Aswathy Sreekanth | അവൾ എഴുന്നേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്; അശ്വതിയെ പുത്തൻ പാഠങ്ങൾ പഠിപ്പിച്ച മകൾ കമലയ്ക്ക് ജന്മദിനം

Last Updated:
അമ്മയുടെ ചുമതലയുടെ ആദ്യ റൗണ്ടിൽ പഠിക്കാത്ത പലതും അശ്വതിക്ക് രണ്ടാം വട്ടം പഠിക്കാൻ കഴിഞ്ഞു
1/7
 രണ്ട് താമരകുഞ്ഞുങ്ങളുടെ അമ്മയെന്നാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth) തന്നെ ഒരിക്കൽ വിശേഷിപ്പിച്ചത്. മൂത്ത മകൾക്ക് പത്മ എന്ന് പേര് നൽകി. രണ്ടാമത് പിറന്നതും പെൺകുഞ്ഞായതിനാൽ, അവൾക്കും താമരയുമായി ചേർന്നൊരു പേര് നൽകി; കമല. കമല കുട്ടിക്ക് മറ്റൊരു ജന്മദിനം കൂടി. അമ്മയുടെ ചുമതലയുടെ ആദ്യ റൗണ്ടിൽ പഠിക്കാത്ത പലതും അശ്വതിക്ക് രണ്ടാം വട്ടം പഠിക്കാൻ കഴിഞ്ഞു. അതേക്കുറിച്ചാണ്‌ ഈ ദിവസം അശ്വതിക്ക് പറയാനുള്ളതും

advertisement
2/7
 'ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ (തുടർന്ന് വായിക്കുക)

3/7
 പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്...

4/7
 പത്മയ്ക്ക് ഭക്ഷണംന്ന് എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാ ന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളറു പെൻസിൽ മുതൽ ഐ പാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി...

5/7
 പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്നു നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി...

6/7
 വഴക്ക് പറഞ്ഞാൽ ‘പാവം വാവയല്ലേ, അമ്മേടെ പൊന്നല്ലേ’ന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ. അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക! പൊന്നിന് പിറന്നാളുമ്മ' അശ്വതി കുറിച്ചു

7/7
 മക്കളുടെ കുട്ടിക്കുറുമ്പുകൾ പ്രേക്ഷകരും കാണുന്ന സ്ഥലമാണ് അശ്വതി ശ്രീകാന്തിന്റെ ഇൻസ്റ്റഗ്രാം പേജ്. അശ്വതി പോകുന്ന സ്ഥലങ്ങളിലും പത്മയോ കമലയോ പലപ്പോഴും കൂടെ ഉണ്ടാകും

ജമ്മു കശ്മീർ  പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം

  • ജമ്മു കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിലെ അശോകസ്തംഭം തകർത്തതിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

  • അശോകസ്തംഭം തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • വഖഫ് ബോർഡ് അധ്യക്ഷ ദരക്ഷൺ അന്ദ്രാബി കര്‍ശന നടപടി ആവശ്യപ്പെട്ടു.

View All
advertisement