പറയാനൊരു ഹിറ്റില്ല, മുഖം ആകെമാറ്റി, സമ്പത്ത് 200 കോടി; പിറന്നാളിന് സ്വർണ കേക്ക് മുറിച്ച നടി
- Published by:meera_57
- news18-malayalam
Last Updated:
മൂന്നു മിനിറ്റ് നീളമുള്ള ഒരു ഗാനത്തിന് നടിക്ക് ലഭിക്കുന്ന പ്രതിഫലം മൂന്നു കോടി രൂപ എന്നാണ് വിവരം
കോടീശ്വരിയായ ഒരു നടിയുടെ കഥ പറയുമ്പോൾ പലപ്പോഴും അവരുടേതെന്നും വിളിക്കാവുന്ന ഹിറ്റുകൾ അക്കമിട്ടു പറയുന്ന പ്രവണത കാണാം. അതുമല്ലെങ്കിൽ, അവർ സിനിമാ ലോകത്ത് തീർത്തെടുത്ത താരപദവി. പറയാൻ തക്കവണ്ണം ഒരു ഹിറ്റ് പോലുമില്ലാത്ത ഒരു നടിയുടെ സ്വത്തുക്കൾ 200 കോടി കടക്കും. ചില തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതുകൊണ്ടാണ് അവർ സിനിമാ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത് തന്നെ. കൂടാതെ കൗമാരകാലത്തും മറ്റും കണ്ട മുഖത്തിൽ നിന്നും ഏറെ വ്യത്യസ്തമായിക്കഴിഞ്ഞു അവരുടെ ഇന്നത്തെ മുഖം. അതാണ് നടി ഉർവശി റൗട്ടേല (Urvashi Rautela)
advertisement
advertisement
advertisement
advertisement
advertisement
ഉർവശിയുടെ 30-ാമത് ജന്മദിനത്തിൽ സ്വർണ കേക്ക് മുറിച്ച സംഭവം വലിയ വാർത്തയായിരുന്നു. സുഹൃത്തായ റാപ്പർ യോ യോ ഹണി സിംഗ് ആണ് ഈ കേക്ക് ഉർവശിക്ക് സമ്മാനിച്ചത്. 'ലവ് ഡോസ് 2' എന്ന അവരുടെ മ്യൂസിക് വീഡിയോയുടെ സെറ്റിലായിരുന്നു കേക്ക് മുറിക്കൽ. ഈ കേക്കിന് 3 കോടി രൂപ വിലയുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഫോണിന് 24 കാരറ്റിലെ കേസ് വാങ്ങിയും ഉർവശി ഞെട്ടിച്ചു
advertisement
സണ്ണി ഡിയോളിന്റെ 'സിംഗ് സാബ് ദി ഗ്രേറ്റ്' എന്ന സിനിമയിലൂടെ ഉർവശി അവരുടെ ബോളിവുഡ് പ്രവേശം നേടി. 'ഹേറ്റ് സ്റ്റോറി 4', 'പാഗൽപാണ്ടി', 'ഗ്രേറ്റ് ഗ്രാൻഡ് മസ്തി', 'സനം റേ', 'ദക്കു മഹാരാജ്'. ഇതിൽ 'ഹേറ്റ് സ്റ്റോറി 4' ഒരു ശരാശരി ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 'ദക്കു മഹാരാജ്' തരക്കേടില്ലാത്ത ഒരു ചിത്രവും. ഉർവശിയുടെ മറ്റു ചിത്രങ്ങൾ ഫ്ലോപ്പായിരുന്നു
advertisement
advertisement
20തിലധികം ചിത്രങ്ങളിൽ വേഷമിട്ട ഉർവശി റൗട്ടേല അതിൽ 11 സിനിമകളിലും നായികയായി. മറ്റു ചിത്രങ്ങൾ ഒന്നിൽ അവർ ഒരു ഗാനം ആലപിച്ചു. മൂന്നു മിനിറ്റ് നീളമുള്ള ഒരു ഗാനത്തിന് ഉർവശിക്ക് ലഭിക്കുന്ന പ്രതിഫലം മൂന്നു കോടി രൂപ എന്നാണ് വിവരം. അതായത് ഒരു മിനിറ്റ് നേരത്തേക്ക് ഉർവശിക്ക് കിട്ടുന്നത് ഒരു കോടി രൂപ. മുഖത്തെ മാറ്റങ്ങൾക്ക് കാരണം കോസ്മെറ്റിക് സർജറികൾ എന്ന് സോഷ്യൽ മീഡിയ നിരൂപിക്കുന്നുവെങ്കിലും, ഉർവശി അതെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. താൻ ഉത്തരാഞ്ചലിലെ മലയോര പ്രദേശത്തു നിന്നുള്ള യുവതിയായതിനാലും, വളരെ നല്ല ജീനുകളുടെ ഉടമായതിനാലും, ചിട്ടയായ ഡയറ്റും അച്ചടക്കവും പാലിക്കുന്നതിനാലും സൗന്ദര്യം നിലനിൽക്കുന്നു എന്ന് ഉർവശി









