Kavya Madhavan | ഒരു വർഷത്തിനുള്ളിൽ ദിലീപ്- കാവ്യ 710 ഫോൺ കോളുകൾ എന്തിന്? ഹോട്ടൽ മുറിക്കുള്ളിൽ വന്നത് 'ക്യാപ്റ്റൻ' എന്ന മറുപടി
- Published by:meera_57
- news18-malayalam
Last Updated:
നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവൻ നൽകിയ മൊഴിയിലെ ശ്രദ്ധേയ വിവരങ്ങൾ
നടൻ ദിലീപ് (Dileep) കുറ്റവിമുക്തനായി എങ്കിലും, നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കേസിൽ വാദിഭാഗം അപ്പീൽ പോകുമോ ഇല്ലയോ എന്ന കാത്തിരിപ്പ് തുടരുന്നതിനിടയിൽ, കോടതി മുൻപാകെ ദിലീപിന്റെ മുൻഭാര്യ കൂടിയായ നടി മഞ്ജു വാര്യർ, ഭാര്യ കാവ്യാ മാധവൻ (Kavya Madhavan) എന്നിവർ നൽകിയ മൊഴി ചർച്ചയായി മാറിക്കഴിഞ്ഞു. ഒരുകാലത്ത് ദിലീപ്, കാവ്യാ മാധവൻ, ആക്രമിക്കപ്പെട്ട നടി എന്നിവർ നല്ല സൗഹൃദം സൂക്ഷിച്ചിരുന്നവരും ഒന്നിച്ചു പ്രവർത്തിച്ചവരുമാണ്. ദിലീപ്, കാവ്യാ മാധവൻ വിവാഹം നടന്നത് 2016ലും കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017ലുമാണ്
advertisement
ദിലീപിനെതിരെ കേസ് തിരിയാനുണ്ടായ കാരണമായി, നടന് കാവ്യയുമായുള്ള അടുപ്പം മഞ്ജു വാര്യർ അറിയാൻ കാരണക്കാരി ആക്രമിക്കപ്പെട്ട നടി എന്ന ധാരണയിൽ നിന്നുമെന്നായിരുന്നു പ്രധാന ആരോപണം. ദിലീപിന്റെ പഴയ ഫോൺ പരതിയ മഞ്ജു, കാവ്യയുടെ സന്ദേശങ്ങൾ കാണാൻ ഇടയായി എന്നും, തുടർന്ന് കൂട്ടുകാരികളായ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ എന്നിവർക്കൊപ്പം നടിയുടെ വീട്ടിലെത്തി, ഈ ബന്ധത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയെന്നും മഞ്ജുവിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ അവതരിപ്പിക്കാതെ കോടതിയിൽ പറഞ്ഞ ഈ മൊഴി കോടതി വിശ്വാസയോഗ്യമായ കണ്ടില്ല. ഇപ്പോൾ കാവ്യാ മാധവന്റെ മൊഴിയിലെ ചില പ്രധാന പോയിന്റുകൾ ശ്രദ്ധനേടുന്നു (തുടർന്ന് വായിക്കുക)
advertisement
അമേരിക്കയിൽ നടന്ന സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കാൻ പോയ സാഹചര്യത്തിൽ ദിലീപ് കാവ്യാ മാധവനൊപ്പം മുറിയിൽ ഉണ്ടായിരുന്നു എന്ന വിവരം ആക്രമിക്കപ്പെട്ട നടിയാണ് മഞ്ജു വാര്യരെ അറിയിച്ചതെന്നും, ഇതേത്തുടർന്ന് ദിലീപും മഞ്ജുവും തമ്മിലെ വിവാഹമോചനത്തിന് വഴിവച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം. ഈ വൈരാഗ്യം ആക്രമണത്തിലേക്ക് എത്തിച്ചുവെന്നും. ഈ കേസ് ഒൻപതു വർഷത്തോളം നീണ്ട ശേഷമാണ് ദിലീപിനെ വെറുതേവിട്ടുകൊണ്ടുള്ള വിധി വന്നത്. ഹോട്ടൽ മുറിയിൽ വന്ന കാര്യത്തെക്കുറിച്ച് കാവ്യ പറയുന്ന വേർഷൻ ഇങ്ങനെ
advertisement
വിദേശത്തെ ഹോട്ടലിൽ ചിലപ്പോഴെല്ലാം കാവ്യ ഉറങ്ങാറുണ്ടായിരുന്നത് നടിയും ഭാമയും ഉണ്ടായിരുന്ന മുറിയിലായിരുന്നു. അല്ലാതെ ദിലീപ് അവരുടെ മുറിയിലല്ലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം തന്നെ ദിലീപ് മുറിയിൽ വന്നിട്ടേയില്ല എന്നും കാവ്യ പറഞ്ഞിട്ടില്ല. ദിലീപ് മുറിയിൽ വരുമായിരുന്നു. അത് ഷോയുടെ ക്യാപ്റ്റൻ എന്ന നിലയിലാണ്. വന്നപ്പോഴെല്ലാം പരിപാടിയുമായി ബന്ധപ്പെട്ട യാത്രകളെ കുറിച്ചോ, പിറ്റേന്ന് നടക്കാൻ പോകുന്ന പരിപാടിയുടെ ചാർട്ടിനെ സംബന്ധിച്ചോ ചർച്ചകൾ നടന്നിരുന്നു. മുറിയിൽ വരുമ്പോൾ, താൻ തനിച്ചല്ല, മറ്റു നടിമാരും കൂടെയുണ്ടായിരുന്നു എന്ന് കാവ്യാ മാധവൻ
advertisement
2016 നവംബർ 25നായിരുന്നു ദിലീപ് കാവ്യാ മാധവൻ വിവാഹം. തൊട്ടടുത്ത വർഷം ഫെബ്രുവരി മാസത്തിൽ നടി ഓടുന്ന കാറിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നു. 2016 -17 കാലഘട്ടത്തിൽ ദിലീപും കാവ്യ മാധവനും തമ്മിൽ 710 ഫോൺ കോളുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെയും ദിലീപിന്റെയും വിവാഹം ഈ കാലഘട്ടത്തിൽ ഉറപ്പിച്ചിരുന്നു. ഒരുപാടു കാര്യങ്ങൾ സംസാരിക്കാനായി വിളിക്കുമായിരുന്നു എന്നാണ്. എന്നാൽ വിവാഹത്തിന് ഒരാഴ്ച മുൻപ് ദിലീപും കുടുംബവും വിവാഹാലോചനയുമായി വീട്ടിൽ വന്നു എന്നും പെട്ടെന്ന് തന്നെ കല്യാണം നടന്നു എന്നും കാവ്യ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
advertisement









