ഐൻസ്റ്റീൻ മുതൽ ആമിർ ഖാൻ വരെ; Happy Birthday March 14
- Published by:Rajesh V
- news18-malayalam
Last Updated:
അവരവരുടേതായ മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ വ്യക്തിത്വങ്ങളാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രമുഖരെല്ലാം. അവരെ അറിയാം .
advertisement
advertisement
advertisement
advertisement
ഇറോം ഷർമിള- മണിപ്പൂർ സമര നായിക. പട്ടാളത്തിന്റെ പ്രതയേക അധികാര നിയമം പൂർണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നിരാഹാര സമരം നടത്തി. ജനനം 1972ൽ. 2000 നവംബർ 2 ന് ആണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. 2016 ആഗസ്റ്റ് 9 ന് നിരാഹാര സമരം പിൻവലിച്ചു. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ 2017ൽ വിവാഹം ചെയ്തു. 2019 മെയ് മാസത്തിൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി.
advertisement
നിക്കോളാസ് അനെൽക്ക-മുൻ ഫ്രഞ്ച് ഫുട്ബോൾ താരം. ഫ്രാൻസിനായി അമ്പതിലേറെ മത്സരങ്ങൾ കളിച്ചു. 2000ത്തിൽ ഫ്രാൻസ് യൂറോ കപ്പ് നേടിയപ്പോഴും അനെൽക്ക ടീമിലുണ്ടായിരുന്നു. പി.എസ്.ജി, റയൽ മാഡ്രിഡ്, ആഴ്സനൽ, ചെൽസി, ലിവർപൂൾ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. 2015ൽ വിരമിച്ച അനെൽക്ക പരിശീലകനായി തിരിച്ചെത്തി.


