കേരളത്തിലെ പശ്ചാത്തല വികസനം സ്മാർട്ടാക്കും; 'വിഷൻ 2031' നയരേഖ അവതരിപ്പിച്ചു
Last Updated:
വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം സെമിനാറുകള്‍ നടന്നുവരികയാണ്.
സംസ്ഥാനതല 'വിഷന്‍ 2031' ൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട്യാര്‍ഡിൽ നടന്നു. സെമിനാര്‍ ഉദ്ഘാടനവും നയരേഖ അവതരണവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തിലെ പശ്ചാത്തല വികസന മേഖല സുസ്ഥിരവും സ്മാര്‍ട്ടുമായി എങ്ങനെ മെച്ചപ്പെടുത്താം, മാറുന്ന സാങ്കേതികവിദ്യയും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മേഖല എങ്ങനെ ശക്തിപ്പെടുത്താം എന്നതില്‍ ഊന്നി പ്രധാനപ്പെട്ട ആറു വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചയും കരട് നയരേഖയും അവതരിപ്പിച്ചു.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകുകയും, മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.പി.മാരായ എം കെ രാഘവന്‍, ഷാഫി പറമ്പില്‍, പി.ടി. ഉഷ, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കേരള സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. കെ രവിരാമന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, കരാറുകാര്‍, തൊഴിലാളികള്‍, സംഘടനാപ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'വിഷന്‍ 2031'-ല്‍ വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം സെമിനാറുകള്‍ നടന്നുവരികയാണ്. സംസ്ഥാനം രൂപീകൃതമായിട്ട് 2031-ല്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിൻ്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാല വളര്‍ച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കു വേണ്ടിയുള്ള ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ് വിഷന്‍ 2031-ൻ്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 25, 2025 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കേരളത്തിലെ പശ്ചാത്തല വികസനം സ്മാർട്ടാക്കും; 'വിഷൻ 2031' നയരേഖ അവതരിപ്പിച്ചു


