Mammootty | കാരണവരായി മമ്മൂട്ടി; ഏട്ടന്റെ സ്ഥാനത്ത് ദുൽഖർ; പ്രിയപ്പെട്ട ജോർജിന്റെ മകൾ സിന്ത്യയുടെ വിവാഹത്തിന് താരകുടുംബത്തിന്റെ സാന്നിധ്യം
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടിയുടെ പ്രിയപ്പെട്ട ജോർജിന്റെ മകൾ സിന്ത്യയുടെ മധുരം കൊടുക്കൽ ചടങ്ങിലെ താരസാന്നിധ്യം
മമ്മൂട്ടി (Mammootty) ആരെന്ന് ആരും ചോദിക്കില്ലെന്നറിയാം. എന്നാൽ, സിനിമാ ലോകത്തെ അടുത്തറിയാവുന്നവർക്ക് മാത്രമേ ഇപ്പോഴും അദ്ദേഹത്തിന്റെ ഒപ്പം നടക്കുന്ന ജോർജ് ആരെന്നറിയൂ. മമ്മൂട്ടിക്കുമുണ്ടൊരു സന്തത സഹചാരി. ലുക്കിൽ പോലും ജോർജിന് എവിടെയെല്ലാമോ ഒരു മമ്മുക്ക എഫ്ഫക്റ്റ് ഉള്ളതുപോലെ തോന്നിയേക്കും. മമ്മൂട്ടിയുടെ മേക്കപ്പ് മാനും, പേർസണൽ സെക്രട്ടറിയുമാണ് ജോർജ്. 'മമ്മൂട്ടി കമ്പനി' എന്ന മമ്മൂട്ടിയുടെ നിർമാണ കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയാണദ്ദേഹം. ചലച്ചിത്ര നിർമാണ മേഖലയിലേക്കും അദ്ദേഹം കൈവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോർജിന്റെ മകൾ സിന്ത്യ മണവാട്ടിയാവുന്ന ചടങ്ങ് നടന്നിരുന്നു. ഇവിടെ മമ്മൂട്ടി കുടുംബത്തിന്റെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്
advertisement
സിന്ത്യയുടെ മധുരം കൊടുക്കൽ ചടങ്ങാണ് നടന്നത്. മധുരം വായിൽ വച്ച് കൊടുക്കാൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും മണവാട്ടിയുടെ രണ്ടു വശങ്ങളിലുമായി ഇരുന്നു. കണ്ടുനിന്ന ജോർജിനും കുടുംബത്തിനും സന്തോഷം. ഈ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ വൈറലായി മാറിയിരിക്കുന്നു. മമ്മൂട്ടിയുടെ ഒപ്പം സുൽഫത്ത് മാത്രമല്ല, മകൻ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും അവരുടെ മകൾ മറിയവും വന്നുചേർന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
സിനിമാ സ്റ്റൈലിൽ മമ്മൂട്ടിയും കുടുംബവും വിവാഹച്ചടങ്ങിന് എത്തിച്ചേരുന്ന ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. അവരുടെ ആഡംബര കാറിലാണ് താരകുടുംബം എത്തിച്ചേർന്നത്. മകൾ സിന്ത്യയുടെ മധുരം കൊടുക്കൽ ചടങ്ങിന് സ്നേഹവും പ്രകാശവും അനുഗ്രഹവും നിറഞ്ഞതിനു ജോർജിന്റെ ഭാഷയിൽ ക്യാപ്‌ഷനിൽ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞതിന്റെ നിർവൃതിയുമുണ്ട് ഈ പിതാവിന്
advertisement
ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ. വേറെയും താരങ്ങളുടെ സാന്നിധ്യം ഈ വിവാഹത്തിൽ ഉണ്ടായിരുന്നു. നടി മാളവിക മേനോൻ, നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ രമേശ് പിഷാരടി എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്. പിഷാരടിയും മമ്മൂട്ടിയുടെ ഒരു പ്രധാന സന്തത സഹചാരിയാണ്. വിവാഹത്തിന് കൂടുതൽ താരങ്ങൾ പങ്കെടുക്കും എന്ന് പ്രത്യാശിക്കാം
advertisement
സിന്ത്യയെ തലയിൽ കൈവച്ചനുഗ്രഹിക്കുന്ന മമ്മൂട്ടി. അഖിൽ ആണ് സിന്ത്യയുടെ വരൻ. കൊച്ചി IMA ഹാളിലായിരുന്നു മമ്മൂട്ടി, ദുൽഖർ സൽമാൻ എന്നിവർ ചേർന്ന് പങ്കെടുത്ത പരിപാടി. സിന്ത്യയെ കൂടാതെ സിൽവിയയാണ് ജോർജിന്റെയും ഭാര്യ ഉഷയുടെയും മറ്റൊരു മകൾ. പാലായിൽ വച്ചാണ് വിവാഹം നടക്കുക. നീലഗിരി എന്ന മമ്മൂട്ടി ചിത്രം മുതൽ ആരംഭിച്ചതാണ് ജോർജും മമ്മൂട്ടിയും ചേർന്നുള്ള യാത്ര. അന്ന് ജോർജ് മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ആയാണ് പരിചയം. ജോഷിയുടെ 'കൗരവർ' എന്ന ചിത്രം മുതൽ ജോർജ് സ്വന്തന്ത്ര മേക്കപ്പ്മാനാണ്
advertisement