Optical Illusion | കരിയിലക്കൂട്ടത്തിൽ ഒരു പാമ്പ്; ചിത്രം ചികഞ്ഞു നോക്കിയിട്ടും ഉത്തരംമുട്ടി കാണികൾ
- Published by:user_57
- news18-malayalam
Last Updated:
മണിക്കൂറുകൾ എടുത്തിട്ടും പല ബുദ്ധിമാന്മാരെയും നിരീക്ഷകരെയും വട്ടംകറക്കിയ ചിത്രത്തിൽ ഒരു പാമ്പുണ്ട്
ഈ വനത്തിന്റെ അടിത്തട്ടിൽ ഇലകൾക്കിടയിൽ പതിയിരിക്കുന്ന മാരകമായ പാമ്പിനെ (snake) നിങ്ങൾക്ക് കാണാൻ കഴിയുമോ? കഴുകൻ കണ്ണുള്ളവർ എന്ന് പറഞ്ഞവർ പോലും ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രത്തിന് മുന്നിൽ സുല്ലിട്ടുകഴിഞ്ഞു. റെഡ്ഡിറ്റ് ഉപയോക്താക്കൾ ഏതാണ്ട് അദൃശ്യമായ പാമ്പിനെ കണ്ടെത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്
advertisement
ഉണങ്ങിയ ഇലകൾ, വിറകുകൾ, പച്ച ചെടികളുടെ കഷ്ണങ്ങൾ എന്നിവയാൽ പൊതിഞ്ഞ ഒരു വനഭൂമിയാണ് ചിത്രത്തിൽ കാണിക്കുന്നത്, പക്ഷേ അതിനിടയിൽ ഒരു മാരകമായ സർപ്പം ഒളിച്ചിരിക്കുന്നു - നിങ്ങൾക്കത് കാണാൻ കഴിയുമോ? 'കാടിനുള്ളിൽ നിങ്ങൾ എടുക്കുന്ന ഓരോ ചുവടും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,' പോസ്റ്റിന്റെ രചയിതാവ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയതിങ്ങനെ. ശ്രമിച്ചുവെങ്കിലും കണ്ടെത്തിയില്ലെങ്കിൽ, ക്ലൂ ഇതാ പിടിച്ചോ (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement










