പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു സ്കൂട്ടിയുടെ അരികിൽ പെൺകുട്ടി നിൽക്കുന്നതും പ്രതി ഒരു കാറിൽ സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിൽ കാണാം
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 21 വയസുകാരിയ്ക്ക് നടുറോഡിൽ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ ക്രൂരമർദനം. പ്രണയബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം സമ്മർദം ചെലുത്തിയത് പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് നടുറോഡിൽ ക്രൂരമായി മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. പ്രതിയായ നവീൻ കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 22ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു സ്കൂട്ടിയുടെ അരികിൽ പെൺകുട്ടി നിൽക്കുന്നതും പ്രതി ഒരു കാറിൽ സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് പെൺകുട്ടിയുടെ അടുത്തെത്തിയ പ്രതി അവളുടെ പേഴ്സ് പരിശോധിക്കുകയും തുടർന്ന് അവരുടെ തലയിലും പുറത്തും ആവർത്തിച്ച് അടിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് രണ്ടോ മൂന്നോ പേർ ഉണ്ടായിരുന്നെങ്കിലും ആരും ഇയാളെ പിടിച്ചു മാറ്റാൻ തയാറായില്ല.
2024 ൽ ഇൻസ്റ്റാഗ്രാം വഴിയാണ് നവീനും പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട്, ഫോൺകോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഇവർ പതിവായി സംസാരിച്ചിരുന്നു. പിന്നാലെ ഇയാൾ പെൺകുട്ടിയെ പ്രണയബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തിയതോടെ പെൺകുട്ടി ഇതിനെ എതിർക്കുകയായിരുന്നു. പുറകെ നടന്ന് ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തതോടെ പോലിസിൽ പരാതി നൽകി. ഇതേത്തുടർന്നാണ് ഇയാൾ പെൺകുട്ടി താമസിക്കുന്ന പിജിക്ക് മുന്നിലെത്തി പെൺകുട്ടിക്കെതിരെ ക്രൂര മർദനം അഴിച്ചുവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
advertisement
Summary: A 21-year-old woman was brutally assaulted on a public road in Bengaluru by a male friend she met through Instagram. The attack occurred after she repeatedly rejected his persistent pressure to enter into a romantic relationship. The victim was subjected to a violent physical assault and was dragged along the road in broad daylight. The police have taken the accused, identified as Naveen Kumar, into custody.
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Dec 24, 2025 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്










