advertisement

കേരളത്തിൽ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലേറെ വോട്ട് നേടുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

Last Updated:

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂസ്18 'സബ്സേ ബഡാ ദംഗൽ' പരിപാടിയിൽ നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Rapid Read
അമിത് ഷാ (News18)
അമിത് ഷാ (News18)
കേരളത്തിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ബിജെപി 25 ശതമാനത്തിലേറെ വോട്ട് നേടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂസ്18 'സബ്സേ ബഡാ ദംഗൽ' പരിപാടിയിൽ നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി എത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ. ''അതിനിന് ഇനിയും സമയമുണ്ട്. പക്ഷേ വരാനിരിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനത്തിലേറെ വോട്ട് നേടും. മികച്ച പ്രകടനം കാഴ്ചവെക്കുകയും കൂടുതൽ സ്ഥാപനങ്ങളിൽ അധികാരത്തില്‍ വരികയും ചെയ്യും''.
ഇതും വായിക്കുക: 'വഖഫ് നിയമത്തിൽ കൈവെക്കാൻ ആർക്കും കഴിയില്ല': മഹാഗഡ്ബന്ധന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് അമിത് ഷായുടെ മറുപടി
ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ പിന്തുണ നൽകിയ ഷാ, നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിൽ ആശയക്കുഴപ്പമില്ലെന്നും പറഞ്ഞു.
"ബിഹാറിൽ മുഖ്യമന്ത്രി പദവിക്ക് ഒഴിവില്ല, ഇവിടെ ആശയക്കുഴപ്പമില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്," ഷാ പറഞ്ഞു.
advertisement
എൻഡിഎ വീണ്ടും അധികാരത്തിൽ വന്നാൽ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, മഹാസഖ്യത്തിലെ "കുടുംബ വാഴ്ച" രാഷ്ട്രീയത്തെ ഷാ പരിഹസിച്ചു. ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന് മകൻ തേജസ്വി യാദവ് ബിഹാറിന്റെ മുഖ്യമന്ത്രിയാകണമെന്നും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് മകൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നുമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
"ലാലു ജിക്ക് മകൻ മുഖ്യമന്ത്രി ആകണം, സോണിയാ ജിക്ക് മകൻ പ്രധാനമന്ത്രി ആകണം. എന്നാൽ ബിഹാറിലോ ഡൽഹിയിലോ അതിന് ഒഴിവില്ലെന്ന് ഞാൻ ഇരുവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു; ഡൽഹിയിൽ മോദി ജിയും ബിഹാറിൽ നിതീഷ് കുമാർ ജിയുമാണ്," നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വീണ്ടും ഉറപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലേറെ വോട്ട് നേടുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement