മോഹൻലാലിനെക്കുറിച്ച് (Mohanlal) ശ്രീനിവാസൻ (Sreenivasan) നടത്തിയ പരാമർശങ്ങൾ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. മഴവിൽ മനോരമയുടെ വേദിയിൽ വച്ച് മോഹൻലാൽ ശ്രീനിവാസനെ ചുംബിച്ചിരുന്നു. ഇത് ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ച് ചില വിവാദ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇതേക്കുറിച്ച് ശ്രീനിവാസന്റെ ഇളയമകൻ കൂടിയായ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്