സിമ്പക്കൊപ്പം കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും മോഹന്‍ലാല്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
സിമ്പ എന്ന തന്റെ പെറ്റ് ഡോഗിന് ഒപ്പമുള്ള ഫോട്ടോ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്
നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. വളർത്തു പൂച്ച സിമ്പയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലായിട്ടുണ്ട്.
advertisement
ഇപ്പോഴിതാ, വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് മോഹൻലാൽ. സിമ്പ എന്ന തന്റെ പെറ്റ് ഡോഗിന് ഒപ്പമുള്ള ഫോട്ടോ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 'ശരി, സിമ്പ ഒരു തമാശ പറഞ്ഞു', എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തന്റെ നായ്ക്കുട്ടനടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം.
advertisement
advertisement
advertisement