കാളിദാസ് ജയറാമിന്റെ വിവാഹത്തിന് ക്ഷണിക്കില്ലേ എന്ന് ആരാധകൻ; താരം നേരിട്ട് കൊടുത്ത മറുപടിക്ക് കയ്യടി

Last Updated:
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കുടുംബത്തിനുമാണ് കാളിദാസ് ജയറാമിന്റെ വിവാഹത്തിന്റെ ആദ്യക്ഷണം
1/6
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ആദ്യ ക്ഷണക്കത്ത് നൽകി നടൻ കാളിദാസ് ജയറാമിന്റെ വിവാഹം ക്ഷണിക്കലിന് തുടക്കമായി കഴിഞ്ഞു. അച്ഛൻ ജയറാമിനും, അമ്മ പാർവതിക്കും ഒപ്പമാണ് കാളിദാസ് വിവാഹം ക്ഷണിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഈ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. അനുജത്തി മാളവികയുടെ വിവാഹത്തിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപുമാർ ഉൾപ്പെടുന്ന സൂപ്പർ താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ആദ്യ ക്ഷണക്കത്ത് നൽകി നടൻ കാളിദാസ് ജയറാമിന്റെ (Kalidas Jayaram) വിവാഹം ക്ഷണിക്കലിന് തുടക്കമായി കഴിഞ്ഞു. അച്ഛൻ ജയറാമിനും (Actor Jayaram), അമ്മ പാർവതിക്കും ഒപ്പമാണ് കാളിദാസ് വിവാഹം ക്ഷണിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഈ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. അനുജത്തി മാളവികയുടെ വിവാഹത്തിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ ഉൾപ്പെടുന്ന സൂപ്പർ താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു
advertisement
2/6
ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു മാളവികയ്ക്ക് താലികെട്ട്. കാളിദാസിന്റെ വിവാഹവിശേഷങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ഡിസംബർ മാസത്തിലാകും വിവാഹം എന്ന് ഒരു റിപ്പോർട്ടിൽ പരാമർശമുണ്ട്. വര്ഷങ്ങളായി ചെന്നൈയിൽ താമസമാക്കിയ ദമ്പതികളാണ് ജയറാമും ഭാര്യ പാർവതിയും പിന്നെ അവരുടെ മക്കളും. മാളവികയ്ക്ക് കേരളത്തിൽ താലികെട്ടെങ്കിൽ, കാളിദാസിന് ചെന്നൈയിൽ ആയിരിക്കുമോ വിവാഹം എന്ന് സംശയിക്കാനുള്ള സാധ്യത കൂടുതലാണ് (തുടർന്ന് വായിക്കുക)
ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു മാളവികയ്ക്ക് താലികെട്ട്. കാളിദാസിന്റെ വിവാഹവിശേഷങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ഡിസംബർ മാസത്തിലാകും വിവാഹം എന്ന് ഒരു റിപ്പോർട്ടിൽ പരാമർശമുണ്ട്. വര്ഷങ്ങളായി ചെന്നൈയിൽ താമസമാക്കിയ ദമ്പതികളാണ് ജയറാമും  പാർവതിയും പിന്നെ അവരുടെ മക്കളും. മാളവികയ്ക്ക് കേരളത്തിൽ താലികെട്ടെങ്കിൽ, കാളിദാസിന് ചെന്നൈയിൽ ആയിരിക്കുമോ വിവാഹം എന്ന് സംശയിക്കാനുള്ള സാധ്യത കൂടുതലാണ് (തുടർന്ന് വായിക്കുക)
advertisement
3/6
കേരളത്തിൽ ജീവിച്ചിട്ടില്ലെങ്കിലും, മലയാളിയായ യുവാവാണ് മാളവികയ്ക്ക് വരനായത്. നവനീത് ഗിരീഷിന്റെ കുടുംബം പാലക്കാട് സ്വദേശികളാണ്. എന്നാൽ, കാളിദാസിന്റെ കൂട്ടുകാരി താരിണി തനി തമിഴ് പെൺകൊടിയാണ്. പെൺകുട്ടിയുടെ വീട്ടുകാർ കല്യാണം സംഘടിപ്പിക്കുന്നുവെങ്കിൽ, ചെന്നൈ ആയിരിക്കും വേദി. ഇവർക്ക് മലയാളി ബന്ധമില്ല. വിവാഹനിശ്ചയവും എവിടെയെന്ന വിവരം ജയറാം പുറത്തുവിട്ടിരുന്നില്ല. ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മാത്രമാണ് നിശ്ചയം കഴിഞ്ഞ വിവരം മാധ്യമങ്ങൾക്ക് വാർത്തയായത്. ചെന്നൈയിൽ താമസമാക്കിയ മോഡലാണ് താരിണി. വളരെ ചെറുപ്പം മുതലേ താരിണി മോഡലിംഗ് മേഖലയിൽ സജീവമാണ് 

