ജീവിതപാഠമായി ഒരു ചരമ വാർത്ത; സ്വന്തം മരണവാർത്ത എഴുതി ചെന്നൈ സ്വദേശി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"എന്റെ ആവേശകരമായ ജീവിതം പങ്കിട്ടതിന് നന്ദി. എന്റെ പാർട്ടി അവസാനിച്ചു. ഞാൻ ഉപേക്ഷിക്കുന്നവർക്ക് ഹാംഗ് ഓവർ ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും നന്നായി ആസ്വദിച്ച് ജീവിക്കണം."
ചെന്നൈ: പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി സ്വന്തം ചരമ വാർത്ത ഏഴുതി ചെന്നൈ സ്വദേശിയായ ഇജി കെ. ഉമാമഹേഷ്. സാധാരണയായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ചരമവാർത്തയിൽ നിന്നും വ്യത്യസ്തമായിരുന്നു ഉമാമഹേഷിന്റെ ചരമ വാർത്ത.
advertisement
വെള്ളിയാഴ്ച ചെന്നൈയിൽ തന്റെ 72-ാം ജന്മദിനത്തിന് ഒരു ദിവസം മുൻപാണ് ഉമാമഹേഷ് അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് തൊട്ടുമൻപാണ് മരണവാർത്ത സ്വന്തമായി എഴുതി ബന്ധുക്കളെ ഏൽപിച്ചത്. പത്രത്തിലും ഫേസ്ബുക്കിലും ചരമ വാർത്ത പ്രസിദ്ധീകരിക്കണമെന്നതായിരുന്നു ഉമാമഹേഷിന്റെ ആവശ്യം.
advertisement
മതവിശ്വാസി അല്ലാതെ ഭൂമയിൽ ജീവിച്ച ഒരു പൗരൻ എന്നാണ് ഉമാമഹേഷ് സ്വന്തമായി വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനു താഴെയാണ് ചരമ കുറിപ്പ് തുടങ്ങുന്നത്. ഭാർത്താവ്, ഗൃഹനാഥൻസ തിയേറ്റർ- മൂവി ആക്ടർ, ഇന്റർനാഷണൽ കാർ റാലി ഡ്രൈവർ, കാർ റാലി സംഘാടകൻ, യുക്തിവാദി, സ്വതന്ത്ര ചിന്തകൻ തുടങ്ങി ഏതു പേരിൽ വേണമെങ്കിലും തന്നെ ഓർക്കാമെന്നാണ് ഉമാമഹേഷ് ചരമക്കുറിപ്പിൽ ആവശ്യപ്പെടുന്നത്.
advertisement
കാർ റാലി ഡ്രൈവറായ ഉമാമഹേഷ് ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിലെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മുൻ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. കാറുകളെയും കാറോട്ട മത്സരങ്ങളെയും സ്നേഹിച്ചിരുന്ന ഒരു മനുഷ്യൻ എന്ന നിലയിലാണ് ഉമാമഹേഷ് ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് വേണ്ടി ചരമവാർത്ത എഴുതിയിരിക്കുന്നത്.
advertisement
"ഇന്ത്യയിലെ ഏറ്റവും മികച്ച മെക്കാനിക് ഉണ്ടായിരുന്നിട്ടും, എന്റെ വിന്റേജ് വാഹനം പുനസ്ഥാപിക്കാനായില്ലെന്ന് വ്യസന പൂർവം അറിയിക്കട്ടെ. വാഹനത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗശൂന്യമായി. ഉപയോഗയോഗ്യമായ ഭാഗങ്ങൾ വിന്റേജ് വാഹന ഉടമകൾക്ക് സംഭാവന നൽകും."- അദ്ദേഹം എഴുതി.
advertisement