മക്കളുടെ സ്വഭാവം ശരിയല്ല; കർഷകൻ വളർത്തുനായയ്ക്ക് ഒമ്പത് ഏക്കർ ഇഷ്ടദാനം ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
ആറ് മക്കളാണ് 50 വയസുള്ള കർഷകനുള്ളത്. എന്നാൽ ഇവർക്കാർക്കും നൽകാതെ സ്വത്തിന്റെ പാതി തന്റെ വളർത്തുനായയ്ക്ക് എഴുതിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
ഭോപ്പാൽ: മക്കളുടെ സ്വഭാവത്തിൽ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളർത്തുനായയുടെ പേരിൽ എഴുതിവെച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. കർഷകനായ പിതാവാണ് തന്റെ സ്വത്തിന്റെ പാതി നായയ്ക്ക് നൽകാൻ തീരുമാനിച്ചത്.
advertisement
വളർത്തുനായയും തന്റെ മക്കളെ പോലെ തന്നെയാണെന്ന് 50 വയസുള്ള ഓം നാരായൺ വെർമ എന്ന കർഷകൻ പറയുന്നു. പകുതി നായക്കും പകുതി സ്വത്ത് മക്കൾക്കുമാണ് നൽകിയതെന്ന് വിചാരിച്ചെങ്കിൽ തെറ്റി. രണ്ടാം ഭാര്യ ചമ്പയ്ക്കാണ് പകുതി സ്വത്ത് എഴുതി വെച്ചത്.
advertisement
ആകെ 18 ഏക്കർ ഭൂമിയാണ് കർഷകന്റെ പേരിലുള്ളത്. മക്കള്‍ നോക്കിയില്ലെങ്കിലും എന്റെ ഭാര്യയും വളർത്തുനായയും തന്നെ പൊന്നുപോലെ നോക്കുമെന്നാണ് ഓം നാരായൺ വെർമ പറയുന്നത്.
advertisement
മക്കളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതാണ് നാരായണിനെ ചൊടിപ്പിച്ചത്. ജാക്കി എന്ന് വിളിക്കുന്ന നായയുടെ പേരിലാണ് സ്വത്തുക്കളെഴുതി വെച്ചത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതൽ അടുപ്പമുള്ളതെന്നും അവർ തന്നെ നോക്കുമെന്നുമാണ് നാരായൺ പറയുന്നത്.
advertisement