advertisement

ഓഫീസ് സംസ്കാരത്തെ പരിഹസിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Last Updated:

ഓഫീസിലെ മാനേജരെയും എച്ച് ആറിനെയും പരിഹസിച്ചുകൊണ്ട് സ്റ്റാൻഡ്-അപ്പ് കോമഡി ഷോ നടത്തിയതിന് പിന്നാലെ കമ്പനി തന്നെ പിരിച്ചുവിട്ടതായി കോമഡി താരം അവകാശപ്പെട്ടു

സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ അജയ് ശർമ
സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ അജയ് ശർമ
ജോലി ചെയ്യുന്ന കമ്പനിയെയും മാനേജരെയും കുറിച്ച് തമാശരൂപേണ വീഡിയോ പങ്കുവെച്ച ജീവനക്കാരന് ജോലി നഷ്ടമായി. താനൊരു 'കോർപ്പറേറ്റ് മരുമകൾ' ‌ ആണെന്ന് അവകാശപ്പെട്ട് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ അജയ് ശർമ ചിന്ത പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് 'സ്റ്റേജ് ഒടിടി' എന്ന കമ്പനി ഇദ്ദേഹത്തെ പുറത്താക്കിയത്.
"കമ്പനി എന്നെ പിരിച്ചുവിട്ടു. ഞാൻ ചെയ്ത 'കോർപ്പറേറ്റ് ബഹു' എന്ന റീൽ വൈറലായതാണ് കാരണം. നിങ്ങൾ ഓൺലൈനിൽ വീഡിയോകൾ ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കുക. കമ്പനികൾ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്," അജയ് വീഡിയോയിൽ പറഞ്ഞു.
'അവർ എന്നെ ജോലിക്ക് എടുത്തതല്ല, വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നതാണ്'
തന്റെ സ്റ്റാൻഡ്-അപ്പ് ആക്റ്റിൽ കമ്പനിയെക്കുറിച്ച് താരം പറഞ്ഞ തമാശകൾ ഇങ്ങനെയായിരുന്നു: "കമ്പനി എന്നെ ജോലിക്ക് എടുത്തതല്ല, മറിച്ച് വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നതാണെന്നാണ് അവരുടെ വിചാരം. അവർ എന്നെ ഒരു ജീവനക്കാരനായല്ല, മരുമകളായാണ് കാണുന്നത്."
advertisement
മാനേജരെക്കുറിച്ചുള്ള പരാമർശം ഇങ്ങനെ: "എന്റെ മാനേജർ ഒരു മാനേജരല്ല, മറിച്ച് അമ്മായിയമ്മയെപ്പോലെയാണ്. ഞാൻ എപ്പോൾ വരുന്നു, എപ്പോൾ പോകുന്നു, എന്ത് കഴിക്കുന്നു, എത്ര തവണ ടോയ്‌ലറ്റിൽ പോകുന്നു എന്ന് വരെ അവർ ശ്രദ്ധിക്കുന്നു. ഇനി എച്ച് ആർ ആണെങ്കിൽ അമ്മായിയമ്മയുടെ മകനെപ്പോലെയാണ്. മാനേജർ പരാതി പറയുമ്പോൾ എച്ച് ആർ വന്ന് ചോദിക്കും, 'നീ എന്തിനാണ് അമ്മയെ വിഷമിപ്പിക്കുന്നത്?' എന്ന്."
ധൈര്യം സംഭരിച്ച് കമ്പനിയുടെയും മാനേജരുടെയും പേര് വെളിപ്പെടുത്തിയ അജയ്, മറ്റൊരു ജീവനക്കാരനോടും കമ്പനികൾ ഇങ്ങനെ പെരുമാറരുതെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
advertisement
'സ്റ്റാൻഡ്-അപ്പ് കോമഡിയിൽ നല്ല ഭാവി'
അജയിന്റെ വീഡിയോ കണ്ട പലരും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ജോലി പോയത് നന്നായെന്നും സ്റ്റാൻഡ്-അപ്പ് കോമഡിയിൽ അദ്ദേഹത്തിന് വലിയ ഭാവി ഉണ്ടെന്നുമാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
"ഇതാണ് യഥാർത്ഥ തമാശ, ജനങ്ങൾക്കിത് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്," എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, "ഇത്രയും കഴിവുള്ളവർക്ക് എന്തിനാണ് മറ്റൊരു ജോലി?" എന്ന് മറ്റൊരാൾ ചോദിച്ചു. "സ്വന്തം ഫീൽഡിംഗ് സ്വയം സെറ്റ് ചെയ്തു" എന്നായിരുന്നു ഒരാളുടെ രസകരമായ പ്രതികരണം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓഫീസ് സംസ്കാരത്തെ പരിഹസിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Next Article
advertisement
ഓഫീസ് സംസ്കാരത്തെ പരിഹസിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ഓഫീസ് സംസ്കാരത്തെ പരിഹസിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
  • സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ കമ്പനിയെയും മാനേജരെയും പരിഹസിച്ചതിന് അജയ് ശർമയെ പിരിച്ചുവിട്ടു

  • അജയ് ശർമയുടെ 'കോർപ്പറേറ്റ് മരുമകൾ' റീൽ വൈറലായതോടെ 'സ്റ്റേജ് ഒടിടി' കമ്പനി അദ്ദേഹത്തെ പുറത്താക്കി

  • സോഷ്യൽ മീഡിയയിൽ അജയ് ശർമയ്ക്ക് വലിയ പിന്തുണ; സ്റ്റാൻഡ്-അപ്പ് കോമഡിയിൽ ഭാവി ഉജ്ജ്വലമെന്ന് അഭിപ്രായം

View All
advertisement