എട്ടാം ക്‌ളാസിൽ പഠിക്കുന്ന ബാലചന്ദ്ര മേനോന്റെ വീട്ടിൽ സന്ധ്യക്ക് വന്ന ഉമ്മൻ ചാണ്ടി; വർഷങ്ങൾ കഴിഞ്ഞ് ബെഡ്‌റൂമിൽ കേറി ക്ഷണിച്ച മേനോനും
- Published by:user_57
- news18-malayalam
Last Updated:
അന്ന് ഇടവ സ്കൂളിൽ പഠിക്കുകയാണ് ബാലചന്ദ്ര മേനോൻ. സിനിമയിൽ വരും മുൻപേയുള്ള ആ കൂടിക്കഴ്ച
ബാലചന്ദ്ര മേനോൻ (Balachandra Menon) നടനും സംവിധായകനും തിരക്കഥാകൃത്തുമാകും മുൻപേ രാഷ്ട്രീയ നേതാവായ വ്യക്തിയാണ് ഉമ്മൻ ചാണ്ടി (Oommen Chandy). പിൽക്കാലത്ത് ഒന്നിച്ചു വേദിയിലെത്തിയെങ്കിലും അതിനും മുൻപേ അവർ തമ്മിൽ ഒരു ബന്ധമുണ്ടായിരുന്നു. അന്ന് ഇടവ സ്കൂളിൽ പഠിക്കുകയാണ് ബാലചന്ദ്ര മേനോൻ. എട്ടാം ക്‌ളാസിലോ ഒൻപതിലോ ആയിരുന്നു അന്ന് അദ്ദേഹം
advertisement
ബാലചന്ദ്ര മേനോന്റെ മൂത്ത സഹോദരിക്ക് അദ്ദേഹത്തേക്കാളും ഒരു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ, സഹോദരിയെ സ്കൂളിലെ പ്രധാനമന്ത്രിയായി നോമിനേറ്റ് ചെയ്തു. അക്കാലത്ത് നന്നായി പഠിക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ഏൽപ്പിക്കുകയായിരുന്നു പതിവ്. അതിനിടെ ഒരു വലിയ സമരമുണ്ടായി, സ്കൂളിലെ ഷെഡിനു തീപിടിച്ചു (തുടർന്ന് വായിക്കുക)
advertisement
advertisement
ഒരു വൈകുന്നേരം ബാലചന്ദ്ര മേനോന്റെ വീട്ടിൽ അദ്ദേഹം എത്തി. സ്റ്റേഷൻ മാസ്റ്ററായ അച്ഛൻ ജോലിസ്ഥലത്താണ്. അമ്മ അടുക്കളയിലും. ചേച്ചിക്ക് നേരിടാനുള്ള കരുത്തുമില്ല. ഇരുട്ടുവാക്കിന് ഉമ്മൻ ചാണ്ടി വീട്ടിൽ വന്നു. സ്കൂളിൽ പോകുന്നതിന് തങ്ങൾക്ക് ധാർമികമായ എതിർപ്പുണ്ടെന്നു പറഞ്ഞ് ബോധവൽക്കരിക്കാനായിരുന്നു വരവ്. സ്കൂൾ പ്രധാനമന്ത്രിയുടെ അമ്മയോട് കാര്യം പറഞ്ഞ ശേഷം അദ്ദേഹം മടങ്ങി. വർഷങ്ങൾ കഴിഞ്ഞു
advertisement
advertisement
ഹൈദരാബാദിൽ ബാലചന്ദ്ര മേനോൻ ചികിത്സയിൽ കഴിഞ്ഞ നാളുകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്ന കാലം. അവിടെ ഇരുന്നു കൊണ്ട് 'അറിയാത്തതും അറിയേണ്ടതും' എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പൂർത്തിയാക്കി. പ്രകാശനം തിരുവനന്തപുരത്താക്കാം എന്നും ഉറപ്പിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തു
advertisement
പ്രകാശകനായി തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയെ. നേരിട്ട് ക്ഷണിക്കാൻ തീരുമാനിച്ച ബാലചന്ദ്ര മേനോൻ കണ്ടത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയ വീട്ടുമുറ്റവും. അപ്പോയ്ന്റ്മെന്റ് എടുത്താണ് അദ്ദേഹത്തിന്റെ സെക്രട്ടറി മുഖാന്തരം എത്തിയത്. മുറ്റത്തെത്തിയതും, ഈ വഴി പോകേണ്ട, മറ്റൊരു വഴിയേ പൊയ്ക്കോ എന്നാരോ വിളിച്ചു പറഞ്ഞു. ഒടുവിൽ എത്തപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ ബെഡ്റൂമിലും
advertisement
advertisement
അതിനു പിന്നിലെ കാര്യം തിരക്കിയ ബാലചന്ദ്ര മേനോന് ലഭിച്ചത് രസമുള്ള മറുപടിയായിരുന്നു. കാറിൽ കയറി എയർപോർട്ട് വരെയുള്ള സമയത്തു വേണം മറിയാമ്മക്ക് ഭർത്താവിനോട് വീട്ടുകാര്യങ്ങൾ പറയാൻ. അതുകഴിഞ്ഞ് ഭാര്യ തിരികെ വീട്ടിലേക്ക് വരണം. അത്രയ്ക്ക് തിരക്ക് പിടിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് നേരിട്ട് കണ്ടയാൾ കൂടിയാണ് ബാലചന്ദ്ര മേനോൻ










