Anju Aravind | എട്ടാം ക്‌ളാസിലെ ഇഷ്‌ടം; അഞ്ചു അരവിന്ദ് ലിവിങ് ടുഗെദറിൽ; രണ്ടു വിവാഹങ്ങൾക്ക് ശേഷം പുത്തൻ ജീവിതം

Last Updated:
കൗമാരക്കാരിയുടെ അമ്മയായ അഞ്ചു അരവിന്ദ്. ആദ്യ വിവാഹം വിവാഹമോചനത്തിലും, രണ്ടാം വിവാഹം ഭർത്താവിന്റെ മരണത്തിലും അവസാനിക്കുകയായിരുന്നു
1/6
നൃത്തലോകം മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രതിഭാധനരായ കലാകാരികളിൽ ഒരാളാണ് അഞ്ചു അരവിന്ദ് (Anju Aravind). ബിഗ് സ്‌ക്രീനിൽ ആദ്യമായി മുഖം കാണിക്കുമ്പോൾ അഞ്ജു ഒരു കൗമാരക്കാരി മാത്രമായിരുന്നു. പിന്നീടങ്ങോട്ട്, മലയാള സിനിമയിലെ നിരവധി ശ്രദ്ധേയചിത്രങ്ങളിൽ അഞ്ചു അരവിന്ദ് നായികയായി. സീരിയൽ മേഖലയിലും അഞ്ചു അരവിന്ദിനെ തേടി അവസരങ്ങൾ വന്നുചേർന്നു. വിവാഹത്തോടെ അഭിനയലോകത്തു നിന്നും ചെറിയ ഇടവേള. ആദ്യവിവാഹം വിവാഹമോചനത്തിലും, രണ്ടാം വിവാഹം ഭർത്താവിന്റെ മരണത്തെ തുടർന്നും അവസാനിച്ച ശേഷം അഞ്ചു ലിവിങ് ടുഗെദർ ബന്ധത്തിൽ മറ്റൊരു ജീവിതം ആരംഭിച്ചിരിക്കുന്നു

advertisement
2/6
നിരവധി സിനിമകളിൽ വേഷമിട്ടുവെങ്കിലും, ഇന്നും അഞ്ജുവിന്റെ ഓർക്കപ്പെടുന്ന വേഷം 'ദോസ്ത്' സിനിമയിലെ ദിലീപിന്റെ സഹോദരിയുടെ കഥാപാത്രമാണ്. ഇതിൽ കാവ്യാ മാധവനും അഞ്ചു അരവിന്ദുമാണ് ദിലീപിന്റെ അനുജത്തിമാരുടെ വേഷങ്ങൾ ചെയ്തത്. കാവ്യയുടെ നായകനായി കുഞ്ചാക്കോ ബോബനും അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം കാവ്യയെ കണ്ടുമുട്ടിയപ്പോൾ കൂടെനിന്നു പകർത്തിയ അഞ്ചു അരവിന്ദിന്റെ ചിത്രമാണിത്. തന്റെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് അഞ്ചു അരവിന്ദ് നൽകിയ അഭിമുഖം വൈറലായി മാറിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/6
ആദ്യവിവാഹ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചപ്പോൾ, രണ്ടാം വിവാഹത്തിൽ ഭർത്താവിന്റെ അകാലമരണം നേരിടേണ്ടതായി വന്നു അഞ്ജുവിന്. നിലവിൽ സഞ്ജയ് അമ്പലപ്പറമ്പത്ത് എന്ന വ്യക്തിയുമായി ലിവിങ് ടുഗെദർ ബന്ധം നയിച്ച് വരികയാണ് അഞ്ചു. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഈ ബന്ധം തുടരുന്നു. ചലച്ചിത്ര നിർമാതാവ് എന്നാണ് ഇദ്ദേഹം സോഷ്യൽ മീഡിയ പേജുകളിൽ നൽകിയിട്ടുള്ള ബയോ. ഇന്ന് ബംഗളുരുവിൽ ഒരു ഡാൻസ് ടീച്ചർ എന്ന നിലയിൽ തനിക്കൊരു മേൽവിലാസം സൃഷ്‌ടിക്കാൻ കാരണക്കാരൻ സഞ്ജയ് ആണെന്ന് അഞ്ചു അരവിന്ദ് പറയുന്നു

4/6
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴുള്ള ആദ്യ ക്രഷ് ആയിരുന്നു സഞ്ജയ് എന്ന് അഞ്ചു അരവിന്ദ്. തങ്ങളുടെ ജീവിതം ഒരു സിനിമയാക്കി മാറ്റാൻ സാധിച്ചേക്കും എന്ന് അഞ്ചു. വിജയ് സേതുപതി തൃഷ കൃഷ്ണൻ എന്നിവർ വേഷമിട്ടു ശ്രദ്ധേയമായ തമിഴ് ചിത്രം '96' ഒരുപോലെ ഇഷ്‌ടപ്പെടുന്നവരാണ് അഞ്ജുവും സഞ്ജയും. ഇരുവരും ചേർന്ന് കണ്ട ചിത്രമാണിത്. ആ ചിത്രം പഴയ സ്കൂൾ കാലം ഓർമപ്പെടുത്തി എന്ന് അഞ്ചു. അദ്ദേഹവും ഒരു നർത്തകനാണ് എന്ന് അഞ്ചു. ഐ.ടി. മേഖലയിൽ ജോലിചെയ്ത ശേഷം വിരമിച്ചു

5/6
ഒരു നൃത്ത ക്‌ളാസിലാണ് തങ്ങൾ ആദ്യം കണ്ടുമുട്ടിയത് എന്ന് അഞ്ചു അരവിന്ദ്. അക്കാലങ്ങളിൽ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. അങ്ങനെയവർ ഇരുവഴി പിരിഞ്ഞു. എന്നാൽ, ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടാൻ വിധിയുണ്ടായിരുന്നു ഇവർക്ക്. ബംഗളുരുവിലെ തന്റെ നൃത്ത വിദ്യാലയത്തിന് പേര് നൽകിയത് സഞ്ജയ് ആണ് എന്ന് അഞ്ചു. 'അഞ്ചു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ്' എന്നാണ് അഞ്ജുവിന്റെ നൃത്ത വിദ്യാലയത്തിന് പേര്. ഇന്ന് പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു മകളുടെ അമ്മയാണ് അഞ്ചു

6/6
മലയാളം, തമിഴ്, കന്നഡ സിനിമകളിൽ അഞ്ചു അരവിന്ദ് വേഷമിട്ടു കഴിഞ്ഞു. സുരേഷ് ഗോപിയും ആനിയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച സിബി മലയിലിന്റെ 'അക്ഷരം' ആണ് അഞ്ചു അരവിന്ദിന്റെ ആദ്യചിത്രം. മമ്മൂട്ടിയുടെ 'അഴകിയ രാവണൻ', 'സിദ്ധാർത്ഥ'; മോഹൻലാലിന്റെ 'നരൻ', രജനികാന്തിന്റെ 'അരുണാചലം', ദളപതി വിജയ്‌യുടെ 'പൂവേ ഉനക്കാഗ', ശിവരാജ്‌കുമാറിന്റെ 'ജാനുമടത്ത', ജയറാമിന്റെ 'സ്വപ്നലോകത്തെ ബാലഭാസ്കരൻ' തുടങ്ങിയ ചിത്രങ്ങൾ അഞ്ചു അരവിന്ദിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്. 2000ങ്ങൾക്കിപ്പുറം അഞ്ചു അരവിന്ദ് കൂടുതലായും സീരിയലുകളിലാണ് അഭിനയിക്കുന്നത്

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍മാന്‍

  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിതനായി.

  • കുക്കൂ പരമേശ്വരന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി.

  • അക്കാദമി ഭരണസമിതിയുടെ കാലാവധി മൂന്നുവർഷം.

View All
advertisement