Mallika Sukumaran | 'സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു'; ആദ്യമായി തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
- Published by:user_57
- news18-malayalam
Last Updated:
താൻ ഇക്കാര്യം ഇതിനു മുൻപ് എങ്ങും പറഞ്ഞിട്ടില്ല എന്ന് മല്ലിക സുകുമാരൻ
മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബം. അതാണ് നടൻ സുകുമാരന്റേയും (Sukumaran) മല്ലിക സുകുമാരന്റെയും (Mallika Sukumaran) ഫാമിലി. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം. മക്കൾ രണ്ടും അറിയപ്പെടുന്ന യുവ നായകന്മാർ. മരുമക്കളിൽ ഒരാൾ അഭിനേതാവും ഫാഷൻ ഡിസൈനറും എങ്കിൽ മറ്റൊരാൾ, ചലച്ചിത്ര നിർമ്മാതാവ്. മൂന്ന് കൊച്ചുമക്കളിൽ രണ്ടുപേർ സിനിമയിലെത്തി. ഒരാൾ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു
advertisement
മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ, അമ്മയ്ക്ക് സിനിമയും സീരിയലും വഴങ്ങും എന്നായി. ചെറിയ വേഷം പോലും മികവിറ്റതാക്കുന്ന മല്ലിക സുകുമാരന്റെ സിനിമയിലെ വേഷങ്ങൾ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. എന്നാൽ താൻ ഇതുവരെ പറയാത്ത ഒരു കാര്യം മല്ലിക സുകുമാരൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
ഇന്ദ്രജിത്തും പൃഥ്വിരാജും ജീവിത പങ്കാളികളെ പ്രണയത്തിലൂടെയാണ് കണ്ടെത്തിയത്. വളരെ നേരത്തെ വിവാഹം ചെയ്ത ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും മൂത്ത മകൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത പഠനത്തിന് ചേർന്ന് കഴിഞ്ഞു. ഇളയ മകൾ നക്ഷത്ര സ്കൂൾ വിദ്യാർത്ഥിനിയാണ്. പൃഥ്വിയുടെ മകൾ അല്ലിയും സ്കൂൾ ജീവിതത്തിന്റെ തുടക്കത്തിലാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement









