Mohanlal | മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് വാങ്ങിയ ഒറ്റമുറി ഫ്ലാറ്റ്; രാജ്യത്ത് അത്തരത്തിൽ ഒരെണ്ണം മറ്റു താരങ്ങൾക്കില്ല

Last Updated:
ആഡംബര വസതികൾ സ്വന്തമായുള്ള മോഹൻലാൽ സുചിത്രയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഈ ഫ്ളാറ്റിന് വലിയ പ്രത്യേകതയുണ്ട്
1/5
അടുപ്പിച്ച് രണ്ടു സൂപ്പർഹിറ്റുകളും, ഒരു റീ-റിലീസ് ഹിറ്റും തന്റെ പേരോട് ചേർത്തുവച്ച നേട്ടത്തിലാണ് നടൻ മോഹൻലാൽ. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഹിറ്റുകളുടെ പരമ്പര വീണ്ടും തുടരുന്ന കാഴ്ചയാണുള്ളത്. L2 എമ്പുരാൻ, തുടരും, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന് തന്റെ എക്കാലത്തെയും മികച്ച ഫോമിലേക്ക് മടങ്ങിയെത്താൻ വഴി തെളിച്ചത്. കോടികളുടെ ആസ്തിയുണ്ട് മലയാളികളുടെ പ്രിയ താരത്തിന്. ചെന്നൈയിലാണ് അദ്ദേഹം കുടുംബവുമായി താമസിക്കുന്നത്. എന്നാൽ, അമ്മ കൊച്ചിയിലെ വീട്ടിലാണ്. വാർധക്യസഹജമായ പ്രശ്നങ്ങൾ നേരിടുന്ന അമ്മ മോഹൻലാലിന്റെ സംരക്ഷണയിലാണ്. ഇപ്പോൾ മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് സമ്മാനിച്ച ഒറ്റമുറി ഫ്ലാറ്റിന്റെ വിശേഷങ്ങൾ ചർച്ചയായി മാറുകയാണ്
അടുപ്പിച്ച് രണ്ടു സൂപ്പർഹിറ്റുകളും, ഒരു റീ-റിലീസ് ഹിറ്റും തന്റെ പേരോട് ചേർത്തുവച്ച നേട്ടത്തിലാണ് നടൻ മോഹൻലാൽ (Mohanlal). ഏറെക്കാലമായി മുടങ്ങിക്കിടന്ന ഹിറ്റുകളുടെ പരമ്പര വീണ്ടും തുടരുന്ന കാഴ്ചയാണുള്ളത്. L2 എമ്പുരാൻ, തുടരും, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന് തന്റെ എക്കാലത്തെയും മികച്ച ഫോമിലേക്ക് മടങ്ങിയെത്താൻ വഴി തെളിച്ചത്. കോടികളുടെ ആസ്തിയുണ്ട് മലയാളികളുടെ പ്രിയ താരത്തിന്. ചെന്നൈയിലാണ് അദ്ദേഹം കുടുംബവുമായി താമസിക്കുന്നത്. എന്നാൽ, അമ്മ കൊച്ചിയിലെ വീട്ടിലാണ്. വാർധക്യസഹജമായ പ്രശ്നങ്ങൾ നേരിടുന്ന അമ്മ മോഹൻലാലിന്റെ സംരക്ഷണയിലാണ്. ഇപ്പോൾ മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് (Suchithra Mohanlal) സമ്മാനിച്ച ഒറ്റമുറി ഫ്ലാറ്റിന്റെ വിശേഷങ്ങൾ ചർച്ചയായി മാറുകയാണ്
advertisement
2/5
ഇത് മറ്റാർക്കും ഇല്ലേ എന്ന് ചോദിച്ചാൽ, ഇന്ത്യയിൽ മറ്റൊരു താരത്തിനും അതില്ല എന്നുവേണം പറയാൻ. വളരെ വർഷങ്ങൾക്ക് മുൻപേ ഈ ഫ്ലാറ്റിന്റെ വിശേഷം എവിടെയും ചർച്ചയായതാണ്. ആഡംബരം നിറഞ്ഞു നിൽക്കുന്ന വസ്‌തുവകകളുടെ ഉടമയാണ് മോഹൻലാൽ. എന്നാൽ, ഈ ഒറ്റമുറി  ഫ്ളാറ്റിന് അഥവാ വൺ BHK ഫ്ളാറ്റിന് മറ്റു വീടുകളേക്കാൾ എടുത്തുപറയത്തക്ക പ്രത്യേകതകളുണ്ട്. ഭാര്യ സുചിത്രയുടെ പേരിലാണ് അദ്ദേഹം ഈ ഫ്ലാറ്റ് രജിസ്റ്റർ ചെയ്തു നൽകിയത് (തുടർന്ന് വായിക്കുക)

3/5
