സകലരും കാൺകെ കാവ്യാ മാധവൻ പൊട്ടിക്കരഞ്ഞു; ദിലീപ് ക്ഷുഭിതനായി; നടിയുടെ മൊഴിയിലെ പരാമർശം

Last Updated:
ഗോസിപ്പ് കോളങ്ങളിൽ കാവ്യാ - ദിലീപ് വാർത്തകൾ വരുന്നത് അമ്മ സംഘടനയിൽ ചർച്ചയായി മാറിക്കഴിഞ്ഞിരുന്നു
1/6
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ (Dileep) നിരവധിയായ വാദമുഖങ്ങൾ ഉണ്ടായെങ്കിലും, അതൊന്നും തന്നെ തെളിയിക്കാനാവാതെ നടനെ വെറുതേവിടുകയായിരുന്നു. നിലവിൽ ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനുമായുള്ള (Kavya Madhavan) അടുപ്പം മുൻഭാര്യ മഞ്ജു വാര്യർ (Manju Warrier) അറിയാൻ കാരണക്കാരിയായത് ആക്രമിക്കപ്പെട്ട നടി എന്ന ധാരണയിൽ നിന്നും ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായി എന്നായിരുന്നു പ്രധാന ആരോപണം. ദിലീപിന്റെ പഴയ ഫോൺ മഞ്ജു എടുക്കുകയും, അതിൽ കാവ്യയുമായുള്ള സന്ദേശങ്ങൾ കണ്ടതുമായിരുന്നു തുടക്കം എന്ന് മഞ്ജു മൊഴി നൽകിയിരുന്നു. ശേഷം നടന്ന രണ്ട് സ്റ്റേജ് ഷോകൾക്കിടെ ഇവർ തമ്മിൽ തർക്കമുണ്ടായതും മറ്റും കേസിലെ വാദങ്ങളായിരുന്നു

advertisement
2/6
മഞ്ജു വാര്യർ പറഞ്ഞ മൊഴി കോടതി വിശ്വാസത്തിൽ എടുത്തിരുന്നില്ല. കോടതി മുൻപാകെ പറഞ്ഞ കാര്യങ്ങൾ, മഞ്ജു വിവാഹമോചന സമയത്തോ അന്വേഷണ സംഘത്തിന് മുൻപാകെയോ ബോധിപ്പിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് എതിർവാദം ഉന്നയിക്കാനാവാതെ പോവുകയായിരുന്നു. കാവ്യയുടെ സന്ദേശം കാണുകയും, അതിനു ശേഷം അറിയാൻ കഴിഞ്ഞ കാര്യങ്ങളെ തുടർന്നും മഞ്ജുവും ദിലീപും തമ്മിലെ ബന്ധം വഷളായി മാറി. യു.കെയിൽ വച്ചു നടന്ന ഷോയിലും, ടി.വി. ചാനലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'അമ്മ' ഷോയിലും ഇതിനിടെ ദിലീപും താനും തമ്മിൽ പ്രശ്‌നമുണ്ടാവുകയും, ദിലീപ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ആക്രമിക്കപ്പെട്ട നടി കോടതി മുൻപാകെ അവതരിപ്പിച്ചു (തുടർന്ന് വായിക്കുക)