4/6
വിവാഹം എവിടെയായാലും താരങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. പക്ഷേ കാളിദാസ് എത്രത്തോളം തന്റെ ആരാധകരെ പരിഗണിക്കുന്നു എന്നതിന് ഉദാഹരണമായിക്കഴിഞ്ഞു നടന്റെ പ്രതികരണം. ആദ്യമായി വിവാഹം ക്ഷണിച്ച ചിത്രം പോസ്റ്റ് ചെയ്തതും, ഫാൻസ്‌ ആ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഫാൻസിൽ ഒരാൾ തീർത്തും സ്വാഭാവികമായ ഒരു ചോദ്യം ഉയർത്തി. തന്നെയും വിവാഹത്തിന് ക്ഷണിക്കില്ലേ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. മലയാള സിനിമയിൽ ബാലതാരമായി വന്ന കാളിദാസ്, കുറച്ചു ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിരുന്നു. അതിനാൽ ഇവിടെ കാളിദാസിന് ഒരു ഫാൻ ബെയ്‌സ് ഉണ്ട്

5/6
'നമ്മളെ ഒന്നും വിളിക്കില്ല അല്ലേ' എന്ന ചോദ്യത്തിന്, 'എല്ലാവരെയും ഉറപ്പായും വിളിക്കും' എന്ന് കാളിദാസ് ജയറാമിന്റെ മറുപടി. പൊതുവേ ഫാൻസ്‌ ഇത്തരം ചോദ്യം ഉയർത്തിയാൽ, താരങ്ങൾ മറുപടി കൊടുക്കുന്ന പതിവില്ല. ഇനി ഫാൻസിനെയും കാളിദാസ് ജയറാമിന്റെ വിവാഹത്തിന് കാണാൻ സാധിക്കുമോ എന്ന് കണ്ടറിയണം. മലയാളത്തിൽ നടി നവ്യാ നായർ, പഠിച്ച സ്കൂളിന്റെ അങ്കണത്തിൽ വലിയ പന്തൽ തീർത്താണ് വിവാഹിതയായത്. കാളിദാസിനും അത്തരം പ്ലാൻ എന്തെങ്കിലും മനസിലുണ്ടോ എന്ന് അറിയേണ്ടിയിരിക്കുന്നു

6/6
കാളിദാസ് ജയറാം ആരാധകന്റെ കമന്റിന് കൊടുത്ത മറുപടിക്ക് നിരവധിപ്പേർ ലൈക്ക് അടിച്ചു കഴിഞ്ഞു. 'വിളിച്ചില്ലെങ്കിലും കുഴപ്പമില്ല, റിപ്ലൈ തന്നല്ലോ, വലിയ മനസിന് നന്മകൾ നേരുന്നു' എന്ന് മറ്റൊരാൾ കമന്റ് നൽകി. മാളവികയുടെ വിവാഹം തീർത്തും സർപ്രൈസായാണ് വാർത്താ മാധ്യമങ്ങളുടെ മുന്നിലെത്തിയത്. വിവാഹ തീയതിയോ സ്ഥലമോ ഏതും തന്നെ പുറത്തുവിട്ടിരുന്നില്ല. ഗുരുവായൂർ അമ്പലനടയിൽ ചെറിയ സൗകര്യങ്ങളിൽ നടത്തിയ താലികെട്ട് ചടങ്ങായതിനാൽ, ആൾകൂട്ടം നിയന്ത്രണാതീതമാകും എന്ന് കരുതിയാകും ഒരുപക്ഷെ ജയറാമും കുടുംബവും അത്തരമൊരു തീരുമാനം കൈക്കൊള്ളാൻ കാരണം

പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും

  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement