Dileep | മീനാക്ഷിയെ ഇപ്പോൾ സ്വന്തം പെങ്ങളാക്കിയിരിക്കുന്നു എന്ന് ദിലീപ്; രസകരമായ ആ വിശേഷണത്തിന് പിന്നിൽ
- Published by:meera_57
- news18-malayalam
Last Updated:
അച്ഛന്റെ ആഗ്രഹപ്രകാരം എം.ബി.ബി.എസ്. പഠിച്ച് ഡോക്ടർ ആയ മകളാണ് മീനാക്ഷി ദിലീപ്
രണ്ടു പെൺമക്കളുടെ അച്ഛൻ എന്ന ഉത്തരവാദിത്തമുണ്ട് നടൻ ദിലീപിന് (Actor Dileep). മൂത്തമകൾ മീനാക്ഷി (Meenakshi Dileep) എം.ബി.ബി.എസ്. പഠിച്ച് ഡോക്ടർ ആയെങ്കിൽ, ഇളയ ആളായ മഹാലക്ഷ്മി ഇനിയും ഒന്നാം ക്‌ളാസിൽ പോലും ആയിട്ടില്ല എന്നതാണ് വിശേഷം. അനുജത്തിയെ മകളെപ്പോലെ എടുത്തുകൊണ്ടു നടക്കുന്ന കുട്ടിയാണ് മീനാക്ഷി. ചേച്ചിയെ കണ്ടാൽ മാമാട്ടി എന്ന മഹാലക്ഷ്മി അപ്പോൾ വിരലിൽ തൂങ്ങും
advertisement
മക്കൾ രണ്ടും തമ്മിലെ പ്രായവ്യത്യാസം ഒരു വിഷയമാണോ എന്ന ചോദ്യം മുൻപൊരിക്കൽ ദിലീപ് നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും മഹാലക്ഷ്മിയും മീനാക്ഷിയും തമ്മിലെ കുട്ടിക്കാലത്തെ മുഖസാദൃശ്യം മുതൽ അവർ തമ്മിലെ സ്നേഹത്തിനു വരെ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് ദിലീപ്. ഇപ്പോൾ മീനാക്ഷി ദിലീപിന്റെ 'പെങ്ങൾ' ആയ രസകരമായ സംഭവവും ദിലീപ് വിവരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
യു.കെ.ജി. വിദ്യാർത്ഥിനിയായ മഹാലക്ഷ്മി പക്ഷേ അച്ഛന്റെയും അമ്മയുടെയും അഭിനയ വഴിയോട് ഇപ്പോഴേ ചായ്‌വ് പ്രകടിപ്പിച്ചു കഴിഞ്ഞു. കണ്ണുതെറ്റിയാൽ ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി വ്ലോഗ് ചെയ്യലാണത്രേ വ്ലോഗർ 'മഹാ'യുടെ സ്ഥിരം പരിപാടി. മകളുടെ മേൽ ഒരു കണ്ണ് വേണം എന്ന് ദിലീപ് ഭാര്യ കാവ്യാ മാധവനോട് ഒരു താക്കീതും കൊടുത്തിട്ടുണ്ടത്രെ
advertisement









