നെയ്യാർ വനത്തിലെ ഊരുകൾക്ക് ആശ്വാസമായി കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമായി

Last Updated:

കേരളത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പാൻ പാലങ്ങളിൽ ഒന്നാണ് കുമ്പിച്ചൽകടവ് പാലം.

പാലം 
പാലം 
നെയ്യാർ വന്യജീവി സങ്കേതത്തിലെ 12 ഊരുകളിലെ ആയിരക്കണക്കിന് ഗോത്രവർഗ്ഗക്കാരുടെ ദശാബ്ദങ്ങളായുള്ള സ്വപ്നമായ കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമാവുകയാണ്. കരിപ്പയാറിന് മുകളിലൂടെ ഉയർന്നു വന്ന ഈ പാലം ഒരു ഗതാഗതമാർഗ്ഗം എന്നതിലുപരി, ഒരു ജനതയുടെ അഭിമാനവും കാത്തിരിപ്പും സഫലമായതിൻ്റെ പ്രതീകമായി മാറുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പാൻ പാലങ്ങളിൽ ഒന്നായ കുമ്പിച്ചൽകടവ് പാലം, പ്രകൃതിരമണീയമായ കരിപ്പയാറിൻ്റെയും അഗസ്ത്യാർക്കൂടം മലനിരകളുടെയും മനോഹര ദൃശ്യങ്ങൾക്ക് സാക്ഷിയായി നിലകൊള്ളുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് കുമ്പിച്ചാൽ കടവ് പാലവുമായി ബന്ധപ്പെട്ട റീലുകൾ. നെയ്യാർ വനത്തിനുള്ളിലെ ആദിവാസികളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്ന ഈ പാലം, അവരുടെ ദൈനംദിന ജീവിതത്തിന് ഒരുപാട് ആശ്വാസമാകും. ചികിത്സ, വിദ്യാഭ്യാസം, മറ്റു ആവശ്യങ്ങൾ എന്നിവയ്ക്കായി കിലോമീറ്ററുകൾ താണ്ടി പോകേണ്ട ദുരിതത്തിന് ഇതോടെ വിരാമമാകും.
കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് (KRFB) മുഖേനയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കിയത്. പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടാതെ, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യം നിറവേറ്റിയ ഈ പാലം, മനുഷ്യബന്ധങ്ങളുടെ പുതിയ വഴിയാണ് തുറന്നിടുന്നത്. വനത്തിനുള്ളിലെ ഊരുകൾക്ക് ഇനി പുറംലോകത്തേക്ക് എളുപ്പത്തിൽ എത്താം. വികസനത്തിൻ്റെ വെളിച്ചം വന്യജീവി സങ്കേതത്തിലെ ഈ ഉൾപ്രദേശങ്ങളിലേക്കും എത്താൻ കുമ്പിച്ചൽകടവ് പാലം ഒരു നാഴികക്കല്ലാവുമെന്നതിൽ സംശയമില്ല.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നെയ്യാർ വനത്തിലെ ഊരുകൾക്ക് ആശ്വാസമായി കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമായി
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement