Navya Nair | 'ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ, നടന്നതൊക്കെ ഇവിടെ ഉണ്ട്'; നവ്യ നായരുടെ കിടിലൻ പിറന്നാൾ

Last Updated:
സംഭവം നടന്നത് ഏതാണ്ട് അർധരാത്രിയോടെയാണ്‌ എന്ന് നവ്യയുടെ പോസ്റ്റ് എല്ലാ സൂചനയും നൽകുന്നുണ്ട്
1/6
മലയാളി സിനിമാ പ്രേക്ഷകരുടെ സ്വന്തം ബാലാമണിക്ക് പിറന്നാൾ. വയസ് എത്രയായി എന്നൊക്കെ ഇപ്പോൾ തന്നെ പലരും ഗൂഗിളിൽ പരതി തുടങ്ങിക്കാണും. എപ്പോഴത്തെയും പോലെ പിറന്നാൾ ആഘോഷവും ഉണ്ടായി. അനുജൻ രാഹുൽ ആണ് നവ്യക്ക് സോഷ്യൽ മീഡിയയിലെ ആദ്യ ജന്മദിനാശംസകളിൽ ഒന്ന് നേർന്നത്. അതിനു ശേഷം വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിന്റെ ഗംഭീര ദൃശ്യങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിൽ ചെറു വീഡിയോകളിലൂടെ പോസ്റ്റ് ചെയ്‌തു. ഒപ്പം വളരെ രസകരമായ ക്യാപ്‌ഷനും കൂടെയുണ്ടായി
മലയാളി സിനിമാ പ്രേക്ഷകരുടെ സ്വന്തം ബാലാമണിക്ക് പിറന്നാൾ. വയസ് എത്രയായി എന്നൊക്കെ ഇപ്പോൾ തന്നെ പലരും ഗൂഗിളിൽ പരതി തുടങ്ങിക്കാണും. എപ്പോഴത്തെയും പോലെ നവ്യാ നായർക്ക് (Navya Nair) പിറന്നാൾ ആഘോഷവും ഉണ്ടായി. അനുജൻ രാഹുൽ ആണ് നവ്യക്ക് സോഷ്യൽ മീഡിയയിലെ ആദ്യ ജന്മദിനാശംസകളിൽ ഒന്ന് നേർന്നത്. അതിനു ശേഷം വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിന്റെ ഗംഭീര ദൃശ്യങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിൽ ചെറു വീഡിയോകളിലൂടെ പോസ്റ്റ് ചെയ്‌തു. ഒപ്പം വളരെ രസകരമായ ക്യാപ്‌ഷനും കൂടെയുണ്ടായി
advertisement
2/6
'അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം.ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കേ ബൈ' എന്നാണ് ക്യാപ്‌ഷൻ. സംഭവം നടന്നത് ഏതാണ്ട് അർധരാത്രിയോടെയാണ്‌ എന്ന് നവ്യയുടെ പോസ്റ്റ് എല്ലാ സൂചനയും നൽകുന്നുണ്ട്. ഈ ജന്മദിനാഘോഷം വീട്ടുകാർ സംഘടിപ്പിച്ചതല്ല, വേണ്ടപ്പെട്ട കൂട്ടുകാരുടേതാണ് എന്ന് നവ്യ കുറിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
'അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കേ ബൈ' എന്നാണ് ക്യാപ്‌ഷൻ. സംഭവം നടന്നത് ഏതാണ്ട് അർധരാത്രിയോടെയാണ്‌ എന്ന് നവ്യയുടെ പോസ്റ്റ് എല്ലാ സൂചനയും നൽകുന്നുണ്ട്. ഈ ജന്മദിനാഘോഷം വീട്ടുകാർ സംഘടിപ്പിച്ചതല്ല, വേണ്ടപ്പെട്ട കൂട്ടുകാരുടേതാണ് എന്ന് നവ്യ കുറിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
നവ്യ നായരുടെ അച്ഛനും, അമ്മയും മകൻ സായ് കൃഷ്ണയുമാണ് ഈ പിറന്നാൾ ആഘോഷ വേളയിൽ താരത്തിന്റെ ഒപ്പമുള്ളത്. ഒരു വലിയ കേക്ക് തയാറാക്കി വച്ചിരിക്കുന്ന മേശയുടെ അരികിലേക്ക് നന്നായി ഉറക്കം തൂങ്ങുന്ന നവ്യ നടന്നു വരുന്നു. കോട്ടുവായ ഇട്ട്, ആരോ കയ്യിൽ പിടിപ്പിച്ച കത്തി കൊണ്ട് കേക്ക് മുറിക്കാൻ പോയ നവ്യയെ പതിയെ അവർ സർപ്രൈസിന്റെ രഹസ്യം തുറപ്പിക്കുന്നു. നവ്യയുടെ മുന്നിൽ കാണുന്നത് വെറുമൊരു കേക്ക് അല്ല. അതിന്റെ ഉള്ളിലാണ് കാര്യം

