ഇതിപ്പോൾ മത്സരം കാവ്യയും ഭാമയും തമ്മിലായോ? സിനിമയിലില്ലെങ്കിലും രണ്ടു നായികമാരും അങ്കം വെട്ടുന്നതിവിടെ

Last Updated:
അഭിനയത്തിന് ഇടവേള കൊടുത്തിരിക്കുന്ന കാവ്യയുടെയും ഭാമയുടെയും മത്സരം സിനിമയ്ക്ക് പുറത്തേക്ക്
1/8
ഈ ചിത്രത്തിൽ കാണുന്ന ആൾക്കാർക്ക് ഇനി മുഖവുര ആവശ്യമില്ല. മലയാളികളുടെ പ്രിയ നായികമാരായ കാവ്യാ മാധവനും ഭാമയും. അമ്പാടിപയ്യുകൾ മേയും കാണാ തീരത്ത് അനുരാഗവുമായെത്തിയ രാധയും, കോലക്കുഴൽ വിളി കേട്ടെത്തിയ സത്യഭാമയുമായി മലയാളികൾ പരിചയിച്ച രണ്ട് ശാലീന സുന്ദരിമാർ. എന്നിവർ രണ്ടുപേരും സിനിമയ്ക്ക് ഇടവേളക്കൊടുത്തിരിക്കുകയാണ്
ഈ ചിത്രത്തിൽ കാണുന്ന ആൾക്കാർക്ക് ഇനി മുഖവുര ആവശ്യമില്ല. മലയാളികളുടെ പ്രിയ നായികമാരായ കാവ്യാ മാധവനും (Kavya Madhavan) ഭാമയും (Bhamaa). അമ്പാടിപയ്യുകൾ മേയും കാണാ തീരത്ത് അനുരാഗവുമായെത്തിയ രാധയും, കോലക്കുഴൽ വിളി കേട്ടെത്തിയ സത്യഭാമയുമായി മലയാളികൾ പരിചയിച്ച രണ്ട് ശാലീന സുന്ദരിമാർ. ഇന്നിവർ രണ്ടുപേരും സിനിമയ്ക്ക് ഇടവേളക്കൊടുത്തിരിക്കുകയാണ്
advertisement
2/8
കാവ്യക്ക് മാമാട്ടി എന്ന് വിളിക്കുന്ന കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ പിന്നാലെ പായുന്ന റോളിന്റെ തിരക്കാണ്. മാമാട്ടിയുടെ സ്കൂൾ ഹോംവർക്കുകൾ ചെയ്യുന്നതും, മാമാട്ടിയുടെ കുറുമ്പുകൾ കണ്ട് അതിന്റെ പിറകേ ഓടുന്നതും ഒക്കെയായി കാവ്യയുടെ ഹോബികൾ (തുടർന്ന് വായിക്കുക)

3/8
ഗൗരി പിള്ളയുടെ അമ്മയാണ് ഭാമ. അമ്മയും മകളും ചേർന്ന അടിപൊളി ലോകത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് ഭാമ. ഗൗരി കുട്ടി ഇപ്പോൾ പ്ലേസ്കൂളിൽ പോയിത്തുടങ്ങിയിരിക്കുന്നു. മകളുടെ ചെറിയ വിശേഷങ്ങൾ ഇപ്പോൾ ഭാമ ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്

4/8
ഗൗരി പിള്ളയുടെയും മാമാട്ടിയുടെയും അമ്മമാർ എന്ന ലേബലിൽ, മുൻകാല നായികമാർ എന്ന് വിളിക്കപ്പെട്ട് ഒതുങ്ങുന്നില്ല, കാവ്യയും ഭാമയും. രണ്ടുപേരും മറ്റൊരു മേഖലയിൽ ഈ കാലഘട്ടത്തിൽ സജീവമാണ്. കാവ്യക്ക് 'ലക്ഷ്യ'യും ഭാമയ്ക്ക് 'വാസുകി'യും സ്വന്തമായുണ്ട്

5/8
എന്നാൽ ഇവർ തമ്മിൽ സിനിമാ ലോകത്തിന് പുറത്തും മത്സരം തന്നെയാണ്. പ്രത്യേകിച്ചും ഈ ഓണക്കാലത്ത്. ചിങ്ങ മാസം പിറന്നാലേ ഓണം വരൂ എന്നിരിക്കെ, അതിനും മുൻപേ അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു കാവ്യയും ഭാമയും

6/8
രണ്ടുപേരും കർക്കിടക മാസം അവസാനിക്കും മുൻപേ അവരുടെ ഓണക്കളക്ഷൻ എന്തെല്ലാം എന്ന് പുറത്തുവിട്ടു കഴിഞ്ഞു. കേരളാ സാരിയിലാണ് കാവ്യയുടെയും ഭാമയുടെയും പരീക്ഷണം. കേരളത്തനിമയും വ്യത്യസ്തതയും നിറയുന്നതാണ് രണ്ടുപേരുടെയും സാരികൾ

7/8
കാവ്യക്ക് വെളുത്ത സാരികളിൽ പൂക്കളുടെ മോട്ടിഫ് ഉള്ള ഡിസൈനുകളിലാണ് താൽപ്പര്യം. ഇതിന്റെ ചിത്രങ്ങൾ കാവ്യ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങൾ വൈറലുമായി. ലക്ഷ്യയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള അവസരമുണ്ട്

8/8
ഇത് വിഷു ദിനത്തിൽ ഭാമ പോസ്റ്റ് ചെയ്ത ചിത്രമാണ്. ഭാമയ്ക്ക് വീതിയുള്ള കസവു കൊണ്ട് മനോഹരമാക്കപ്പെട്ട സാരികളിലാണ് താൽപ്പര്യം. വാസുകിയുടെ പേജിൽ ഭാമ തന്നെയാണ് ഈ സാരികളുടെ മോഡൽ. ഇനി പ്രേക്ഷകർ കാവ്യയുടെ ലക്ഷ്യ ചുറ്റിയാണോ, ഭാമയുടെ വാസുകി അണിഞ്ഞാണോ ഓണമുണ്ണുക എന്ന് കാത്തിരിക്കാം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement