തമിഴ്നാട് മുതൽ ഉത്തർപ്രദേശ് വരെ; ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ റെയിൽവേ സ്റ്റേഷനുകൾ ഇവയൊക്കെ!
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വൃത്തിഹീനമായ റെയിൽവേ സ്റ്റേഷനുകൾ
ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവേ, യാത്രക്കാരുടെ സൗകര്യങ്ങൾക്കായി നിരവധി നടപടികൾ സ്വീകരിക്കുമ്പോഴും വൃത്തിയുടെ കാര്യത്തിൽ ചില പ്രധാന സ്റ്റേഷനുകൾ ഇപ്പോഴും പിന്നിലാണ്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്റ്റേഷനുകൾ.
advertisement
advertisement
advertisement
advertisement
ഈ സ്റ്റേഷനുകൾ കൂടാതെ, ബിഹാറിലെ പാറ്റ്ന, മുസാഫർപൂർ, അററിയ കോർട്ട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളും, ഉത്തർപ്രദേശിലെ ഝാൻസി, ബറേലി സ്റ്റേഷനുകളും, തമിഴ്നാട്ടിലെ വേളച്ചേരി, കൂടൽച്ചേരി റെയിൽവേ സ്റ്റേഷനുകളും ഏറ്റവും വൃത്തിഹീനമായ സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ഈ പ്രധാന സ്റ്റേഷനുകളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ റിപ്പോർട്ട് എടുത്തു കാണിക്കുന്നത്.