ഈ ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത് ദുബായിലാണ്. അവിടുത്തെ വിശ്വപ്രസിദ്ധമായ ബുർജ് ഖലീഫയിലാണ് മോഹൻലാലിന്റെ അപ്പാർട്ട്മെന്റ്. ഇവിടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ ഫ്ലാറ്റ്. വിസ്തീർണം 940 സ്‌ക്വയർ ഫീറ്റ്. ദുബായ് ഫൗണ്ടൻ അതിനു താഴെയുള്ള നഗരക്കാഴ്ചകൾ എന്നിവയിലേക്ക് ഒരു വ്യൂ നൽകുന്നതാണ് ഈ ഫ്ലാറ്റ്. 3.5 കോടി രൂപ അഥവാ 2.8 മില്യൺ  ദിർഹം നൽകിയാണ് മോഹൻലാൽ ഈ വീട് സ്വന്തമാക്കിയത്. വാങ്ങിയ നാളുകളിൽ ഇവിടെ നിന്നും മോഹൻലാലും സുചിത്രയും കൂടിയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
ഈ ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത് ദുബായിലാണ്. അവിടുത്തെ വിശ്വപ്രസിദ്ധമായ ബുർജ് ഖലീഫയിലാണ് മോഹൻലാലിന്റെ അപ്പാർട്ട്മെന്റ്. ഇവിടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ ഫ്ലാറ്റ്. വിസ്തീർണം 940 സ്‌ക്വയർ ഫീറ്റ്. ദുബായ് ഫൗണ്ടൻ, അതിനു താഴെയുള്ള നഗരക്കാഴ്ചകൾ എന്നിവയിലേക്ക് ഒരു വ്യൂ നൽകുന്നതാണ് ഈ ഫ്ലാറ്റ്. 3.5 കോടി രൂപ അഥവാ 2.8 മില്യൺ ദിർഹം നൽകിയാണ് മോഹൻലാൽ ഈ വീട് സ്വന്തമാക്കിയത്. വാങ്ങിയ നാളുകളിൽ ഇവിടെ നിന്നും മോഹൻലാലും സുചിത്രയും കൂടിയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
advertisement
4/5
മോഹൻലാൽ ജോലിയുടെ ഭാഗമായും, അല്ലാതെയും സന്ദർശിക്കാറുള്ള ദുബായ് നഗരത്തിൽ ഒരു ഫ്ലാറ്റ് എന്നത് അദ്ദേഹം മുൻകൂട്ടി കരുതാതെ വാങ്ങിയതാണ്. അദ്ദേഹത്തിന് യു.എ.ഇ.യിൽ ഉള്ള ഒരേയൊരു വീടും ഇതല്ല. അറേബ്യൻ റാഞ്ചസിൽ അദ്ദേഹത്തിന് ഒരു പോഷ് വില്ലയുണ്ട്. ഇവിടുത്തെ പി.ആർ. ഹൈറ്റ്സ് റെസിഡൻസിയിൽ വിശാലമായ ഒരു മൂന്നു ബെഡ്‌റൂം ഫ്ലാറ്റും അദ്ദേഹത്തിനുണ്ട്. കാസനോവ എന്ന മോഹൻലാൽ ചിത്രത്തിൽ ബുർജ് ഖലീഫ കാണാം സാധിക്കും. ദുബായിൽ ചിത്രീകരിച്ച സിനിമയാണിത്
മോഹൻലാൽ ജോലിയുടെ ഭാഗമായും, അല്ലാതെയും സന്ദർശിക്കാറുള്ള ദുബായ് നഗരത്തിൽ ഒരു ഫ്ലാറ്റ് എന്നത് അദ്ദേഹം മുൻകൂട്ടി കരുതാതെ വാങ്ങിയതാണ്. അദ്ദേഹത്തിന് യു.എ.ഇ.യിൽ ഉള്ള ഒരേയൊരു വീടും ഇതല്ല. അറേബ്യൻ റാഞ്ചസിൽ അദ്ദേഹത്തിന് ഒരു പോഷ് വില്ലയുണ്ട്. ഇവിടുത്തെ പി.ആർ. ഹൈറ്റ്സ് റെസിഡൻസിയിൽ വിശാലമായ ഒരു മൂന്നു ബെഡ്‌റൂം ഫ്ലാറ്റും അദ്ദേഹത്തിനുണ്ട്. കാസനോവ എന്ന മോഹൻലാൽ ചിത്രത്തിൽ ബുർജ് ഖലീഫ കാണാൻ സാധിക്കും. ദുബായിൽ ചിത്രീകരിച്ച സിനിമയാണിത്
advertisement
5/5
നാട്ടിൽ ഇലന്തൂരിൽ ജനിച്ചെങ്കിലും, മോഹൻലാൽ വളർന്നതും പഠിച്ചതും തിരുവനന്തപുരത്താണ്. അവിടെ നിന്നും ഉന്നതപഠനത്തിനു ശേഷം നേരെ സിനിമയിലേക്ക് തിരിയുകയായിരുന്നു. തമിഴ് ചലച്ചിത്ര നിർമാതാവായ ബാലാജിയുടെ മകളാണ് ഭാര്യ സുചിത്ര. സിനിമയിൽ കണ്ട് ആദ്യം വെറുപ്പും പിന്നെ ഇഷ്‌ടവും തോന്നിയ മോഹൻലാലിനെ ഭർത്താവായി വേണമെന്ന് ആഗ്രഹിച്ച പെൺകുട്ടിയാണ് പിന്നീട് മോഹൻലാലിന്റെ ഭാര്യയായി മാറിയത്. പ്രണവ് മോഹൻലാലും, വിസ്മയ മോഹൻലാലുമാണ് ഇവരുടെ മക്കൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement