കൂട്ടുകാരന്റെ ഒപ്പമുറങ്ങാൻ നിർബന്ധിച്ച ഭർത്താവ്; വിവാഹമോചന ശേഷം 87 കോടി സ്വത്തിന്റെ ഉടമായ നടി

Last Updated:
തന്നെ വിൽക്കാനും കൂട്ടുകാർക്കൊപ്പം ഉറങ്ങാനും മുൻ ഭർത്താവ് നിർബന്ധിച്ചതായി നടി ആരോപിച്ചിരുന്നു
1/6
ആട്ടവും പാട്ടും ചിരിയും ബഹളവുമായി പ്രേക്ഷകരെ രസിപ്പിക്കുന്ന ചലച്ചിത്ര താരങ്ങൾ. വ്യക്തി ജീവിതത്തിലേക്ക് കടക്കുമ്പോൾ, നിറങ്ങളാൽ ചാലിച്ച ജീവിതമല്ല ഇവരുടേത് എന്ന തിരിച്ചറിവ് മെല്ലെ നമ്മളിലേക്ക് വരുന്നു. സ്വപ്നം പോലൊരു വിവാഹജീവിതം അവരിൽ പലർക്കും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. അങ്ങനെയൊരു നായികയെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നതും. അന്നും ഇന്നും ഒളിമങ്ങാത്ത സൗന്ദര്യമുണ്ട് ഈ താരത്തിന്. 1990കളെ ത്രസിപ്പിച്ച നടിക്ക്, ഇന്നും ഫാൻസിന്റെ കാര്യത്തിൽ തെല്ലും കുറവില്ല താനും. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇവരുടെ വിവാഹ ജീവിതം ഒട്ടും തന്നെ തൃപ്തികരമായിരുന്നില്ല

advertisement
2/6
ബോളിവുഡ് സിനിമയിൽ നൃത്തചുവടുകൾക്ക് മറ്റൊരു മാനം നൽകിയയാളാണ് നടി. ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങൾ പലതും ഇവരുടെ പേരിലുണ്ട്. കപൂർ കുടുംബത്തിൽ പിറന്ന പെൺകുട്ടിക്ക് സിനിമാ കുടുംബത്തിന്റെ മേൽവിലാസം മാത്രം ധാരാളം. തന്റെ വ്യക്തി ജീവിതം പൊതുവിടങ്ങളിൽ നിന്നും അകറ്റിനിർത്താൻ അവർ ശ്രമിച്ചിരുന്നു എങ്കിലും, വിവാഹമോചനം കഴിഞ്ഞതോടു കൂടി അവർ വാർത്തകളിലെ സ്ഥിരം താരമായി മാറി. സിനിമയെ വെല്ലുന്ന തരത്തിലാണ് നടി കരീന കപൂറിന്റെ സഹോദരി കരിഷ്മ കപൂറിന്റെ സംഭവബഹുലമായ ജീവിതം (തുടർന്ന് വായിക്കുക)

3/6
അഭിഷേക് ബച്ചനെ വിവാഹം ചെയ്യും എന്ന കാര്യത്തിൽ ജയാ ബച്ചൻ പോലും ഉറപ്പ് നൽകിയ ശേഷം, കരിഷ്മയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് മറ്റൊരാളാണ്. കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിന്റെ ഭാര്യയായി. ഡൽഹിയിൽ നിന്നുള്ള വ്യവസായിയുമായുള്ള വിവാഹം 2003ൽ നടന്നു. 2016ൽ ഇവർ വേർപിരിഞ്ഞു. സമൈറ, കിയാൻ എന്നിവരാണ് കരിഷ്മയുടെ മക്കൾ. സഞ്ജയ് കപൂറിന്റെ മരണവും വാർത്തയായി മാറിയിരുന്നു. ഗോൾഫ് കളിക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു സഞ്ജയ് കപൂറിന്റെ അന്ത്യം

4/6
വിവാഹമോചന വേളയിൽ കരിഷ്മ സഞ്ജയ് കപൂറിനെതിരെ അതിരൂക്ഷ ആരോപണങ്ങൾ ഉയർത്തിയിരുന്നു. തന്നെ വിൽക്കാനും കൂട്ടുകാർക്കൊപ്പം ഉറങ്ങാനും സഞ്ജയ് നിർബന്ധിച്ചതായി കരിഷ്മ. വിസമ്മതിച്ചപ്പോൾ, തന്നെ ക്രൂരമായി മർദിക്കുകയും, ഭാര്യക്കിട്ട വില എത്രയെന്ന് ഒരു കൂട്ടുകാരനോടായി സഞ്ജയ് പറയുകയും ചെയ്തുവെന്ന് കരിഷ്മ. 2014ൽ ഫയൽ ചെയ്ത വിവാഹമോചന ഹർജി പ്രകാരം, തന്നെ ശാരീരികമായും വൈകാരികമായും സഞ്ജയ് അധിക്ഷേപിച്ചിരുന്നു എന്നും കരിഷ്മ വാദിച്ചു

5/6
ഗർഭിണിയായിരുന്ന സമയത്ത് സഞ്ജയ്‌യുടെ അമ്മയെക്കൊണ്ട് തന്നെ മർദിക്കാൻ പോലും ശ്രമിച്ചിരുന്നു. അതേസമയം, സഞ്ജയ് ഈ ആരോപണങ്ങൾ ഒന്നൊന്നായി നിരസിച്ചു. തന്റെ പണം മാത്രമാണ് കരിഷ്മയുടെ ലക്‌ഷ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 2016ൽ വിവാഹമോചന നടപടികൾ അവസാനിച്ചു. കരിഷ്മയെ നടൻ അഭിഷേക് ബച്ചൻ വിവാഹം ചെയ്യും എന്ന് പരസ്യപ്രഖ്യാപനം പോലും നടന്ന ശേഷം, കാരണമേതും പറയാതെ 2003ൽ ആ വിവാഹം നടത്തുന്നതിൽ നിന്നും അവർ പിൻവാങ്ങുകയായിരുന്നു

6/6
വിവാഹമോചന ശേഷം കരിഷ്മയ്ക്ക് വന്നുചേർന്ന സ്വത്തുക്കൾ ആരെയും അമ്പരപ്പിക്കും. ഖർ എന്ന സ്ഥലത്ത് ഒരു വീട്, മക്കളുടെ പേരിൽ മാസാമാസം 10 ലക്ഷം രൂപയുടെ പലിശ ലഭിക്കുന്ന 14 കോടി രൂപയുടെ ബോണ്ടുകൾ, ജീവനാംശമായ 87കോടി രൂപ, വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ എന്നിവ സഞ്ജയ് കരിഷ്മയ്ക്ക് നൽകി. എന്നാൽ, അഭിഷേകുമായുള്ള വിവാഹത്തിന് മുൻപായി, അമിതാഭ് ബച്ചന്റെ പേരിലെ സ്വത്തുക്കളുടെ ഒരു ഭാഗം അഭിഷേകിന്റെ പേരിലേക്ക് മാറ്റണമെന്ന് കരിഷ്മയുടെ അമ്മ ബബിത ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മകളുടെ സാമ്പത്തിക ഭദ്രത കണക്കിലെടുത്തുള്ള ആവശ്യമാണിത് എന്നായിരുന്നു റിപ്പോർട്ടുകളിൽ പരാമർശം

വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍

  • ടിവികെയുടെ രണ്ടും മൂന്നുംനിര ഭാരവാഹികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും വിജയിന്റെ പേര് ഒഴിവാക്കി.

  • സൂപ്പർതാരം വിജയിനെ എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ഡിഎംകെ സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കായി.

  • ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ കമ്മീഷൻ.

View All
advertisement