കൊറിയൻ പോപ് ബാൻഡിലെ രണ്ടാമനും നിർബന്ധിത സൈനിക സേവനത്തിന് ഒരുങ്ങുന്നു. ബിടിഎസ്സിലെ മുതിർന്ന അംഗം ജിന്നിന് പിന്നാലെ ജെ-ഹോപ്പ് ആണ് സൈനിക സേവനത്തിന് തയ്യാറെടുക്കുന്നത്. (image: Instagram)
2/ 6
ബിടിഎസ് തന്നെ ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടത്. സൈനിക പരിശീലനത്തിനുള്ള മുന്നൊരുക്കങ്ങൾ ജെ-ഹോപ്പ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ബിടിഎസ് താരം ജിന്നിന്റെ സൈനിക സേവനം തുടരുന്നതിനിടയിലാണ് ഏഴംഗ ബാൻഡിലെ രണ്ടാമനും യാത്ര പറയാനൊരുങ്ങുന്നത്.
3/ 6
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കെ-പോപ് ബാൻഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിൽ 18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് നിർബന്ധിതമായ സൈനിക സേവനവമാണ് താരങ്ങളും പാലിക്കുന്നത്.
4/ 6
20 മാസമാണ് നിർബന്ധിത സൈനിക സേവനം. കഴിഞ്ഞ വർഷം അവസാനമാണ് ജിൻ സൈനിക സേവനത്തിന് പോയത്. സൈനിക സേവനത്തിൽ നിന്ന് നേരത്തേ ബിടിഎസ് അംഗങ്ങൾക്ക് കൊറിയൻ സർക്കാർ ചില ഇളവുകൾ നൽകിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
5/ 6
ഇതെല്ലാം അവസാനിപ്പിച്ചാണ് താരങ്ങൾ സൈനിക സേവനത്തിന് സ്വമേധയാ തയ്യാറായത്. നിലവിൽ ബിടിഎസ് താരങ്ങളെല്ലാം ബാൻഡിന് ഇടവേള നൽകി വ്യക്തിഗത മേഖലയിൽ പ്രവർത്തിക്കുകയാണ്.
6/ 6
ജെ-ഹോപ്പിനു ശേഷം സുഗ, ആർഎം, ജിമിൻ, വി, ജംഗ്കൂക്ക് എന്നിവരും സൈനിക സേവനം പൂർത്തിയാക്കും. അംഗങ്ങളെല്ലാം സൈനിക സേവനം പൂർത്തിയാക്കി 2025 ഓടെ ബാൻഡ് പൂർവാധികം ശക്തിയായി തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് ആർമി എന്നു വിളിക്കുന്ന ആരാധകർ.