advertisement

Manju Warrier | വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ പങ്കിട്ട ഓർമയിൽ ദിലീപും; 30 വർഷങ്ങൾ കടന്നുപോയതറിയാതെ

Last Updated:
വളരെ വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു വാര്യർ ദിലീപിന്റെ കൂടെയുള്ള ഒരോർമ പോസ്റ്റ് ചെയ്യുന്നത്. ദിലീപും മഞ്ജു വാര്യരും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടെങ്കിലും, പരസ്പരം ഫോളോ ചെയ്യുന്നില്ല
1/6
കുടുംബജീവിതത്തിൽ എന്ത് സംഭവിച്ചാലും, നമ്മുടെ പ്രിയപ്പെട്ട നടീനടന്മാരുടെ സിനിമകൾ അവരുടെ ആരാധകർക്കും പ്രേക്ഷകർക്കും വളരെ വേണ്ടപ്പെട്ടതാകും. അത്തരത്തിൽ മലയാള സിനിമയിലെ രണ്ട് അഭിനേതാക്കളാണ് നടൻ ദിലീപും (Dileep) നടി മഞ്ജു വാര്യരും (Manju Warrier). ഒരുപിടി നല്ല കുടുംബചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു കൊണ്ടാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആകുന്നത്. അതിനു ശേഷം വിവാഹബന്ധത്തിലൂടെ അവർ ജീവിതത്തിലും ഒന്നായി. ഒന്നര പതിറ്റാണ്ടോളം ഒന്നിച്ചു ജീവിച്ച ശേഷം അവർ വേർപിരിഞ്ഞു. ദിലീപ്, മഞ്ജു വാര്യർ എന്നിവരുടെ മകൾ മീനാക്ഷി ദിലീപും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ

2/6
വിവാഹം കഴിഞ്ഞതും സിനിമ ഉപേക്ഷിച്ച മഞ്ജു വാര്യർ, വർഷങ്ങളോളം കുടുംബിനിയായി ജീവിച്ചു വന്നിരുന്നു. മകൾ മീനാക്ഷിയുടെ അമ്മയായി മഞ്ജു വാര്യർ ആ തിരക്കുകളിൽ മുഴുകി. വിവാഹമോചനം കഴിഞ്ഞതും, ഒരു രൂപ പോലും ജീവനാംശം കൈപ്പറ്റാതെ മഞ്ജു കുടുംബക്കോടതി വരാന്തയിൽ നിന്നും തന്റെ സെലിബ്രിറ്റി ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലേക്ക് കടന്നു. 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും സിനിമയിലേക്ക്. ഈ വരവ് മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരിന് അർഹയാക്കി

3/6
രണ്ടാം വരവിൽ സിനിമയിലേക്ക് കാലുവയ്ക്കും മുൻപേ, മഞ്ജു വാര്യർ തിളങ്ങിയത് പരസ്യമേഖലയിലാണ്. അന്ന് മഞ്ജു വേഷമിട്ടതാവട്ടെ, നടൻ അമിതാഭ് ബച്ചന്റെ ഒപ്പവും. ഈ വരവിൽ മഞ്ജു മലയാളത്തിൽ മാത്രമായി ഒതുങ്ങിയില്ല. ആദ്യ പകുതിയിൽ തീപ്പൊരി നായികയായിട്ടു പോലും അവസരങ്ങൾ തേടിവരാത്ത തമിഴ്, ഹിന്ദി മേഖലകളിലെ കഥാപാത്രങ്ങൾ മഞ്ജു വാര്യരെ കാത്തിരുന്നത് ഈ രണ്ടാം വരവിലാണ്. രജനീകാന്തിന്റെ നായികയാവാൻ മഞ്ജുവിന് അവസരം തുറന്നു കിട്ടി

4/6
വളരെ വർഷങ്ങൾക്ക് ശേഷം നടി മഞ്ജു വാര്യർ ഒരു ഓർമപുതുക്കൽ നടത്തിയിരിക്കുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഈ ഓർമയിൽ നടൻ ദിലീപുമുണ്ട്. വിവാഹമോചനശേഷം നടി മഞ്ജു വാര്യരും നടൻ ദിലീപും എവിടെയും ഒന്നിച്ചു വരികയോ, പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. മിക്കവാറും ചടങ്ങുകളിൽ ദിലീപ് കുടുംബസമേതം പങ്കെടുക്കുമ്പോൾ, അവിടേയ്ക്ക് മഞ്ജു വാര്യരെ ആരും കാണാറുമില്ല

5/6
മഞ്ജു വാര്യർ എന്ന സ്കൂൾ വിദ്യാർത്ഥിനിയെ നായികാവേഷത്തിൽ അവതരിപ്പിച്ച സിനിമയായിരുന്നു 'സല്ലാപം'. ആദ്യനായകൻ നടൻ ദിലീപ്. ഇതിലെ നാട്ടിൻപുറത്തുകാരിയായ രാധ എന്ന വേഷം മനോഹരമായാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. സുന്ദർ ദാസ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. രചന ലോഹിതദാസും. ജൂനിയർ യേശുദാസ് എന്ന് വിശേഷിപ്പിക്കപ്പെട്ട, ശശികുമാർ എന്ന കൂലിപ്പണിക്കാരനായ യുവാവിന്റെ വേഷമായിരുന്നു ദിലീപിന്. സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതം പറഞ്ഞുവച്ച ഈ ചിത്രം, അക്കാലത്തെ സാമ്പത്തിക പ്രയാസങ്ങളും അത്തരം ചുറ്റുപാടിൽ ജീവിച്ചവരുടെ വിഹ്വലതകളും ചേർന്നതായിരുന്നു. ഈ ചിത്രം പുറത്തിങ്ങിയിട്ട് 30 വർഷങ്ങൾ പൂർത്തിയാവുന്നു

6/6
ചിത്രത്തിന്റെ വാർഷികദിനത്തിൽ, സിനിമ രണ്ടാം വാരം പൂർത്തിയാക്കിയതും പ്രത്യക്ഷപ്പെട്ട ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യം സഹിതം നടൻ മനോജ് കെ. ജയൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ മഞ്ജുവും ദിലീപും മനോജുമാണുള്ളത്. പ്രേക്ഷകർ നൽകിയ പിന്തുണ മാനിച്ച്, പരസ്യങ്ങൾ കുറയ്ക്കുന്നു എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്ന പോസ്റ്റർ ആണിത്. ഈ പോസ്റ്റർ മഞ്ജു വാര്യർ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു വാര്യർ ദിലീപിന്റെ കൂടെയുള്ള ഒരോർമ പോസ്റ്റ് ചെയ്യുന്നത്. ദിലീപും മഞ്ജു വാര്യരും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ളവരെങ്കിലും, പരസ്പരം ഫോളോ ചെയ്യുന്നില്ല

‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?

  • ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു

  • ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, നിത്യാനന്ദ റായ്ക്ക് പരിഗണന

  • നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായി രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹം

View All
advertisement