ആരുമറിയാതെ നടിക്ക് പിറന്ന മകൾ എന്ന് പറഞ്ഞെത്തിയ മുഖസാദൃശ്യമുള്ള യുവതി; ഇനിയും ചുരുളഴിയാത്ത മാതൃത്വവും സംഭവവികാസങ്ങളും
- Published by:meera_57
- news18-malayalam
Last Updated:
പലരും പൊളിവാദങ്ങൾ ഉയർത്താറുണ്ടെങ്കിലും, അമൃതയും അവർ അമ്മയെന്നു ചൂണ്ടിക്കാട്ടിയ താരവുമായുള്ള മുഖസാദൃശ്യം പ്രകടമാണ്
കുറച്ചു വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ ചൂടേറിയ ചർച്ചയ്ക്ക് വിധേയയായ യുവതിയാണ് അമൃത സാരഥി (Amrutha Sarathy). തന്റെ അമ്മ ആരെന്ന നിലയിൽ അമൃത ഉയർത്തിയ വാദമാണ് ആ വാർത്തകൾക്ക് പിൻബലം. വർഷങ്ങളോളം തന്നെ വളർത്തിയ അമ്മയല്ല, അവരെ പ്രസവിച്ചത് എന്നുള്ള തിരിച്ചറിവ് തനിക്ക് കിട്ടിയത് തന്റെ അമ്മായിമാരുടെ പക്കൽ നിന്നുമെന്നു ഈ യുവതി തന്നെ സമീപിച്ച മാധ്യമങ്ങളോട് പറഞ്ഞു. തീർന്നില്ല. ഇത്തരത്തിൽ പൊളിവാദങ്ങൾ നിരത്തുന്നവരും കൂടിയുണ്ട് എന്നിരിക്കെ, ഈ യുവതിയും അവർ അമ്മയെന്ന് ആരെചൂണ്ടിക്കാട്ടി വാദിച്ചുവോ, അവരും തമ്മിലെ മുഖസാദൃശ്യം, കേട്ടവരിൽ പലർക്കും എളുപ്പത്തിൽ തള്ളാൻ കഴിയുന്നതായിരുന്നില്ല
advertisement
എന്നാൽ, അമൃത പറഞ്ഞ ആ വ്യക്തിയുടെ മരണശേഷമായിരുന്നു ആ വാദം. മുൻകാല നടിയും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ജെ. ജയലളിതയുടെ മകൾ എന്ന നിലയിലാണ് ഈ യുവതി വാദമുന്നയിച്ചത്. ജയളിതയ്ക്ക് രേഖകൾ പ്രകാരം ഒരു സഹോദരൻ മാത്രമാണ് സഹോദരങ്ങളുടെ പട്ടികയിലുള്ളത് എന്നിരിക്കെ, അമൃതയെ വളർത്തി എന്ന് പറയുന്ന സ്ത്രീ ജയലളിതയുടെ ബന്ധു മാത്രമാണ് എന്നാണു റിപ്പോർട്ടുകളിൽ വന്ന പരാമർശം. ജയലളിതയുടെ സഹോദരന്റെ പുത്രി ദീപയാണ് ജയലളിതയുടെ സ്വത്തുവകകളുടെ അന്തരാവകാശിയും. അമൃതാ സാരഥി ഉയർത്തിയ വാദമുഖത്തിന് എന്ത് സംഭവിച്ചുവെന്ന് നോക്കാം (തുടർന്ന് വായിക്കുക)
advertisement
ബെംഗളൂരു സ്വദേശിനിയായാണ് അമൃത. തന്റെ വാദം തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിന് വരെ തയാർ എന്ന് പറഞ്ഞും അമൃത രംഗത്തുവന്നിരുന്നു. ജയലളിതയുടെ അന്തരിച്ച സഹോദരി ശൈലജ അവരെ ദത്തുപുത്രിയായി വളർത്തി വന്നിരുന്നു. എന്നാൽ, വളർത്തമ്മ ശൈലജയുടെ മരണ ശേഷം അമ്മായിമാരായ എൽ.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവർ ചേർന്നാണ് താൻ ജയലളിത പ്രസവിച്ച മകൾ എന്ന് അമൃതയോടു പറഞ്ഞതത്രേ. ഈ വാദമുയർത്തുമ്പോൾ, അമൃതയ്ക്ക് പ്രായം 37 വയസായിരുന്നു
advertisement
യുവതി പിറന്നു എന്ന് പറയുന്ന വർഷം ജയലളിത നായികാ വേഷങ്ങൾ ചെയ്ത് സിനിമയിൽ നിന്നും പിൻവാങ്ങിയ കൊല്ലം കൂടിയായിരുന്നു. ഒരു തമിഴ് ചിത്രത്തിൽ അവർ നായികാ വേഷം ചെയ്യുകയും, ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മറ്റൊരു തമിഴ് സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് അവർ ആകെ ഒരു സിനിമയിൽ അതിഥിവേഷത്തിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ. പിന്നെ ജയലളിതയെ കാണുന്നത് തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തിലെ സജീവ സാന്നിധ്യമായാണ്
advertisement
എന്നാൽ, ബെംഗളൂരുവിൽ നിന്നുള്ള അമൃതയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അതിനും മുൻപ് മദ്രാസ് ഹൈക്കോടതിയും അമൃതയുടെ ഹർജി നിരസിച്ചിരുന്നു. താൻ ജയലളിതയുടെ മകൾ എന്ന് തെളിയിക്കാൻ ഡി.എൻ.എ. ടെസ്റ്റിന് തയാറെന്ന് പറഞ്ഞാണ് അമൃത മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചത്. കൂടാതെ തന്റെ 'അമ്മയുടെ' ഭൗതികാവശിഷ്‌ടങ്ങൾ, ആചാര പ്രകാരം സംസ്കരിക്കണം എന്നും അവർ ആവശ്യപ്പെട്ടു. അയ്യങ്കാർ വിശ്വാസപ്രകാരം വേണം അത് ചെയ്യാൻ എന്നും അമൃതയ്ക്ക് ആഗ്രഹമുണ്ടായിരുന്നു
advertisement
എന്നിരുന്നാലും, ജയലളിതയുടെ മകളെന്ന് തെളിയിക്കാൻ അമൃതാ സാരഥിയ്ക്ക് കഴിഞ്ഞില്ല. അവർ അവകാശപ്പെടുന്നത് പോലെയാണോ മാതൃത്വത്തിനു മേലുള്ള അവകാശം എന്നും ആർക്കും നിശ്ചയമില്ല. പിൽക്കാലത്ത് അമൃത വാർത്തകളിൽ നിന്നും അപ്രത്യക്ഷയായെങ്കിലും, ഇന്നും ചുരുളഴിയാത്ത മാതൃത്വം തെളിയിക്കാനുള്ള പോരാട്ടമായി ഈ സംഭവം നിലനിൽക്കുന്നു