'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചെന്ന് പ്രധാനമന്ത്രി
ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന രാവിലത്തെ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡൽഹിയിലെയും വടക്കേ ഇന്ത്യയിലെയും വലിയൊരു കൂട്ടം ക്രിസ്ത്യൻ മതവിശ്വാസികൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശുശ്രൂഷയിൽ പങ്കെടുത്തത്. (ചിത്രം കടപ്പാട് : ഷോൺ ജോർജ്, ബിജെപി കേരള വൈസ് പ്രസിഡന്റ് )
advertisement
advertisement
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യത്തിനും നന്മയ്ക്കും പ്രചോദനം നൽകട്ടെയെന്നും മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. നേരത്തെ, പ്രധാനമന്ത്രി പൗരന്മാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നിരുന്നു.(ചിത്രം കടപ്പാട് : ഷോൺ ജോർജ്, ബിജെപി കേരള വൈസ് പ്രസിഡന്റ് )
advertisement
advertisement
advertisement
2023 ലെ ക്രിസ്മസിന്, ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ തന്റെ വസതിയായ 7-ൽ അദ്ദേഹം ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. 2024 ൽ, മന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ നടന്ന ഒരു അത്താഴവിരുന്നിലും, കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.(ചിത്രം കടപ്പാട് : ഷോൺ ജോർജ്, ബിജെപി കേരള വൈസ് പ്രസിഡന്റ് )






