advertisement

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വില അറിയാം

Last Updated:

ഡോളര്‍ മൂല്യം കുതിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയത്.

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 22 കാരറ്റ് സ്വർണത്തിന് 1,840 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവന് 1,08,600 രൂപയാണ്. 251 രൂപ കൂടി 13,575 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,107 രൂപയാണ്. പവന് 88,856 രൂപയുമാണ് നിരക്ക്. വെള്ളിയാഴ്ച രണ്ട് തവണയായി സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ചിരുന്നു.
വെള്ളിയുടെ വിലയും വർധനവ് ഉണ്ടായി. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് നല്‍കേണ്ടത്.
ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. ഒരു ഡോറളിന് 94.86 എന്ന നിരക്കിലേക്ക് രൂപ മൂക്കു കുത്തി. ക്രൂഡ് ഓയില്‍ വില കൂടിയതോടെ ഡോളറിന് ആവശ്യക്കാര്‍ ഏറി. ഡോളര്‍ സൂചിക 100.19 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യം കുതിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയത്. കൂടെ ക്രൂഡ് വില ഉയര്‍ന്നതും തിരിച്ചടിയായിട്ടുണ്ട്.
advertisement
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോ​ഗമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഒമ്പത് ദിവസം നീണ്ട ഇടിവിന് ശേഷം ബുധനാഴ്ച മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ടായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വില അറിയാം
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement