ 'സ്റ്റുഡന്റ് ഓഫ് ദി ഇയറിൽ' നായികയായാണ്. മുതിർന്ന ശേഷമാണ് ആലിയ ഈ സിനിമയിൽ അഭിനയിക്കുന്നത്

4/6
അവിടെയും പതിനഞ്ച്‌ എന്ന സംഖ്യ ആലിയ ഭട്ടിനെ വിടാതെ പിന്തുടർന്നു. വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരാണ് ആലിയയുടെ ഒപ്പം സിനിമയിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. ഈ സിനിമയിൽ ആലിയ ഭട്ടിന്റെ പ്രതിഫലം 15 ലക്ഷമായി മാറി. സിനിമയോടുള്ള സ്നേഹം മൂത്ത ആലിയ ഭട്ട് തന്റെ വിദ്യാഭ്യാസത്തിന് വേണ്ടത്ര പരിഗണന നൽകിയില്ല എന്നുവേണം പറയാൻ. ഇന്ന് മണിമണി പോലെ ഇംഗ്ലീഷ് പറയുന്ന ആലിയ ഭട്ട്, പ്ലസ് ടു വരെ പഠിച്ച ശേഷം പഠനം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ കിട്ടിയ അവസരങ്ങൾ എല്ലാം തന്നെ ആലിയ ഭട്ട് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി

5/6
ബോളിവുഡിൽ കത്തിനിൽക്കുന്ന നാളുകളിൽ തന്നെ രൺബീർ കപൂറിനെ വിവാഹം ചെയ്യാനും, മകൾക്ക് ജന്മം നൽകാനും ആലിയ ഭട്ട് സമയം കണ്ടെത്തി. എന്നിട്ടും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാര്യത്തിൽ ആലിയ ഒരടി പോലും പിറകോട്ടില്ലായിരുന്നു. ഹോളിവുഡിലും ആലിയ ഭട്ടിന് ക്ഷണം ലഭിച്ചു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയർപ്പിക്കാവുന്ന താരങ്ങളുടെ പട്ടിക എടുത്താൽ, ആ പട്ടികയുടെ ഉയരങ്ങളിൽ ആലിയ ഭട്ട് എന്ന പേര് കാണാൻ കഴിയും

6/6
ഇന്ന് ഒരു സിനിമയ്ക്ക് 20 മുതൽ 25 കോടി രൂപ വരെ പ്രതിഫലമുള്ള നടിയാണ് ആലിയ ഭട്ട്. ഗുച്ചി പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖം കൂടിയാണ് ആലിയ ഭട്ട്. മുൻകാല ബോളിവുഡ് നടി സോണി റസ്ദാന്റെ മകളാണ് ആലിയ ഭട്ടും സഹോദരി ഷഹീൻ ഭട്ടും

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement