5-ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം: പ്രതിശ്രുതവരന്റെ അപ്രതീക്ഷിത മരണം;വിവാഹം കഴിക്കാതെ 30 വർഷം വിധവയെ പോലെ ജീവിച്ച പ്രശസ്ത നടി!
- Published by:Sarika N
- news18-malayalam
Last Updated:
പ്രതിശ്രുത വരന്റെ മരണശേഷം അഭിനയജീവിതം പൂർണമായും ഉപേക്ഷിച്ച നടിയെ പരിചയപ്പെടാം
വെള്ളിത്തിരയിൽ വിജയം കൈവരിക്കുമ്പോഴും വ്യക്തി ജീവിതത്തിൽ പരാജയപ്പെട്ട നിരവധി നടി നടന്മാരുടെ ജീവിതകഥ നാം കേട്ടിട്ടുണ്ട്. പലപ്പോഴും സ്ക്രീനിലെ ചിരിച്ച മുഖത്തിന് പിന്നിൽ ആരും അറിയാതെ സൂക്ഷിക്കുന്ന ദുഃഖമുണ്ടെന്ന് പലരും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അത്തരത്തിലൊരു നായികയുടെ ജീവിതകഥയാണ് ഇത്. അഞ്ചാം വയസ്സിൽ അഭിനയം തുടങ്ങി നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് പ്രശസ്തി നേടിയ നടി. എന്നാൽ അവരുടെ വ്യക്തിജീവിതം ദുഃഖവും വേദനയും ഏകാന്തതയും നിറഞ്ഞതായിരുന്നു.
advertisement
ആദ്യ കാല ബോളിവുഡ് ചിത്രങ്ങളിലെ സൗന്ദര്യ റാണിയായിരുന്നു നടി നന്ദ (Actress Nanda) . 1939 ൽ ഒരു മറാത്തി കുടുംബത്തിലാണ് നടിയുടെ ജനനം. പ്രശസ്ത മറാത്തി ചലച്ചിത്ര അഭിനേത്രിയായിരുന്ന മീനാക്ഷി ശിരോദ്കറിന്റെ മകളാണ് നന്ദ. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട നടിയെ അമ്മയാണ് വളർത്തിയത്. തന്റെ അഞ്ചാം വയസ് മുതൽ അഭിനയിക്കാൻ തുടങ്ങിയ നടി കർണാടകയിൽ 70 ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇവയിൽ ചോട്ടി ബഹെൻ, ധൂൽ കാ ഫൂൽ, ബോബി, കാലാ ബസാർ, ഖാനൂൻ, ഹം ദോനോ, കുംനാം, ഇത്തേഫാഖ്, ദി ട്രെയിൻ, പ്രേം റോക്ക് തുടങ്ങിയ ചിത്രങ്ങൾ വൻ ഹിറ്റുകളായിരുന്നു. അഭിനയിച്ച ചിത്രങ്ങൾ അടുത്തടുത്തു വിജയിക്കാൻ തുടങ്ങിയതോടെ അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി നന്ദ മാറി.
advertisement
advertisement
advertisement
advertisement
പ്രതിശ്രുത വരന്റെ മരണശേഷം നടി നന്ദ ജീവിതകാലം മുഴുവൻ വിധവയെ പോലെ ജീവിക്കാൻ തുടങ്ങി. മറ്റൊരു വിവാഹത്തിന് അവർ തയ്യാറായില്ല. മന്‍മോഹന്റെ മരണശേഷം നന്ദ ഒരിക്കലും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. പകരം അവർ വെള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നടിയുടെ കുടുംബം അവര്‍ക്കായി മറ്റൊരു വിവാഹം ക്രമീകരിച്ചെങ്കിലും നന്ദ വിവാഹം നിരസിച്ചു. "ഞാന്‍ മന്‍മോഹനെ എന്റെ ഭര്‍ത്താവായി സ്വീകരിച്ചു. അദ്ദേഹം എപ്പോഴും എന്റെ ഭര്‍ത്താവായിരിക്കും" എന്ന് പറഞ്ഞു. ജയിലില്‍ എന്നപോലെ എവിടേക്കും പോകാതെ ഏകാന്തത തേടി 30 വര്‍ഷത്തോളം വെള്ള വസ്ത്രം ധരിച്ച വിധവയായി ജീവിച്ച നടി 2014 മാര്‍ച്ച് 25 ന് തന്റെ 75 ആം വയസ്സില്‍ അന്തരിച്ചു.