കെങ്കേമമായ വിവാഹ ചടങ്ങായിരുന്നു നടി ആശ ശരത്തിന്റെ (Asha Sharath) മകൾ ഉത്തരയുടേത് (Uthara Sharath). ആലുവയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പലരും പങ്കെടുത്തു. ആദിത്യ മേനോൻ ആണ് വരൻ. ആഘോഷപൂർവം നടത്തിയ വിവാഹത്തിന്റെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും ആശ പോസ്റ്റ് ചെയ്തു