യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം

Last Updated:

യൂറിക് ആസിഡ് ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് സന്ധികളിലും കോശങ്ങളിലും ഇത് അടിഞ്ഞു കൂടാൻ ഇടയാക്കും

യൂറിക്ക് ആസിഡ്; വീട്ടില്‍ പരീക്ഷിക്കാവുന്ന സൂത്രവിദ്യകള്‍
യൂറിക്ക് ആസിഡ്; വീട്ടില്‍ പരീക്ഷിക്കാവുന്ന സൂത്രവിദ്യകള്‍
പ്രോട്ടീനുകൾ കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ ശരീരത്തിൽ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാഭാവിക ഉപോത്പ്പന്നമാണ് യൂറിക് ആസിഡ്. സാധാരണ വൃക്കകൾ ഇത് അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാൽ യൂറിക് ആസിഡ് ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് സന്ധികളിലും കോശങ്ങളിലും ഇത് അടിഞ്ഞു കൂടാൻ ഇടയാക്കും. ഇത് ശരീരത്തിൽ നീർക്കെട്ട്, കടുത്ത വേദന എന്നിവയും ഉണ്ടാക്കും.
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു. റെഡ് മീറ്റ്, കടൽ മീനുകൾ, പയറുവർഗങ്ങൾ, കടല, കിഡ്‌നി ബീൻസ്, കൂണുകൾ, മറ്റ് പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് നിയന്ത്രിക്കണം. കൂടാതെ, പഞ്ചസാര, മൈദ പോലെയുള്ള റിഫൈൻഡ് മാവുകൾ, കേക്കുകൾ, ബിസ്‌കറ്റുകൾ തുടങ്ങിയ ബേക്കറി ഉത്പന്നങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് പരിമിതപ്പെടുത്തണം. ഇവയെല്ലാം യൂറിക്ക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നവയാണ്.
അതേസമയം, വെള്ളം കൂടുതലായി അടങ്ങിയിട്ടുള്ള മത്തങ്ങ, കക്കരിക്ക, വെള്ളരിക്ക, കുമ്പളങ്ങ, സുഖിനി, ചുരക്ക തുടങ്ങിയ പച്ചക്കറികൾ കൂടുതലായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് അധികമായുള്ള യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കും. ആപ്പിൾ, പേരക്ക, ചെറി, പപ്പായ എന്നീ പഴങ്ങളും ഗുണകരമാകും. കൊഴുപ്പ് കുറഞ്ഞ പാൽ, തൈര് തുടങ്ങിയ പാലുത്പ്പന്നങ്ങളും യൂറിക് ആസിഡിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്നു. യൂറിക് ആസിഡിന്റെ അളവ് ക്രമീകരിച്ച് നിലനിർത്തുന്നതിന് ദിവസം എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാൻ വിദഗ്ധർ പറയുന്നു. രാവിലെ ചെറുചൂടുള്ള നാരാങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് അവർ പറയുന്നു.
advertisement
ഇതിനൊപ്പം ശരീരഭാരവും നിയന്ത്രിച്ച് നിർത്തേണ്ടതുണ്ട്. അമിത ശരീരഭാരം യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കുകയും അത് പുറന്തള്ളുന്നത് തടയുകയും ചെയ്യുന്നു. നടക്കുന്നതും യോഗ പോലെയുള്ള ദൈനംദിന വ്യായാമ പ്രക്രിയ ദിവസം അരമണിക്കൂറെങ്കിലും ചെയ്യുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രാണായാമവും മറ്റ് ശ്വസന വ്യായാമങ്ങളും ശരീരത്തിന്റെ മൊത്തത്തിലുള്ള ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.
എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ, അച്ചാറുകൾ, ഉപ്പിലിട്ടത് എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ കുറയ്ക്കുന്നതും അഭികാമ്യമാണ്. രാത്രി സമയത്ത് യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് തടയാൻ രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കാനും ആരോഗ്യവിദഗ്ദർ ശുപാർശ ചെയ്യുന്നു.
advertisement
ശരീരത്തിൽ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് നിരവധി പ്രകൃതിദത്തമായ പരിഹാരമാർഗങ്ങളുമുണ്ട്. ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കും. ആന്റിഓക്‌സിന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ചെറികൾ യൂറിക് ആസിഡന്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസം പത്ത് മുതൽ 12 ചെറികൾ അല്ലെങ്കിൽ ചെറി ജ്യൂസ് കഴിക്കുന്നത് നല്ല മാറ്റമുണ്ടാക്കും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങളും യൂറിക് ആസിഡ് ക്രമീകരിച്ച് നിർത്താൻ സഹായിക്കുന്നു. ഒരു ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം ഇവ ആഹാരക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
advertisement
ഗുരുതരമായ കേസുകളിൽ മരുന്നുകൾ ആവശ്യമായി വന്നേക്കാം. എങ്കിലും ഭക്ഷണക്രമം, ശരീരത്തിൽ ജലാംശം നിലനിർത്തുന്നത്, പതിവായുള്ള വ്യായാമം, എന്നിവയിലൂടെ ഭൂരിഭാഗം ആളുകൾക്കും യൂറിക് ആസിഡിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
Next Article
advertisement
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
  • യൂറിക് ആസിഡ് കുറയ്ക്കാൻ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.

  • വെള്ളം കൂടുതലുള്ള പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

  • ദിവസം എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുകയും, ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യണം.

View All
advertisement