തുടങ്ങിവച്ചവളെ മറക്കരുതെന്ന് ഗീതു മോഹൻദാസ്; പിന്തുണച്ച് മഞ്ജു വാര്യർ

Last Updated:
മുഖമില്ലാതെ ഗീതു മോഹൻദാസ് ഉദ്ദേശിച്ച ആ നടി. ഗീതുവിനെ പിന്തുണച്ച് താരങ്ങളും
1/6
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കൊടുങ്കാറ്റ്‌ മലയാള സിനിമയിൽ ആഞ്ഞടിക്കുന്നു. താരസംഘടന മുതൽ ചലച്ചിത്ര അക്കാദമി വരെ അതിന്റെ പ്രകമ്പനങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ധിഖ് രാജിവച്ചതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തും പുറത്തുപോയി. ഈ തീരുമാനങ്ങൾ വരും മുൻപേ നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഒരു വരിക്ക് പ്രസക്തിയേറുന്നു. പിന്തുണയെന്നു കണക്കാക്കാവുന്ന ലൈക്ക് നടി മഞ്ജു വാര്യരുടെതായുണ്ട്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ (Hema Committee Report) കൊടുങ്കാറ്റ്‌ മലയാള സിനിമയിൽ ആഞ്ഞടിക്കുന്നു. താരസംഘടന മുതൽ ചലച്ചിത്ര അക്കാദമി വരെ അതിന്റെ പ്രകമ്പനങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ധിഖ് രാജിവച്ചതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തും പുറത്തുപോയി. ഈ തീരുമാനങ്ങൾ വരും മുൻപേ നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് (Geetu Mohandas) ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഒരു വരിക്ക് പ്രസക്തിയേറുന്നു. പിന്തുണയെന്നു കണക്കാക്കാവുന്ന ലൈക്ക് നടി മഞ്ജു വാര്യരുടെതായുണ്ട് (Manju Warrier)
advertisement
2/6
ഹേമ കമ്മറ്റിക്കും മുൻപ് മീടൂ ആരോപണങ്ങൾ മലയാള സിനിമയെ ഗ്രസിച്ചിരുന്നു. അത് സിനിമാ മേഖലയിൽ മാത്രം ഒതുങ്ങിയില്ല എന്ന് മാത്രം. വിവിധ തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിട്ട വിവേചനങ്ങൾ ഒന്നൊന്നായി പുറത്തുവന്ന ക്യാംപെയ്ൻ ആയിരുന്നു മീടൂ. നാല് വർഷങ്ങൾക്ക് ശേഷം വെളിച്ചം കണ്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പക്ഷേ, ഗ്ലാമറും താരവലുപ്പവും ഇല്ലാതെ അഭിനേതാക്കൾക്ക് മുന്നോട്ടു വരാൻ ധൈര്യം പകർന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/6
ഒരിക്കൽ, സഹപ്രവർത്തകയായ പാർവതി തിരുവോത്തിന് 'സേ ഇറ്റ്' എന്ന് പറഞ്ഞ്, മലയാള സിനിമയിലെ ഒരു സീനിൽ മെഗാ സ്റ്റാറിന്റെ ഡയലോഗിന് തന്നെ ഒരു വിമർശനം വാങ്ങി നൽകാൻ ധൈര്യം പകർന്ന താരമാണ് ഗീതു മോഹൻദാസ്. തുടർന്ന് പാർവതി നേരിട്ട വെല്ലുവിളികൾ ഏറെയാണ്. ഇതിനു ശേഷമായിരുന്നു വിമെൻ ഇൻ സിനിമാ കളക്ടീവ് (WCC) പോലുള്ള സംഘടനകൾ സിനിമാ മേഖലയിൽ രൂപം കൊണ്ടതും, വനിതാ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തു നിന്നതും
ഒരിക്കൽ, സഹപ്രവർത്തകയായ പാർവതി തിരുവോത്തിന് 'സേ ഇറ്റ്' എന്ന് പറഞ്ഞ്, മലയാള സിനിമയിലെ ഒരു സീനിൽ മെഗാ സ്റ്റാറിന്റെ ഡയലോഗിന് മേൽ ചോദ്യമുയർത്താൻ ധൈര്യം പകർന്ന താരമാണ് ഗീതു മോഹൻദാസ്. തുടർന്ന് പാർവതി നേരിട്ട വെല്ലുവിളികൾ ഏറെയാണ്. ഇതിനു ശേഷമായിരുന്നു വിമെൻ ഇൻ സിനിമാ കളക്ടീവ് (WCC) പോലുള്ള സംഘടനകൾ സിനിമാ മേഖലയിൽ രൂപം കൊണ്ടതും, വനിതാ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തു നിന്നതും
advertisement
4/6
ഇന്നിപ്പോൾ, ആദ്യമായി പോരാട്ടം തുടങ്ങി വെക്കാൻ ധൈര്യം കാണിച്ച സ്ത്രീയെ മറക്കരുത് എന്നൊരു പോസ്റ്റ് ഗീതുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ വന്നുചേർന്നിരിക്കുന്നു. ഇതിന് ലൈക്ക് അടിച്ചവരിൽ നടി മഞ്ജു വാര്യരും, രമ്യ നമ്പീശനും, ലിസി ലക്ഷ്മിയും, ആര്യ ബാബുവും ഒക്കെയുണ്ട്. ഇത് മലയാള സിനിമയിൽ തന്നെയുള്ള ഒരാളെയല്ലേ ഗീതു ഉദ്ദേശിച്ചത് എന്ന ചോദ്യത്തിനുള്ള അവസരം നൽകുകയാണ്. അത് 'സേ ഇറ്റ്' പറഞ്ഞ ഗീതു തന്നെയോ, അതോ 'കസബ' എന്ന സിനിമയിലെ ഡയലോഗിനെതിരെ സംസാരിച്ചു തുടങ്ങിയ പാർവതിയാണോ, അതോ മറ്റാരെങ്കിലുമാണോ എന്നേ അറിയേണ്ടതുള്ളൂ

5/6
ഒടുവിൽ അതിനുള്ള ഉത്തരം പാർവതി തിരുവോത്തിന്റെ പോസ്റ്റിൽ നിന്നും തന്നെ കണ്ടെത്തി. പാർവതി ഇതേ വരികൾ ഒരു ചിത്രത്തിനൊപ്പം ചേർത്താണ് പോസ്റ്റ് ചെയ്തത്. ആ മുഖം മലയാള സിനിമയിൽ ഒരുപക്ഷേ ഇതിലും വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവവുമായി ബന്ധപ്പെടുന്നു. കൊച്ചി നഗരഹൃദയത്തിൽ ഇരുട്ടിന്റെ മറവിൽ സംഭവിച്ച, നടിയെ ആക്രമിച്ച കേസിൽ ഇരയാക്കപ്പെട്ട നായികയുടേതാണ്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഈ വരിയുടെ താഴെയായുണ്ട്

6/6
വർഷങ്ങൾ കൊണ്ട് ഒരു വലിയ പ്രതിഷേധ പ്രസ്ഥാനമായി മാറിയ ആ സംഭവത്തിൽ, ഗീതുവിനും കൂട്ടുകാരികൾക്കും അഭിവാദ്യം അർപ്പിച്ചവർ കമന്റ് സെക്ഷനിലേക്കും എത്തി. 'ഈ പോരാട്ടത്തിന്.... ഈ നിലപാടിന്.. ശരീരത്തിനേക്കാൾ മനസ്സു കീറിമുറിക്കപ്പെട്ട വേദനയിൽ തളരുന്ന ഒരുപാടു പെൺകുട്ടികൾക്ക് ധൈര്യമായതിന്' ഒരാൾ അഭിവാദ്യം അർപ്പിക്കുന്നു. പേരുപറഞ്ഞില്ലെങ്കിലും, ആ സ്ത്രീ ആരെന്നു മനസിലായതായി മറ്റു ചിലർ. ഗീതു മോഹൻദാസിന്റെ പോസ്റ്റിന് വനിതാ താരങ്ങൾക്ക് പുറമേ, പുരുഷ താരങ്ങളും ലൈക്കിലൂടെ പിന്തുണ നൽകിയിട്ടുണ്ട്. ടൊവിനോ തോമസ്, വിജയ് യേശുദാസ്, നീരജ് മാധവ്, സുദേവ് നായർ എന്നിവർ ലൈക്ക് ചെയ്തവരിലുണ്ട്

ജമ്മു കശ്മീർ  പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം

  • ജമ്മു കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിലെ അശോകസ്തംഭം തകർത്തതിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

  • അശോകസ്തംഭം തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • വഖഫ് ബോർഡ് അധ്യക്ഷ ദരക്ഷൺ അന്ദ്രാബി കര്‍ശന നടപടി ആവശ്യപ്പെട്ടു.

View All
advertisement