3/6
നടൻ ദിലീപും കാവ്യയുമായുള്ള പ്രണയം എന്ന നിലയിൽ ഗോസിപ് കോളങ്ങൾ സജീവമായിരുന്ന കാലം. ഈ വേളയിൽ കാവ്യാ മാധവനും ഭർത്താവുമായി തർക്കമുണ്ടാവുകയും, അവർ വീട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. 2013ൽ അബാദ് പ്ലാസയിൽ വച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ  റിഹേഴ്‌സൽ ക്യാമ്പ് നടന്നു. ഇവിടെ വച്ച് ദിലീപ് തന്നോട് പച്ചയ്ക്ക് കത്തിക്കും എന്ന് ഭീഷണി മുഴക്കിയതായി നടി പറഞ്ഞിരുന്നു. ഗോസിപ്പ് കോളങ്ങളിൽ കാവ്യാ - ദിലീപ് വാർത്തകൾ വരുന്നത് അമ്മ സംഘടനയിൽ ചർച്ചയായി മാറിക്കഴിഞ്ഞിരുന്നു
നടൻ ദിലീപും കാവ്യയുമായുള്ള പ്രണയം എന്ന നിലയിൽ ഗോസിപ് കോളങ്ങൾ സജീവമായിരുന്ന കാലം. ഈ സമയത്ത് കാവ്യാ മാധവനും ഭർത്താവുമായി തർക്കമുണ്ടാവുകയും, അവർ വീട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. 2013ൽ അബാദ് പ്ലാസയിൽ വച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റിഹേഴ്‌സൽ ക്യാമ്പ് നടന്നു. ഇവിടെ വച്ച് ദിലീപ് തന്നോട് പച്ചയ്ക്ക് കത്തിക്കും എന്ന് ഭീഷണി മുഴക്കിയതായി നടി പറഞ്ഞിരുന്നു. ഗോസിപ്പ് കോളങ്ങളിൽ കാവ്യാ - ദിലീപ് വാർത്തകൾ വരുന്നത് അമ്മ സംഘടനയിൽ ചർച്ചയായി മാറിക്കഴിഞ്ഞിരുന്നു
advertisement
4/6
ദിലീപുമായുള്ള ബന്ധം എന്തെന്ന് പലരും ചോദിക്കുകയും, റിഹേഴ്‌സൽ ക്യാമ്പിൽ കാവ്യാ മാധവൻ എല്ലാവരുടെയും മുന്നിൽ പൊട്ടിക്കരഞ്ഞ് മാറി നിൽക്കുകയുമുണ്ടായി. കാവ്യാ മാധവൻ പൊട്ടിക്കരഞ്ഞതും ദിലീപ് ക്ഷുഭിതനായി. കാവ്യയെ സിദ്ധിഖ് ഇടപെട്ട് സമാധാനിപ്പിക്കുകയും, നടിയോട് ദേഷ്യപ്പെട്ടു സംസാരിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങൾ നടി പറഞ്ഞു നടക്കുന്നത് കൊണ്ടാണ് സകലരുമറിയുന്നത് എന്ന് ദേഷ്യത്തോടു കൂടി സിദ്ധിഖ് നടിയെ താക്കീത് ചെയ്തു എന്നായിരുന്നു നടി മൊഴിയിൽ രേഖപ്പെടുത്തിയത്
ദിലീപുമായുള്ള ബന്ധം എന്തെന്ന് പലരും ചോദിക്കുകയും, റിഹേഴ്‌സൽ ക്യാമ്പിൽ കാവ്യാ മാധവൻ എല്ലാവരുടെയും മുന്നിൽ പൊട്ടിക്കരഞ്ഞ് മാറി നിൽക്കുകയുമുണ്ടായി. കാവ്യാ മാധവൻ പൊട്ടിക്കരഞ്ഞതും ദിലീപ് ക്ഷുഭിതനായി. കാവ്യയെ സിദ്ധിഖ് ഇടപെട്ട് സമാധാനിപ്പിക്കുകയും, നടിയോട് ദേഷ്യപ്പെട്ടു സംസാരിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങൾ താൻ പറഞ്ഞു നടക്കുന്നത് കൊണ്ടാണ് സകലരുമറിയുന്നത് എന്ന് ദേഷ്യത്തോടു കൂടി സിദ്ധിഖ് നടിയെ താക്കീത് ചെയ്തു എന്നായിരുന്നു നടി മൊഴിയിൽ രേഖപ്പെടുത്തിയത്
advertisement
5/6
ഈ സംഭവത്തെ തുടർന്ന് ബിന്ദു പണിക്കരും കല്പനയും ഭാമയും പ്രശ്നങ്ങളെ കുറിച്ച് നടിയോട് ചോദിച്ചു എന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. മൂന്നര മാസത്തോളം നീണ്ട ഷോയായിരുന്നു ഇത്. ഈ ഷോയിൽ ഉടനീളം ദിലീപ് നടിയോട് മിണ്ടിയില്ല. തന്റെ അമ്മയുടെയും മറ്റു സഹതാരങ്ങളുടെയും മുന്നിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ചില താരങ്ങൾ ഇടപെട്ട് ദിലീപിനെ പിടിച്ചു മാറ്റി. മുകേഷും, ഭാമയും, സിദ്ധിഖും, കാവ്യയും മറ്റും ആ പരിപാടിയിൽ ഉണ്ടായിരുന്നവരാണ്. അമ്മയുടെ അംഗങ്ങളായ പലർക്കും ദിലീപ്-കാവ്യാ ബന്ധത്തെപ്പറ്റി ധരണയുണ്ടായിരുന്നു. എന്തിനാണ് ഇക്കാര്യം പറഞ്ഞു നടക്കുന്നത് എന്ന് സിദ്ധിഖ് ചോദിച്ചെന്നും. ദിലീപിനെ ഇക്കാര്യത്തിൽ പിണക്കേണ്ട എന്ന് ബിന്ദു പണിക്കരും പറഞ്ഞതായി നടി

6/6
ഇത്തരം നാലോ അഞ്ചോ വാദം മുന്നോട്ടു വച്ചു. ദിലീപും നടിയും തമ്മിൽ നല്ല ബന്ധമല്ല എന്ന വാദം കോടതി തള്ളി. ഷോയിലെ ഡാൻസ്, സ്കിറ്റ് പോലുള്ള പരിപാടികളിൽ പ്രധാന താരങ്ങൾ ഇവരായിരുന്നു. നല്ലനിലയിൽ സിങ്ക് വേണ്ട കാര്യങ്ങൾ എങ്ങനെ പരസ്പരവൈരാഗ്യം വച്ച് നടത്തി എന്ന ചോദ്യത്തിന് നടിക്ക് മറുപടിയുണ്ടായില്ല. നടി ഷോയിൽ എങ്ങനെ സന്തോഷത്തോടെ പങ്കെടുത്തു എന്ന ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യത്തിനും അവർക്ക് മറുപടിയില്ല. ബസിൽ വച്ച് ഭീഷണിപ്പെടുത്തി എന്ന് പറയുമ്പോഴും, മറ്റുള്ളവർ കേൾക്കാതെ എങ്ങനെ ഭീഷണിപ്പെടുത്തി എന്ന് ചോദ്യം. നാദിർഷ ഉൾപ്പെടെയുള്ളവർ ഇങ്ങനെ ഒരു കാര്യം നടന്നതേയില്ല എന്ന് പ്രതികരിച്ചു . യൂറേപ്യൻ ഷോയെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതേയില്ല എന്ന് നാദിർഷ. മോശമായി ഒന്നും നടന്നില്ല എന്നും കോടതി കണ്ടെത്തി

ജഡ്ജി പ്രോസിക്യൂട്ടറാകണ്ട! കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ കേരള ഹൈക്കോടതി വെറുതെവിട്ടു

  • വിച്ചാരണക്കോടതി ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

  • 14 വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു; ജീവപര്യന്തം ശിക്ഷ റദ്ദാക്കി

  • 2012-ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷം ജയിലിൽ തുടരേണ്ടിവന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി

View All
advertisement