Vismaya Mohanlal | ഒരു ചെറിയ വിശേഷമുണ്ട്; അൽപ്പം കൂടി കാത്തിരിക്കാം; വിസ്മയ മോഹൻലാൽ പ്രഖ്യാപനവുമായി ഇൻസ്റ്റഗ്രാമിൽ
- Published by:meera_57
- news18-malayalam
Last Updated:
കന്നിചിത്രത്തിൽ അഭിനയിക്കും മുൻപേ വിസ്മയ മോഹൻലാലിന്റെ ഒരു ചെറിയ അപ്ഡേറ്റ്
മലയാള ചലച്ചിത്ര പ്രേക്ഷകരും ആരാധകരും ഒരുപോലെ ഇഷ്‌ടപ്പെടുന്ന താരകുടുംബമാണ് നടൻ മോഹൻലാലിന്റേത്. അദ്ദേഹത്തിന്റെ ഭാര്യയുടെയും മകൻ പ്രണവിനെയും മകൾ വിസ്മയയുടെയും (Vismaya Mohanlal) വിശേഷങ്ങൾ കാണാനും അറിയാനും ആഗ്രഹിക്കുന്ന നിരവധിപ്പേരാണുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആകട്ടെ, മോഹൻലാൽ എന്ന താരപ്രഭാവത്തിന്റെ പേരിൽ എവിടെയും നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കാത്തവരും. പ്രണവ് സിനിമാനടൻ ആയിട്ടും, ഒരു സിനിമയിൽ അഭിനയിച്ചാൽ പിന്നെ എവിടെയെന്നു കണ്ടുപിടിക്കാൻ പോലും കഴിയാത്തവിധം എങ്ങോട്ടെങ്കിലും പോയി മറയും. മകൾ വിസ്മയയും അങ്ങനെ തന്നെ വിദേശത്തെവിടെയോ ചേക്കേറിയ ജീവിതമാണ് ലാലേട്ടന്റെ മകൾ മായയ്ക്ക്
advertisement
ഒരുപാട് നാളുകൾക്ക് ശേഷം മോഹൻലാലിന്റെ മകളുടെ ഒരു സുപ്രധാന വിശേഷം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മകൻ പ്രണവിന് പിന്നാലെ മകൾ വിസ്മയ മോഹൻലാലും സിനിമയിലേക്ക് തന്നെ. വിസ്മയയുടെ ആദ്യ ചിത്രത്തിൽ അവർ ഏറെ ഇഷ്‌ടപ്പെടുന്ന മാർഷ്യൽ കലാരൂപമായ മുആ തായ് ആണ് പ്രമേയം. മകൾ സിനിമയിലേക്ക് വരുന്നത് താൻ ആഗ്രഹിച്ചിരുന്നില്ല എങ്കിലും, മകളുടെ ആ തീരുമാനത്തിന് തടസ്സമാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല (തുടർന്ന് വായിക്കുക)
advertisement
വളരെ വർഷങ്ങൾക്ക് മുൻപ് വിസ്മയ മോഹൻലാൽ ഒരു കവയത്രി എന്ന നിലയിൽ തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്ട്' എന്ന പുസ്തകം ഓൺലൈൻ വിപണിയിൽ ലഭ്യമാണ്. ഇതിന്റെ മലയാള പരിഭാഷയും പുറത്തിറങ്ങിയിരുന്നു. മോഹൻലാലും കുടുംബവും പങ്കെടുത്ത ചടങ്ങിലായിരുന്നു പുസ്തകപ്രകാശനം. മലയാളം വേർഷന് 'നക്ഷത്രധൂളികൾ' എന്നാണ് പേര്. പുസ്തകം പുറത്തുവന്നതും, ദുൽഖർ സൽമാൻ ഉൾപ്പെടുന്ന തന്റെ കളിക്കൂട്ടുകാർക്ക് അവരുടെ പ്രിയപ്പെട്ട മായ കുട്ടി സ്വന്തം നിലയിൽ ഓരോ കോപ്പി വീതം അയച്ചുനൽകിയിരുന്നു
advertisement
ഒരുവേള പ്രണവും അനുജത്തിയുടെ വഴിയേ ഒരു പുസ്തക രചനയിലായിരുന്നു. ഇത് എപ്പോഴാകും പുറത്തുവിടുക എന്ന കാര്യത്തെപ്പറ്റി പിന്നീട് പ്രണവ് വിവരമേതും പുറത്തുവിട്ടില്ല. ഇപ്പോൾ ചേട്ടനും അനുജത്തിയും അവരുടെ അടുത്ത സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്. അതിനിടെ തന്റെ മറ്റൊരു വിശേഷം വിസ്മയ മോഹൻലാൽ അവരുടെ ഇൻസ്റ്റഗ്രാം ആരാധകർക്കായി പങ്കുവെക്കുന്നു. ആദ്യ സിനിമയ്ക്ക് മുൻപേ ഒരു ചെറിയ പ്രഖ്യാപനം. അത് സ്വന്തം കൈപ്പടയിൽ കുറിച്ചുകൊണ്ടാണ് വിസ്മയയുടെ പ്രഖ്യാപനം
advertisement
താരപുത്രി വിസ്മയ മോഹൻലാൽ കവയത്രി എന്ന നിലയിൽ രണ്ടാമത് പുസ്തകത്തിനായി തയാറെടുത്തു കഴിഞ്ഞു. പുസ്തകത്തിന്റെ രചന ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഒരു ശകലം വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. പ്രണവിനെ പോലെ വിസ്മയയുടെ വരികളിലും പ്രകൃതിസ്നേഹം നിറഞ്ഞു നിൽക്കുന്നു. 'ഈ കാട്ടിലെ മരങ്ങൾ എന്റെ രഹസ്യസൂക്ഷിപ്പുകാർ' എന്നാരംഭിക്കുന്ന ഇംഗ്ലീഷ് വരികളിൽ ആരംഭിക്കുന്ന പത്തുവരി കവിതയാണ് വിസ്മയ അപ്ലോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കമന്റ് സെക്ഷൻ അടച്ചതിനാൽ, ഇതിൽ ലൈക്ക് ചെയ്തവരെ മാത്രമേ കാണാൻ കഴിയൂ. മായയുടെ കവിത ലൈക്ക് ചെയ്തവരിൽ നടനും പരസ്യചിത്ര നിർമാതാവുമായ പ്രകാശ് വർമയുമുണ്ട്
advertisement
വിസ്മയ മോഹൻലാൽ പോസ്റ്റ് ചെയ്ത കവിതാ ശകലം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ വിസ്മയ ബിഗ് സ്‌ക്രീനിലെത്തും. അതിനും മുൻപേ ശരീരവും മനസും പാകപ്പെടുത്താൻ വിസ്മയ തായ്‌ലൻഡിൽ 'മുആ തായ്' പരിശീലനത്തിൽ ഏർപ്പെട്ടു കഴിഞ്ഞു. ഇവിടുത്തെ ഫിറ്റ്നസ് ക്യാമ്പിൽ പരിശീലിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിസ്മയയുടെ പേജിൽ കാണാൻ കഴിയും. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