Pushpa Ravindra Jadeja| അല്ലുവിന്റെ 'പുഷ്പരാജായി' ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ
- Published by:Rajesh V
- news18-malayalam
Last Updated:
Pushpa - Ravindra Jadeja: അല്ലു അർജുൻ സിനിമ പുഷ്പയിലെ പുഷ്പരാജ് ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ
advertisement
സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഒരുമിച്ച് പരസ്യ ചിത്രീകരണങ്ങളിൽ പങ്കെടുക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഇടയ്ക്കിടെ ഒന്നിച്ച് സിനിമയിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇതുതന്നെയാണ് ഇപ്പോൾ പുഷ്പ സിനിമയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇതിനോടകം റിലീസ് ചെയ്ത ചിത്രത്തിന് വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ലഭിച്ചത്. ഡിസംബർ 17ന് ചിത്രം തിയറ്ററുകളിൽ നിന്ന് 300 കോടിയോളം രൂപയാണ് നേടിയത്. തെലുങ്കിൽ മാത്രമല്ല ബോളിവുഡിലും സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.
advertisement
മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പുഷ്പക്ക് നല്ല കളക്ഷൻ ലഭിച്ചു. പുഷ്പയിലെ ഡയലോഗുകൾ ഉത്തരേന്ത്യൻ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലും പങ്കുവെക്കുന്നുണ്ട്. അടുത്തിടെ ടീം ഇന്ത്യ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും പുഷ്പ രാജ് ഗെറ്റപ്പിലേക്ക് മാറിയിരുന്നു. അല്ലു അർജുന്റെ മേക്കോവറിലേക്ക് ജഡേജ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് നല്ല സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നു. പുഷ്പ ടീസർ പുറത്തിറങ്ങിയതു മുതൽ, പാൻ-ഇന്ത്യൻ ചിത്രത്തിന് ഉത്തരേന്ത്യയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
advertisement
advertisement
ഈ ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പോടെയാണ് ജഡേജ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുമ്പ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പുഷ്പ സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചിരുന്നു. ഐപിഎൽ 14ലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെ ബാംഗ്ലൂർ പരാജയപ്പെടുത്തിയിരുന്നു.
advertisement