Apsara | രണ്ടാം വിവാഹവും തകർന്നെന്നോ! നടി അപ്സര രത്നാകരനും ഭർത്താവും പിരിഞ്ഞോ എന്ന ചോദ്യത്തിന് പ്രതികരണം
- Published by:meera_57
- news18-malayalam
Last Updated:
2021ലാണ് നടി അപ്സര രത്നാകരനും സീരിയൽ സംവിധായകനായ ആൽബി ഫ്രാൻസിസും വിവാഹിതരായത്
സാന്ത്വനത്തിലെ ജയന്തിയെ മലയാളി പ്രേക്ഷകർക്ക് ഓർമയില്ലാതിരിക്കാൻ വഴിയില്ല. അപ്സര രത്നാകരൻ എന്ന യുവ നടിയാണ് ഈ വേഷം ചെയ്തത്. താരത്തിന്റെ ബിഗ് ബോസ് പ്രവേശനവും അതുപോലെ തന്നെ ശ്രദ്ധ നേടിയിരുന്നു. 2021ൽ അപ്സരയുടെ വിവാഹം ഇതിനേക്കാളേറെ വാർത്താ തലക്കെട്ടുകളിൽ ഇടം നേടി. രണ്ടു മതവിശ്വാസങ്ങളിൽ പെട്ടവരായിരുന്നു അപ്സരയും അവരുടെ ഭർത്താവ് ആൽബി ഫ്രാൻസിസും. അപ്സര സീരിയൽ ലോകത്തെ ശ്രദ്ധേയ താരമെങ്കിൽ, ആൽബി അറിയപ്പെടുന്ന സീരിയൽ സംവിധായകനാണ്. സോഷ്യൽ മീഡിയയിലും അപ്സര ശ്രദ്ധേയയാണ്
advertisement
ആൽബിയുമായി നടിയുടെ രണ്ടാം വിവാഹമാണ്. വിവാഹശേഷം ആദ്യ വിവാഹത്തെക്കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം അത്യന്തം വിവാദമുണ്ടായ സാഹചര്യവും മലയാളികൾ കണ്ടതാണ്. ചില ചോദ്യങ്ങൾക്ക് അവർ നേരിട്ടെത്തി അഭിമുഖങ്ങളിലൂടെ മറുപടി കൊടുത്തു. വിവാഹം കഴിഞ്ഞ് നാല് വർഷം തികയറാവുന്ന സാഹചര്യത്തിൽ അപ്സരയും ആൽബിയും തമ്മിൽ പിരിഞ്ഞോ എന്ന ചോദ്യം പ്രസക്തമാവുന്നു. അപ്സരയുടെ സോഷ്യൽ മീഡിയയിലെ ചില ആക്ടിവിറ്റികൾ നോക്കിയാണ് ചിലരുടെ കണ്ടെത്തൽ. ഈ ചോദ്യം ഉയർന്നതും അപ്സര മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
അപ്സരയുടെ നിലവിലെ ഇൻസ്റ്റഗ്രാം പേജിൽ 14.4K ഫോളോവേഴ്സ് ആണുള്ളത്. ഇതിൽ അപ്സര ആൽബിയെയോ, ആൽബി അപ്സരയെയോ ഫോളോ ചെയ്യുന്നില്ല എന്നതൊരു കാര്യം. അപ്സരയുടെ പേജ് നോക്കിയാൽ ഇതിൽ ആൽബിയുടെ ഒപ്പമുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ കാണാൻ സാധിക്കുന്നുമില്ല. എന്തുകൊണ്ടാണ് ഭാര്യയും ഭർത്താവും കൂടിയുള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം സ്വാഭാവികം. ഇത് തന്റെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണെന്ന് അപ്സര പറയുന്നു. പഴയ അക്കൗണ്ടിന് എന്ത് സംഭവിച്ചു എന്നും താരം ചൂണ്ടിക്കാട്ടുന്നു
advertisement
ആദ്യത്തെ അക്കൗണ്ട് ഹാക്ക് ആയി പോയത്രേ. അത് തിരിച്ചുപിടിക്കുന്നതിനു പകരം അപ്സര പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. ഇതിൽ അപ്സര വളരെയധികം സജീവമായി നിൽക്കുന്നുണ്ട്. ആൽബിയുടെ പേജ് ഇത്രകണ്ട് സജീവല്ല. മാസങ്ങൾക്ക് മുൻപാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ് വന്നിട്ടുള്ളത്ത്. അപ്സരയുടെ പേജിൽ ആൽബിയെ കാണാൻ കഴിയുന്നില്ല എങ്കിലും, അദ്ദേഹത്തിന്റെ പേജിൽ ഭാര്യയുമൊത്തുള്ള ചിത്രങ്ങളും വീഡിയോസും കാണാം
advertisement
ഒരിക്കൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തുവെക്കാത്തതിനെ വിമർശിച്ചപ്പോഴും അപ്സര ഒരു മറുപടി കൊടുത്തിരുന്നു. രത്നാകരൻ തന്റെ പിതാവിന്റെ പേരാണ്. ഒരു പുരസ്കാരം ലഭിച്ചതും അതിൽ അപ്സര രത്നാകരൻ എന്ന് പേരുവന്നതും ഭർത്താവുമായി ഡിവോഴ്സ് ആയോ എന്ന ചോദ്യം വന്നിരുന്നു. തന്റെ ഭർത്താവ് പോലും അദ്ദേഹത്തിന്റെ പേര് ചേർത്തുവെക്കണം എന്ന് നിർബന്ധം പിടിച്ചിരുന്നില്ല. ഒരു സ്ത്രീ വിവാഹം കഴിഞ്ഞാൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഭർത്താവിന്റെ പേരുവെക്കണം എന്ന് നിയമമുണ്ടോ എന്ന് അപ്സര തിരിച്ചു ചോദിച്ചിരുന്നു
advertisement
ഇപ്പോൾ ഇൻസ്റ്റഗ്രാം ശീലങ്ങൾ കണ്ടവരും വേർപിരിഞ്ഞോ എന്ന ചോദ്യം ആവർത്തിക്കുന്നു. "ഞാനും എന്റെ ഭർത്താവും അതേപ്പറ്റി സോഷ്യൽ മീഡിയയിൽ വന്നു പറഞ്ഞിട്ടില്ല. അടുത്ത സുഹൃത്തുക്കളുടെ കാര്യത്തിൽ പോലും ഒരു പരിധിക്കപ്പുറം ഇടപെടുന്ന കൂട്ടത്തിലല്ല ഞാൻ. തിരിച്ചും ഞാനതു പ്രതീക്ഷിക്കുന്നു. വളരെ വ്യക്തിപരമായ കാര്യം, അത് സംഭവിച്ചാലും ഇല്ലെങ്കിലും, ഇടപെടാൻ ആർക്കും അവകാശമില്ല....
advertisement