Kalidas Jayaram | ഇത്രപെട്ടെന്നോ! താരിണിക്ക് താലികെട്ടി കാളിദാസ്, അനുഗ്രഹിച്ച് ജയറാം; പുറത്തുവന്ന വീഡിയോയുടെ പിന്നിൽ

Last Updated:
കാളിദാസിനും താരിണിക്കും ഒപ്പം ജയറാം. പാർവതിയും മാളവികയും മാളവികയുടെ ഭർത്താവ് നവനീതും ദൃശ്യങ്ങളിലില്ല
1/7
നടൻ ജയറാമിന്റെ (Jayaram) ഇളയപുത്രി മാളവികയുടെ വിവാഹം ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. പ്രത്യേകിച്ച് മുന്നറിയിപ്പ് ഒന്നും നൽകിയില്ലെങ്കിലും, ഒരു ദിവസം നേരം പുലർന്നു തുടങ്ങും നേരം ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് നവനീത് ഗിരീഷ് മാളവികയ്ക്ക് താലി കെട്ടിയത്. മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ, കാളിദാസ് ജയറാം (Kalidas Jayaram) താരിണി കലിംഗരായർക്ക് (Tarini Kalingarayar) താലികെട്ടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വന്നുചേർന്നു

advertisement
2/7
ആചാരപ്രകാരമുള്ള നിലയിൽ ഒരുക്കിയ വിവാഹവേളയാണ് കാണാൻ സാധിക്കുന്നത്. കാളിദാസ് താരിണിക്ക് താലി കെട്ടുന്നതും, പിന്നിൽ നിന്നും പിതാവ് ജയറാം പൂക്കൾ കൊണ്ട് അനുഗ്രഹം ചൊരിയുന്നു. പക്ഷേ ഈ വീഡിയോയിൽ അമ്മ പാർവതിയും സഹോദരി മാളവികയും മാളവികയുടെ ഭർത്താവ് നവനീതും ഇല്ല (തുടർന്ന് വായിക്കുക)

3/7
അവിടെയാണ് സംഗതിയുടെ രഹസ്യം കിടക്കുന്നത്. മകളുടെ വിവാഹത്തിന് പിന്നാലെ മകൻ കാളിദാസിന്റെ വിവാഹവും ഈ വർഷം നടക്കും എന്ന് പറഞ്ഞത് പാർവതിയാണ്. എന്നാൽ ഈ കാണുന്ന ദൃശ്യങ്ങളിലും ചിത്രങ്ങളിലും മറ്റൊരു വശമുണ്ട്

4/7
ശരിക്കുമുള്ള വിവാഹത്തിന് മുൻപേ കാളിദാസിന് ഒരു താലികെട്ടൽ റിഹേഴ്‌സൽ മാത്രമാണ് ഇത്. സംഭവം ഒരു പരസ്യ ചിത്രം മാത്രമാണ്. ആദ്യമായി താൻ ബ്രാൻഡ് അംബാസഡർ ആയ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിന് ജയറാം മകനെയും ഭാവി മരുമകളെയും കൂടെ മോഡലുകളായി കൂട്ടി എന്ന് മാത്രം
ശരിക്കുമുള്ള വിവാഹത്തിന് മുൻപേ കാളിദാസിന് ഒരു താലികെട്ടൽ റിഹേഴ്‌സൽ മാത്രമാണ് ഇത്. സംഭവം ഒരു പരസ്യ ചിത്രമാണ്. താൻ ബ്രാൻഡ് അംബാസഡർ ആയ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിന് ആദ്യമായി ജയറാം മകനെയും ഭാവി മരുമകളെയും കൂടെ മോഡലുകളായി കൂട്ടി എന്ന് മാത്രം
advertisement
5/7
ഭാവിവരന്റേയും ഭാവി അമ്മായിയച്ഛന്റെയും ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരിണിയുടെ സന്തോഷം മറച്ചുവെക്കുന്നു. ആ വീഡിയോ ദൃശ്യം പങ്കിട്ടു കൊണ്ട് താരിണി മനസുതുറന്നു
ഭാവിവരന്റേയും ഭാവി അമ്മായിയച്ഛന്റെയും ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരിണി ഉണ്ടോ സന്തോഷം മറച്ചുവെക്കുന്നു? ആ വീഡിയോ ദൃശ്യം പങ്കിട്ടു കൊണ്ട് താരിണി മനസുതുറന്നു
advertisement
6/7
ഇനി എന്നാണ് നാടും നാട്ടുകാരും പ്രിയപ്പെട്ട മറ്റെല്ലാവരെയും കൂടുന്ന ജീവിതത്തിലെ ആ താലികെട്ടൽ ചടങ്ങ് എന്ന് മാത്രമേ ഇനി പ്രേക്ഷകർക്ക് അറിയേണ്ടതുള്ളൂ. ചെന്നൈയിലെ മോഡലായ താരിണിയുടെയും കാളിദാസിന്റെയും പ്രണയ വിവാഹമാണ്
ഇനി എന്നാണ് നാടും നാട്ടുകാരും പ്രിയപ്പെട്ട മറ്റെല്ലാവരെയും വിളിച്ചുകൂട്ടുന്ന ജീവിതത്തിലെ ആ താലികെട്ടൽ ചടങ്ങ് എന്ന് മാത്രമേ ഇനി പ്രേക്ഷകർക്ക് അറിയേണ്ടതുള്ളൂ. ചെന്നൈയിലെ മോഡലായ താരിണിയുടെയും കാളിദാസിന്റെയും പ്രണയ വിവാഹമാണ്
advertisement
7/7
മാളവിക ജയറാമിന്റെ വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു താരിണി. കാളിദാസ്, താരിണി വിവാഹ നിശ്ചയമാണ് പോയവർഷം ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു മാളവികയുടെ വിവാഹനിശ്ചയവും വിവാഹവും
മാളവിക ജയറാമിന്റെ വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു താരിണി. കാളിദാസ്, താരിണി വിവാഹ നിശ്ചയമാണ് പോയവർഷം ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു മാളവികയുടെ വിവാഹനിശ്ചയവും വിവാഹവും
advertisement
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
  • ധർമസ്ഥല കേസിലെ മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ്

  • മനാഫിനെതിരെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  • ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

View All
advertisement