ശൈവ-വൈഷ്ണവ ഭാവങ്ങളുടെ സംഗമം; ശിവൻ്റെയും കൃഷ്ണൻ്റെയും തുല്യപ്രാധാന്യമുള്ള ചിറയിൻകീഴിലെ ശിവകൃഷ്ണപുരം ക്ഷേത്രം

Last Updated:

ശിവൻ്റെയും കൃഷ്ണൻ്റെയും ചൈതന്യം ഒരുപോലെ കുടികൊള്ളുന്ന ഈ മനോഹരമായ ക്ഷേത്രം, ശൈവ-വൈഷ്ണവ ഭാവങ്ങളുടെ സമന്വയത്തിലൂടെ ശ്രദ്ധേയമാണ്.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ, ശാന്തസുന്ദരമായ മുടപുരം ഗ്രാമത്തിലാണ് പ്രസിദ്ധമായ ശിവകൃഷ്ണപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ കിഴക്ക് മാറിയാണ് ഈ ക്ഷേത്രസന്നിധി. ശിവൻ്റെയും കൃഷ്ണൻ്റെയും ചൈതന്യം ഒരുപോലെ കുടികൊള്ളുന്ന ഈ മനോഹരമായ ക്ഷേത്രം, ശൈവ-വൈഷ്ണവ ഭാവങ്ങളുടെ സമന്വയത്തിലൂടെ ശ്രദ്ധേയമാണ്.
ക്ഷേത്രത്തിൽ ശിവനെയും കൃഷ്ണനെയും രണ്ട് വ്യത്യസ്ത ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ ആരാധിക്കുന്നു. ഈ രണ്ട് പ്രധാന പ്രതിഷ്ഠകൾക്കും പ്രത്യേകം ധ്വജപ്രതിഷ്ഠകൾ (കൊടിമരങ്ങൾ) ഉണ്ട് എന്നതും ക്ഷേത്രത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു. ആണ്ടുതോറുമുള്ള രോഹിണി അത്തം ഉത്സവം ആണ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മകരമാസത്തിൽ 11 ദിവസങ്ങളിലായാണ് ഈ ഉത്സവം ഭക്തിയുടെയും ചൈതന്യത്തിൻ്റെയും നിറവിൽ കൊണ്ടാടുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി, രണ്ട് ക്ഷേത്രങ്ങളിലും ഒരേദിവസം തന്നെയാണ് തൃക്കൊടികൾ (കൊടിയേറ്റ്) കയറുന്നത്. ഉത്സവദിവസങ്ങളിലെ ദീപാലങ്കാരവും പുഷ്പാലങ്കാരവും ഭക്തർക്ക് നയനമനോഹരമായ കാഴ്ചയൊരുക്കുന്നു. ഈ ദിനങ്ങളിൽ ക്ഷേത്രത്തിൽ വിപുലമായ പൂജകളും ആചാരങ്ങളും നടക്കുന്നു.
advertisement
ഹരിനാമകീർത്തനം, ലളിതാസഹസ്ര നാമം, ജ്ഞാനപ്പാന, ശിവപുരാണം, ഭാഗവതപാരായണം തുടങ്ങിയ പാരായണങ്ങൾ പ്രധാനമാണ്. കൂടാതെ, ലക്ഷ്മിനാരായണപൂജ, മഹാസുദർശനഹോമം, കളഭാഭിഷേകം, ഭസ്മാഭിഷേകം, മഹാമൃത്യുഞ്ജയഹോമം തുടങ്ങിയ വിശേഷാൽ പൂജകളും ഹോമങ്ങളും ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾ നിലവിൽ ശിവകൃഷ്ണപുരം ക്ഷേത്രം ട്രസ്റ്റാണ് കാര്യക്ഷമമായി നിർവ്വഹിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശൈവ-വൈഷ്ണവ ഭാവങ്ങളുടെ സംഗമം; ശിവൻ്റെയും കൃഷ്ണൻ്റെയും തുല്യപ്രാധാന്യമുള്ള ചിറയിൻകീഴിലെ ശിവകൃഷ്ണപുരം ക്ഷേത്രം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement