നടൻ കൃഷ്ണകുമാറിന്റെ ഭാര്യാ പിതാവ് രംഗനാഥൻ അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
എന്ത് സന്തോഷമുണ്ടായാലും അഹാനയും സഹോദരിമാരും ആദ്യം പങ്കുവെച്ചിരുന്നത് അപ്പൂപ്പനോടും അമ്മൂമ്മയോടുമായിരുന്നു
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഹാന കൃഷ്ണ അടക്കമുള്ള കൊച്ചുമക്കളാണ് സോഷ്യൽ മീഡിയയിലൂടെ മരണവാർത്ത പങ്കുവെച്ചത്.
വർഷങ്ങളോളം മസ്കറ്റിൽ സ്വന്തമായി പാക്കിങ് ആൻഡ് ഫോർവേഡിങ് ബിസിനസ് നടത്തിയിരുന്ന രംഗനാഥൻ, മക്കൾ വിവാഹിതരായ ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയത്. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കൊച്ചുമക്കൾക്ക് വലിയൊരു തണലായിരുന്നു. എന്ത് സന്തോഷമുണ്ടായാലും അഹാനയും സഹോദരിമാരും ആദ്യം പങ്കുവെച്ചിരുന്നത് അപ്പൂപ്പനോടും അമ്മൂമ്മയോടുമായിരുന്നു.
പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്ലോഗുകളിലൂടെ പലപ്പോഴും ആരാധകരുമായി പങ്കുവെച്ചിരുന്നു. സ്ട്രോക്കിനെത്തുടർന്ന് ബാലൻസ് നഷ്ടപ്പെട്ടതും തുടർന്നുണ്ടായ ശസ്ത്രക്രിയയും അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് പോലും അച്ഛന്റെ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 30, 2026 5:13 PM IST









