ദിവസങ്ങൾക്കു മുമ്പാണ് ബിടിഎസ് താരം ജങ്കൂക്കിന്റെ വീട്ടിൽ ആരാധകർ ഭക്ഷണം അയക്കുന്നുവെന്ന വാർത്ത വന്നത്.
2/ 9
ഇത് പതിവായതതോടെ തനിക്ക് ഇനി ആരും ഭക്ഷണം അയക്കരുതെന്നും ആവശ്യത്തിന് ഭക്ഷണം താൻ കഴിക്കുന്നുണ്ടെന്നും വ്യക്തമാക്കി ജങ്കൂക്ക് രംഗത്തെത്തിയിരുന്നു.
3/ 9
തന്റെ അഭ്യർത്ഥന പരിഗണിക്കാതെ ഭക്ഷണം അയക്കുന്നത് തുടർന്നാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ബിടിഎസ് താരം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് വധഭീഷണിയും എത്തിയിരിക്കുന്നത്.
4/ 9
താരത്തിന്റെ ആരാധകരിൽ ഒരാളാണ് വീട്ടിലേക്ക് ഭക്ഷണങ്ങൾ അയച്ചു കൊണ്ടിരുന്നത് എന്നാണ് അറിയുന്നത്. ഭക്ഷണം ജങ്കൂക്ക് നിരാകരിച്ചതോടെയാണ് വധഭീഷണിയുമായി ഇപ്പോൾ എത്തിയിരിക്കുന്നത്.
5/ 9
ജങ്കൂക്ക് എവിടെയാണ് താമസിക്കുന്നത് എന്ന് തനിക്ക് അറിയാമെന്നും വീട്ടിലേക്ക് ഭക്ഷണം അയച്ചെങ്കിൽ അദ്ദേഹത്തെ വധിക്കാനും തനിക്ക് കഴിയുമെന്നുമാണ് ഓൺലൈനിൽ വന്ന ഭീഷണിയിൽ പറയുന്നത്.
6/ 9
ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല. ജങ്കൂക്കിന്റെ വീട് തന്റെ വീടിന് അടുത്താണെന്നും സന്ദേശത്തിൽ പറയുന്നു. താൻ സ്നേഹത്തോടെ അയച്ച ഭക്ഷണം വേണ്ടെന്നു പറഞ്ഞ ജങ്കൂക്ക് അഹങ്കാരിയാണെന്നും സന്ദേശത്തിൽ പറയുന്നു.
7/ 9
പ്രിയതാരത്തിന് വധഭീഷണി വന്നതോടെ ആർമിയും ആശങ്കയിലാണ്. ജങ്കൂക്കിനെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ലോകം മുഴുവനുമുള്ള ആർമി ആവശ്യപ്പെടുന്നത്.
8/ 9
ജങ്കൂക്കിന്റെ മേൽവിലാസം അറിയുന്ന ആരോ ആണ് ഇതിനു പിന്നിലെന്നും ആരായാലും ഉടൻ നടപടിയെടുക്കണമെന്നുമാണ് ആരാധകർ താരത്തിന്റെ ഏജൻസിയായ ഹൈബിനോട് ആവശ്യപ്പെടുന്നത്.
9/ 9
അതേസമയം, ബിടിഎസ് താരങ്ങൾക്കു നേരെ ഇതാദ്യമായല്ല വധഭീഷണി ഉയരുന്നത്. കഴിഞ്ഞ വർഷം ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ ജിമിൻ, വി എന്നിവർക്കു നേരേയും വധഭീഷണിയുണ്ടായിരുന്നു.