4/6
കേക്കിന്റെ ഏതാണ്ട് മധ്യഭാഗത്താണ് സർപ്രൈസ് ഇരിക്കുന്നത്. അതിനു മുകളിൽ കേക്ക് എന്ന് തോന്നിക്കുമാറ് ഒരു ആവരണം ചുറ്റിയിരിക്കുന്നു. അത് അവർ പതിയെ നവ്യയുടെ കൈകൊണ്ടു തന്നെ അനാവരണം ചെയ്യിക്കുന്നു. ആവരണം തുറക്കുന്നതും, അതിൽ നവ്യ എന്താണോ, അതിന്റെ ഒരു ചെറുരൂപം കാണാം. നവ്യയുടെ ഉറക്കം തൂങ്ങൽ മനസിലാക്കിയ കൂട്ടുകാർ നവ്യയുടെ തൊട്ടടുത്തു നിന്ന് ഏറെ ക്ഷമയോടെ ആ കേക്ക് 'തുറക്കാൻ' സഹായിക്കുന്നത് കൂടി കാണാം

5/6
കേക്കിന്റെ ഉള്ളിൽ ഒരു കണ്ണാടിക്കൂടിനുള്ളിൽ നൃത്തം ചെയ്യുന്ന നർത്തകിയുടെ ചെറു രൂപം കാണാം. നവ്യയെ പോലെത്തന്നെ മനോഹരമായി നൃത്തവേഷത്തിൽ നിൽക്കുന്ന നർത്തകി. അതിനു ശേഷം, അതേ രൂപത്തിലെ നവ്യയുടെ ഒരു ഛായാ ചിത്രവും സമ്മാനമായി ലഭിച്ചു. അച്ഛനും മകനും നവ്യക്ക് കേക്ക് വായിൽ വച്ച്‌ കൊടുത്തു. അമ്മയുടെ പക്കൽ നവ്യക്ക് നൽകാൻ ഒരു സമ്മാനം കൂടിയുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ എല്ലാം തന്നെ നവ്യ പോസ്റ്റ് ചെയ്ത ചെറു വീഡിയോകൾ ചേർത്ത പോസ്റ്റിൽ ദൃശ്യമാകും

6/6
കുറച്ചു കാലമായി നവ്യയുടെ വീട്, വാസസ്ഥലം മാത്രമല്ല. മുകൾ നിലയിൽ നവ്യ നടത്തുന്ന നൃത്തവിദ്യാലയമായ 'മാതംഗി ബൈ നവ്യ' പ്രവർത്തിക്കുന്നു. ഇവിടെ വച്ച് മഹാനവമി, വിജയദശമി ആഘോഷങ്ങളും നടന്നിരുന്നു. ഇന്നിപ്പോൾ ഒരു ചലച്ചിത്ര താരം മാത്രമല്ല, നവ്യ. ഒരു അദ്ധ്യാപിക കൂടിയാണ്. ശിഷ്യരുടെ പ്രിയപ്പെട്ട അധ്യാപികയാണ് നവ്യ. നവ്യയുടെ അമ്മ വീണയും വർഷങ്ങളോളം അധ്യാപികയായി ജോലി ചെയ്തിരുന്നു. മകൻ സായ് കൃഷ്ണയെയും നവ്യ അത്യാവശ്യം നൃത്തം പഠിപ്പിച്ചിട്ടുണ്ട്. സ്കൂളിന്റെ വാർഷികാഘോഷം നവ്യയും കുടുംബവും ഗംഭീരമായി കൊണ്ടാടിയിരുന്നു

'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement