മമ്മൂട്ടിയേയും മോഹൻലാലിനെയും ഭരിക്കുന്ന 'ലോബി'; ദിലീപ് പറയുന്നത്
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടിയേയും മോഹൻലാലിനെയും ഭരിക്കുന്ന സിനിമാ ലോബിയുടെ തലപ്പത്ത് ദിലീപ് എന്ന പ്രചാരണത്തിൽ കഴമ്പുണ്ടോ?
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ (Hema Committee Report) മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന കണ്ടെത്തൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ വിഷയമാണ്. സൂപ്പർ താരങ്ങളായ മമ്മൂട്ടി (Mammootty), മോഹൻലാൽ (Mohanlal), ദിലീപ് (Dileep) എന്നിങ്ങനെ പലരെയും ഇതിന്റെ പേരിലെ വിവാദങ്ങളിൽ വ്യക്തമായ കാരണങ്ങൾ നിരത്താതെ പലപല പരാമർശങ്ങളിൽ കാണേണ്ടതായി വരികയുണ്ടായി. രണ്ടു 'ബിഗ് എമ്മുകളും', ജയറാമും സുരേഷ് ഗോപിയും സൂപ്പർസ്റ്റാർ പദവിയിൽ തിളങ്ങിയതിനു ശേഷം മലയാള സിനിമയിൽ ഉദയംകൊണ്ട സൂപ്പർസ്റ്റാറാണ് നടൻ ദിലീപ്. ദിലീപിന് ശേഷം മറ്റാരും തന്നെ സൂപ്പർതാരം എന്ന വിളിക്ക് അർഹനായില്ല
advertisement
മമ്മൂട്ടിയേയും മോഹൻലാലിനെയും ചേർത്ത് ഭരിക്കുന്ന ലോബിയുടെ തലപ്പത്ത് നടൻ ദിലീപ് ആണോ? പ്രതിസന്ധിയിലാണ്ട് കിടന്ന മലയാള സിനിമയെ ട്വന്റി-ട്വന്റി എന്ന സിനിമ നിർമിച്ച് കടക്കെണിയിൽ നിന്നും ഉയർത്തെഴുന്നേല്പിച്ചതിൽ ദിലീപ് എന്ന നിർമാതാവിന് വലിയ പങ്കുണ്ട്. ഇതിന് ശേഷമാണ് ദിലീപ് മലയാള സിനിമയെ ഭരിക്കുന്നു എന്ന പ്രചാരണവും ഏറെക്കുറേ ആരംഭിച്ചത് എന്ന് പറയാം. ആ ചോദ്യത്തിന് ദിലീപ് നേരിട്ട് മറുപടി നൽകുന്നു (തുടർന്ന് വായിക്കുക)
advertisement
അധികം കാലപ്പഴക്കമില്ലാത്ത ഒരു അഭിമുഖത്തിൽ ദിലീപ് ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി. 'ക്യാമറയുടെ മുന്നിൽ നിൽക്കുന്ന ആളെങ്കിലും, ഞാൻ ക്യാമറയുടെ പിന്നിൽ ഉള്ളവരുടെ ഒപ്പമാണ്. ഞാൻ അവിടുന്ന് വന്നയാളാണ്. പത്തോളം വർഷം ഭക്ഷണം കഴിഞ്ഞ് നേരെ പോയി യൂണിറ്റ് വണ്ടിയുടെ അടിയിൽ കിടന്നിട്ടുണ്ട്. പെട്ടെന്ന് ആരും അവിടെ അന്വേഷിച്ചു വരില്ല. അങ്ങനെ ജീവിച്ചയാളാണ്. ആ ബന്ധങ്ങളും അങ്ങനെ നിൽപ്പുണ്ട്. പഴയ ബന്ധങ്ങൾ ഇന്നുമുണ്ട്...
advertisement
advertisement
ഞാൻ അത് ദുരുപയോഗം ചെയ്യില്ല. സിനിമയിൽ ആർക്കെന്തു പ്രശ്നമുണ്ടെങ്കിലും, ഞാൻ പോയി അവർക്കുവേണ്ടി സംസാരിക്കാറുണ്ട്. ഡ്രൈവേഴ്സ് യൂണിയനോട് ചോദിച്ചു നോക്കിയാൽ അറിയാം. എനിക്ക് ഈഗോ എന്ന മൂന്നക്ഷരം ഇല്ല. അതില്ലാത്തതുകൊണ്ടായിരുന്നു ട്വന്റി ട്വന്റി എന്ന ചിത്രം എനിക്ക് ചെയ്യാൻ സാധിച്ചത്. അത് സ്നേഹം ഉള്ളത് കൊണ്ടാണ്...
advertisement
മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും അറിയാതെ ദിലീപ് ഒന്നും ചെയ്യാൻ പോയിട്ടില്ല. ഞാൻ എന്ത് ചെയ്താലും ഈ പറയുന്ന രണ്ടാൾക്കും അറിയാം. ഇപ്പോഴും എന്ത് കാര്യവും അവരോടു വിളിച്ചു സംസാരിച്ചേ ചെയ്യൂ. തിയേറ്റർ അസോസിയേഷന്റെ ചെയർമാനും പ്രസിഡന്റും ആവാൻ കാരണം മറ്റുള്ളവരാണ്. വ്യക്തിപരമായ കാര്യങ്ങൾ പോലും മാറ്റി വച്ചാണ് ഒരു പൈസയുടെ പോലും ലാഭമില്ലാതെ ഇതിനൊക്കെ വേണ്ടി പോകുന്നത്...
advertisement
advertisement
വലിയ കൂട്ടത്തിനൊപ്പം ഞാൻ നടക്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ ഒറ്റയ്‌ക്കേ നടക്കാറുള്ളൂ. ആ എന്റെ കൂടെ എവിടെയാണ് ലോബി? നാദിർഷയ്‌ക്കൊപ്പം അപൂർവമായാണ് യാത്ര ചെയ്ക. സിനിമയ്ക്ക് വേണ്ടിയേ യാത്ര ചെയ്യാറുള്ളൂ. ഞാൻ സിനിമയുടെ നല്ലതിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിട്ടുണ്ട്. മമ്മുക്കയേയും ലാലേട്ടനെയും ഭരിക്കുന്നത് ഞാനാണെന്ന് ഒരിടയ്ക്ക് പ്രചരിച്ചു. അത് എനിക്ക് മനസിലായിട്ടില്ല,' ദിലീപ് പറയുന്നു